അയോദ്ധ്യ ബിജെപിക്കൊരു ആയുധമായിരുന്നു. ഉത്ഘാടനം കഴിഞ്ഞതോടെ അയോദ്ധ്യ അടഞ്ഞ അദ്ധ്യായമായി മാറിക്കഴിഞ്ഞു. ഏൽപ്പിച്ചുകൊടുത്ത അധികാരം നരേന്ദ്ര മോദിയും അമിത്ഷായും വളരെ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. ആവശ്യം കഴിഞ്ഞാല്‍ അധികാരികളെ ആയാലും വലിച്ചെറിയുന്നത് രാജ്യത്തെ നടപ്പുരീതിയാണ്. അത് മോദിക്കും ബിജെപിക്കും ബാധകമാകാം. അതുകൊണ്ട് 2024 തെരെഞ്ഞെടുപ്പ് ആര്‍ക്കും ഒരു ഈസി വാക്കോവർ ആണെന്നുള്ള ധാരണ വേണ്ട – ദാസനും വിജയനും
‘അടി തെറ്റിയാൽ മോഡിയും വീഴും ‘ എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ കിടപ്പ് : ശരിക്കും പറഞ്ഞാൽ അയോദ്ധ്യയിലെ അമ്പലം തുറന്നു കൊടുക്കുവാൻ പാടില്ലായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി അമ്പലത്തിൽ രാമ പ്രതിഷ്ഠ അനുവദിക്കാം, പക്ഷെ ദർശനവും ആഘോഷങ്ങളും തിരഞ്ഞെടുപ്പ് കഴിഞ്ഞു മതിയാരുന്നു. രാമക്ഷേത്ര…