Category: Editorial

Auto Added by WPeMatico

അഴിമതിക്കെതിരെ ജനം ചൂലെടുത്തപ്പോൾ ഡൽഹിയിൽ അധികാരം നഷ്ടപ്പട്ട് ആം ആദ്മി പാർട്ടി. അഴിമതി ആര് നടത്തിയാലും ഭരണം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് ഡൽഹി നൽകുമ്പോൾ അത് രാഷ്ട്രീയ പാർട്ടികളും പാഠമാക്കുക തന്നെ വേണം- മുഖപ്രസംഗം

ഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് ഫലവും അനുകൂലമാക്കി ബിജെപി. ആ ആം ആദ്മി പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയത് അവരുടേ തന്നെ മുഖം വികൃതമായത് കൊണ്ടു തന്നെയാണ്. കഴിഞ്ഞ 27 വർഷമായി ഡൽഹിയുടെ അധികാരം നഷ്ടമായ ബിജെപിയുടെ ഈ വലിയ…

എറണാകുളത്തെ വിമത അക്രമങ്ങള്‍ ക്രൈസ്തവ വിശ്വാസത്തെ ലക്ഷ്യം വച്ചുള്ളത് ? വിശ്വാസം തകര്‍ക്കുക എന്നത് ആത്യന്തിക ലക്ഷ്യമോ ? സമരങ്ങളില്‍ ക്രൈസ്തവീയത ലവലേശമില്ല. അള്‍ത്താരയും തിരുവസ്ത്രമണിഞ്ഞ വൈദികനും ബലിവസ്തുക്കളും ആക്രമിക്കപ്പെടുന്നത് മനപൂര്‍വമോ ? ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയിക്കപ്പെടണം – മുഖപ്രസംഗം

ലോകത്ത് ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ വിലയിരുത്തുന്ന 'ഓപ്പൺ ഡോർസ്' എന്ന സംഘടനയുടെ വേൾഡ് വാച്ച് ലിസ്റ്റിൽ ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ നിരക്ക് 'അതിഭയാനകം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മത ദേശീയതയാണ് ഈ പീഡനത്തിന്റെ പ്രധാന കാരണമായി സൂചിപ്പിക്കുന്നത്. രാജ്യത്ത് സഭയുടെ സമീപകാല ചരിത്രം…

ഇത്രയും നാള്‍ ‘അച്ഛാ ദിന്‍’ ചിലര്‍ക്ക് മാത്രമായിരുന്നെങ്കില്‍ ഇനി ‘അച്ഛാ ദിന്‍’ രാജ്യത്തെ സാധാരണക്കാര്‍ക്കും കൈവരികയാണ്. ബജറ്റിലെ ‘നിര്‍മല ഇഫക്ട്’ കാലോചിതവും വിപ്ലവകരവുമാണ്. രാജ്യത്തെ നയിക്കുന്നവര്‍ ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പറയേണ്ടി വരും. കൊടുക്കാം, മോദിക്കും നിര്‍മ്മലയ്ക്കും ഒരു കൈയ്യടി – മുഖപ്രസംഗം

ഡെല്‍ഹി : മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, ഉപഭോഗം കുറയല്‍, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ വലിയ വെല്ലുവിളികള്‍ക്കിടെയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ എട്ടാം ബജറ്റ് അവതരിപ്പിച്ചത്. 2025ലെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ തന്നെ ഏറ്റവും അധികം ചര്‍ച്ച ചെയ്തത് ആദയനികുതി…

എന്ത് പദ്ധതി വന്നാലും അതിനെയെതിര്‍ക്കാന്‍ ഗവേഷണം നടത്തുന്നവരായി മലയാളി മാറി. ദേശീയപാതക്കും മെട്രോക്കും നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കുമെതിരെ ഉയർന്ന പ്രതിഷേധത്തിന് സർക്കാരുകള്‍ വഴങ്ങിയിരുന്നെങ്കിൽ ഇന്നെന്താകുമായിരുന്നു ? അതിനാല്‍ ബ്രൂവറി നടക്കട്ടെ, അഴിമതി അന്വേഷിക്കട്ടെ. അല്ലെങ്കില്‍ ഈ കൈയ്യടിക്കുന്ന ജനം നാളെ പട്ടിണിയിലാകും- മുഖപ്രസംഗം

