കാലം കണ്ണാരംപൊത്തി കളിക്കുന്നു (ഓണപ്പാട്ട്)
കാലം കണ്ണാരംപൊത്തി കളിക്കുന്നുകളംമാറി പോകുന്നു ജീവിതങ്ങൾആവണി കാറ്റിൻറെ ചീറലിൽആവണിപക്ഷിയും നിശബ്ദമാകുന്നുരാക്കൊതിച്ചി തുമ്പികളെ കാണാതെരാവും തിങ്കളിൽ മിഴിനട്ടിരിക്കുന്നു(കാലം കണ്ണാരംപൊത്തി കളിക്കുന്നു) മച്ചിൻപുറത്തെ മാറാലക്കെട്ടിൽമലർക്കൂട മാനം കാണാതെ കരയുന്നുതേഞ്ഞുത്തീരാറായ പെരുമ്പറതേട്ടിയ നാദമുയർത്തുന്നു(കാലം കണ്ണാരംപൊത്തി കളിക്കുന്നു) ഓലപ്പന്തും ഓലപീപ്പിയും പുലിക്കളിയുംഓണംതുള്ളലും ഓണത്തല്ലും കഴിഞ്ഞുഓണമെങ്ങോ പോയ്മറഞ്ഞു; ഇന്നുഞാൻ,ഒയ്യാരമിട്ട്…