എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി
കൊച്ചി∙ വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഇന്നു വൈകിട്ടാണു സംഭവം. പേരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ, എന്നിവരാണു കൊല്ലപ്പെട്ടത്. വേണുവിന്റെ മരുമകൻ ജിതിനെ ഗുരുതര പരുക്കുകളോടെ…