ലോകമെങ്ങും ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകം മാധ്യമ സ്വാതന്ത്ര്യം തന്നെയാണ്; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നേരേ കേന്ദ്ര ഏജന്‍സികള്‍ തിരിയുന്നത് തികച്ചും അപകടകരമാണ്; മാധ്യമ സ്വാതന്ത്ര്യത്തിനു തുരങ്കം വെയ്ക്കുന്ന നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ കൈക്കൊള്ളുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. മാധ്യമ സ്വാതന്ത്ര്യത്തിനു തുരങ്കം വെയ്ക്കുന്നത് ആര്? – മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
മാധ്യമപ്രവര്‍ത്തനത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരേ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും. ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പോലീസ് നടത്തിയ നീക്കം ലോകമെങ്ങും അപലപിക്കപ്പെടുന്നു. വനതകളുള്‍പ്പെടെ 46 പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയാണ് ദല്‍ഹി പോലീസിന്‍റെ സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തത്. ന്യൂസ്…