തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വ്യാജ ഐഡി കാര്‍ഡുകള്‍ നിർമ്മിച്ച യൂത്ത് കോൺഗ്രസിന്റെ ഈ യാത്ര ഏറെ അപകടകരം. എ.കെ ആന്‍റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്‍ തലമുറക്കാര്‍ ഇന്ന് ചാനൽ ചർച്ചകളിലെ രാജാക്കന്മാരായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇത്തരം ദുര്‍നടപടികള്‍ക്കെതിരെ പോലീസും രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തുകതന്നെ വേണം. ഈ പോക്ക് അത്യന്തം അപകടകരമാണെന്നോര്‍ക്കുകയും വേണം – മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തെരഞ്ഞടുപ്പു കാര്‍ഡ്. അതും തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന ഐഡന്‍റിറ്റി കാര്‍ഡ് തന്നെ വ്യാജമായി നിര്‍മ്മിച്ചത്. പത്തനംതിട്ട ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഭിനന്ദ് വിക്രം, ബിനില്‍ ബിനു, ഫെനി നൈനാന്‍, വികാസ് കൃഷ്ണ എന്നിവരെ പോലീസ്…