Category: Europe

Auto Added by WPeMatico

വനിതാ ബിഷപ്പ് ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ ഉന്നയിച്ച ലൈംഗിക ആരോപണത്തെ തുടർന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ മലയാളി ബിഷപ്പ് രാജിവെച്ചു. സഭയുടെ ഉത്തമ താല്‍പര്യത്തെക്കരുതി താന്‍ രാജി വെക്കുകയാണെന്ന് ബിഷപ്പ് ജോണ്‍ പെരുമ്പളം. രാജി അംഗീകരിച്ച് ചാള്‍സ് മൂന്നാമന്‍ രാജാവ്

ലണ്ടന്‍: വനിതാ ബിഷപ്പ് ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന ബ്രിട്ടനിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് രാജിവെച്ചു. വയനാട്ട മാനന്തവാടി സ്വദേശിയാണ് ഇദ്ദേഹം. സഭയുടെ ഉത്തമ താല്‍പര്യത്തെക്കരുതി താന്‍ രാജി…

ജര്‍മന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച് അമേരിക്കന്‍ പ്രസിഡന്റ്!

ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന ആദ്യ ടേമാണ് യുദ്ധാനന്തര ചരിത്രത്തില്‍ ജര്‍മനി ~ യുഎസ് ബന്ധം ഏറ്റവും വഷളായിരുന്ന സമയം. രണ്ടാം ടേം അതിലും മോശമായിരിക്കുമെന്ന സൂചനകളാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ട്രംപ് നല്‍കിക്കൊണ്ടിരിക്കുന്നത്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജര്‍മന്‍…

അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ സിഡിയു അവതരിപ്പിച്ച പദ്ധതി അപ്രായോഗികം

ബര്‍ലിന്‍: ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ജര്‍മന്‍ പൊതു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് കുടിയേറ്റം. ഈ പശ്ചാത്തലത്തിലാണ് അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ സിഡിയുവിന്റെ ചാന്‍സലര്‍ സ്ഥാനാര്‍ഥി ഫ്രെഡറിക് മെര്‍സ് അഞ്ചിന പദ്ധതി മുന്നോട്ടു വച്ചത്. എന്നാല്‍, ജര്‍മന്‍ നിയമപ്രകാരവും യൂറോപ്യന്‍ നിയമപ്രകാരവും അപ്രായോഗികമാണ്…

ജര്‍മനിയില്‍ പത്ത് മില്യന്‍ ആളുകള്‍ക്ക് വോട്ട് ചെയ്യാനാവില്ല

ബര്‍ലിന്‍: ഫെബ്രുവരി 23ന് ജര്‍മനി പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തുകളിലേക്കു നീങ്ങും. എന്നാല്‍, ഇവിടെ ജീവിക്കുന്ന പത്ത് മില്യന്‍ വിദേശ കുടിയേറ്റക്കാര്‍ക്ക് വോട്ടവകാശമുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം ഇരട്ട പൗരത്വം അനുവദിക്കപ്പെട്ടതിനു ശേഷം ജര്‍മന്‍ പൗരത്വത്തിനായുള്ള അപേക്ഷകളില്‍ വന്‍ വര്‍ധനയാണ്…

കാനഡയിലെ കോളേജുകളും സര്‍വകലാശാലകളും അടച്ചു പൂട്ടുന്നു

ടൊറന്റോ: രാജ്യാന്തര വിദ്യാര്‍ത്ഥി സ്ററഡി പെര്‍മിറ്റുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കാനഡയിലെ കോളേജുകളും സര്‍വകലാശാലകളും. നിയന്ത്രണം മൂലം പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള ഇടിവാണ് ഉണ്ടായിരിയ്ക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളെ പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൂടുതലായി…

വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമായി ; ബന്ദികളുടെ മോചനവും

ജറുസലം: ബന്ദികളുടെ മോചനം സംബന്ധിച്ച് അവസാന മിനിറ്റുവരെ അനിശ്ചിതത്വം നിലനിന്നുവെങ്കിലും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാവുകയും ഞായറാഴ്ച മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതോടെ 15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് താത്കാലികമായെങ്കിലും വിരാമമായി. ഹമാസ് ബന്ദികളുടെ വിവരങ്ങള്‍ നല്കാത്തതുമൂലം…

കോളജിൽ കയറാത്ത 20,000 ഇന്ത്യൻ വിദ്യാർഥികൾക്കെതിരേ നടപടിക്ക് കാനഡ

കോളജിൽ കയറാത്ത 20,000 ഇന്ത്യൻ വിദ്യാർഥികൾക്കെതിരേ നടപടിക്ക് കാനഡ. കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർഥികളിൽ 20,000 പേർ കോളെജുകളിൽ ഹാജരായില്ലെന്നാണ് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്തിയവരുടെ കണക്കാണിത്. പല രാജ്യങ്ങളിൽ നിന്നായി…

ലോകകപ്പിനൊരുങ്ങാന്‍ മൊറോക്കോയില്‍ തെരുവ് നായ്ക്കളുടെ കൂട്ടക്കുരുതി

റാബത്ത്: ഫുട്ബാള്‍ ലോകകപ്പിന് മുന്നോടിയായി മൊറോക്കോ 30 ലക്ഷം തെരുവ്നായ്ക്കളെ കൊല്ലുന്നു. 2030ലാണ് സ്പെയിനും പോര്‍ച്ചുഗലും മൊറോക്കോയും ചേര്‍ന്ന് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. നായ്ക്കളെ വിഷം കൊടുത്തും വെടിവെച്ചും കൊല്ലുകയാണ് ചെയ്യുന്നത്. മൃഗസംരക്ഷണ സംഘടനകളും ആക്ടിവിസ്ററുകളും ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉന്നയിക്കുന്നത്.…

കാനഡ ഭരണ ലിബറൽ നേതൃത്വത്തിനു മത്സരിക്കുമെന്നു ഉപപ്രധാനമന്ത്രി ആയിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്

രാജിവച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കു പകരം ഭരണ ലിബറൽ കക്ഷി നേതൃത്വത്തിനു മത്സരിക്കുമെന്നു ട്രൂഡോയുടെ ഉപപ്രധാനമന്ത്രി ആയിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് (56) പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റാവുന്ന ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ എതിർത്തു പോന്നിട്ടുളള ഫ്രീലാൻഡ് പ്രഖ്യാപനത്തിൽ പറഞ്ഞു: "ഞാൻ കാനഡയ്ക്കു…

ഗാസ സമാധാന കരാര്‍ സ്ഥിരീകരിച്ച് നെതന്യാഹുവും

ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ഹമാസുമായി സമാധാന കരാറിലെത്തിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെത്യനാഹുവും സ്ഥിരീകരിച്ചു. കരാറില്‍ അന്തിമ തീരുമാനം എടുക്കുന്നതില്‍ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ സ്ഥിരീകരണം. ഇസ്രായേലും ഹമാസും കരാറിലെത്തിയതോടെ ഗസ്സയിലെ യുദ്ധം…