നാളെത്തെ തലമുറയെ കണ്ടുകൊണ്ടാവണം സർക്കാർ നാട്ടിൽ വികസന പദ്ധതികൾ നടപ്പാക്കേണ്ടതെന്നതാണ് പൊതുതത്വം. ദൗർഭാഗ്യവശാൽ ചിലർ ഏത് വികസന പദ്ധതികളെയും എതിർക്കുന്നതാണ് കേരളത്തിലെ യാദാര്‍ഥ്യം. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എക്കാലവും ഉണ്ട്. ഇപ്പോഴത്തെ ഭരണക്കാര്‍ ഒന്നാം സ്ഥാനത്താണെങ്കില്‍ മറ്റുള്ളവരും ഒട്ടും പിന്നിലല്ല.…

നിലമ്പൂരില്‍ ജയിക്കുന്ന എംഎല്‍എക്ക് ഇനി ലഭിക്കുക പരമാവധി ഒരു വര്‍ഷംമാത്രം. പെന്‍ഷൻ പോലും ഉണ്ടാകില്ല. നിയമം 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണമെന്നും. പൊതുഖജനാവിനും പാര്‍ട്ടികള്‍ക്കും അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറെ. രാഷ്ട്രീയ വെല്ലുവിളികൾക്കായി മണ്ഡലത്തെ ഇങ്ങനെ ഉപതിരഞ്ഞെടുപ്പിലേക്ക് തളളി വിടുന്ന പ്രവണത ശരിയല്ല ? – എഡിറ്റോറിയല്‍

നിലമ്പൂർ എം.എൽഎ സ്ഥാനം പി.വി അൻവർ രാജിവെച്ചതോടെ മറ്റൊരു നിയമസഭ ഉപതിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുകയാണ്. പാലക്കാടും ചേലക്കരയ്ക്കും പിറകെയാണ് ഇത് എന്നതാണ് ശ്രദ്ധേയം. അടുത്തവർഷത്തെ നിയമസഭാ പോരാട്ടം ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുമായി മുന്നണികൾ നീങ്ങവേയാണ്, അപ്രതീക്ഷതമായി നിലമ്പൂരും ഉപതിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നത്. ഇത് രാഷ്ട്രിയ…

ജയേട്ടന്റെ ​ഗാനങ്ങളിൽ അച്ഛന്റെ താരാട്ടുപാട്ട് പോലെ സ്നേഹം തുളുമ്പിയിരുന്നു. പ്രണയഗാനങ്ങളിൽ ആ ശബ്ദ ഗരിമ പൂത്തുലയും. “ഇന്ദുമുഖീ ഇന്ന് രാവിൽ എന്തു ചെയ്‌വൂ നീ” എന്ന് ചോദിച്ച യുവകാമുകൻ തലമുറകൾ പിന്നിട്ടപ്പോൾ “ഏകാന്തസന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ ഇന്നും അവൾ മാത്രം വന്നില്ല” എന്നുപാടി പരിഭവിച്ചു. അന്നും ഇന്നും എന്നും ഭാവ​ഗായകൻ ജനഹൃദയങ്ങളിൽ അനശ്വരൻ

അമ്മമാർ പാടുന്ന താരാട്ട് പാട്ട് ഏറെ കേട്ടിട്ടുണ്ട് നമ്മൾ. എന്നാൽ ഒരച്ഛൻ പാടുന്ന താരാട്ട് പാട്ട് അധികമാരും കേട്ടിട്ടില്ല. കേട്ട ഒരേയൊരണം മാത്രമാണ് മനസ്സിൽ എന്നും തങ്ങി നിൽക്കുന്നതും. ഒഎൻവി എഴുതി പി ജയചന്ദ്രൻ പാടിയ ഒന്നിനി ശ്രുതി താഴ്ത്തി പാടുക…

കേരളം നിക്ഷേപ വ്യവസായ സൗഹൃദമാണെങ്കില്‍ ഇങ്ങനെയാണോ ? 30 ലക്ഷം മലയാളികളാണ് ഒരു വര്‍ഷം തൊഴില്‍തേടി രാജ്യം വിടുന്നത്. ഇവിടെ വ്യവസായവുമില്ല, തൊഴിലുമില്ല. എന്നിട്ടും വ്യവസായികളോട് എന്തൊരു ശത്രുതയാണ്. ബോബി ചെമ്മണ്ണൂരിനോടും അതുതന്നെ. നടന്മാരായ സിദ്ദിഖിനും ഇടവേള ബാബുവിനും കിട്ടുന്ന പ്രിവിലേജെങ്കിലും നാട്ടില്‍ നിക്ഷേപവും ആയിരങ്ങള്‍ക്ക് തൊഴിലും നല്‍കുന്ന ബോബിക്കും വേണ്ടേ

കേരളം തീർത്തും നിക്ഷേപ, വ്യവസായ, സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിർഭാഗ്യകരമായ ചില പ്രചാരണങ്ങൾ നാടിനെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറയുന്ന കാര്യമാണ്. പക്ഷെ പലപ്പോഴും വ്യവസായികളോടുള്ള സമീപനത്തിൽ കേരളം ഏറെ പിന്നിലാണെന്നതാണ് യാഥാർത്ഥ്യം. 0.5…

എം ടി സൃഷ്ടിച്ച കഥാലോകം തന്റേതെന്ന് ഓരോ വായനക്കാരനെയും കൊണ്ട് പറയിക്കുന്ന അത്രയും കൈയടക്കമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനയ്ക്കും. സേതുവിലും, വേലായുധനിലും, വിമലദേവിയിലും രണ്ടാമൂഴത്തിലെ ഭീമനില്‍ വരെയും നമുക്ക് നമ്മെ കാണാന്‍ കഴിയും. എം.ടിയില്ലാത്ത കാലം ഇനി പുതു തലമുറ വായിച്ചറിയും, മലയാള ഭാഷ ഉള്ളിടത്തോളം കാലം- എഡിറ്റോറിയൽ

ഒരു കാലത്തിന് കൈയ്യൊപ്പ് ചാര്‍ത്തിയ എഴുത്തുകാരന്‍, അതായിരുന്നു സഹിത്യലോകം രണ്ട് അക്ഷരത്തില്‍ ആരാധിച്ചിരുന്ന എം.ടി എന്ന എം.ടി വാസുദേവന്‍ നായര്‍. നിളാനദി തീരത്തെ കൂടല്ലൂര്‍ ഗ്രാമത്തില്‍ വളര്‍ന്ന്, എഴുത്തില്‍ ഒരൊഴുക്ക് തീര്‍ത്ത കഥാകാരന്‍. നാട്ടിന്‍പുറത്തിന്റെ തനിമയും ഗൃഹാതുരത്വത്തിന്റെ നനവും അങ്ങനെയാവാം എം.ടിയുടെ…

കോടികള്‍ മുടക്കി എഐ ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടും സംസ്ഥാനത്തെ റോഡുകള്‍ വീണ്ടും  കുരുതിക്കളമാവുന്നത് എന്ത് കൊണ്ട് ? ഒരേ സ്ഥലത്ത് അപകടം പതിവായിട്ടും നടപടി എടുക്കാതെ അധികൃതർ. അശ്രദ്ധയും ആവേശവും ലഹരി ഉപയോഗവും തടയനാകാതെ വരുമ്പോൾ റോഡിൽ ചിതറുന്നത് നിരവധി ജീവനുകൾ. അനാഥമാക്കപ്പെടുന്നത് നിരവധി ജീവിതങ്ങളും – എഡിറ്റോറിയൽ

ജനസംഖ്യാനുപാതികമായി കേരളം രാജ്യത്തിന്റെ 2.5 ശതമാനം മാത്രമാണെന്നിരിക്കെ, വാഹനസാന്ദ്രതയിൽ ദേശീയ ശരാശരിയിൽ 4.5 ആണ് കേരളത്തിലെ കണക്ക്. ശരാശരി 36000ത്തോളം അപകടങ്ങളാണ് ഓരോ വർഷവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 4200 ആണ് മരണങ്ങളുടെ കണക്ക്. അപകടക്കണക്കിൽ കേരളം എത്രത്തോളം മുൻപന്തിയിലാണെന്നതിന്റെ ശരാശരി…

വൈദ്യുതി ബോർഡ് നൽകിയ ഷോക്കിൽ തളർന്ന മലയാളിയ്ക്ക് വിലക്കയറ്റം സമ്മാനിച്ച് സപ്ലൈകോയും. ക്രിസ്തുമസ് പുതുവത്സര ആഘോഷം തുടങ്ങാനിരിക്കെ ആവശ്യ സാധനങ്ങളുടെ വില വീണ്ടും കൂട്ടി. പുതുവർഷത്തിലും ജീവിതഭാരത്താൽ നട്ടം തിരിയാൻ മാത്രം ജനങ്ങള്‍ക്കു വിധി – എഡിറ്റോറിയല്‍

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരു ഉപഭോക്തൃ സംസ്ഥാനമാണ് നമ്മുടേത് എന്നതാണ് അതിന് പ്രധാന കാരണം. ഒരോ മേഖലയിലും വില കൂടുമ്പോൾ അത് മൊത്തത്തിലാണ് പ്രതിഫലിക്കുക. ഇപ്പോൾ തന്നെ വൈദ്യുതി…