Category: Column

Auto Added by WPeMatico

ശശി തരൂരും നന്ദന്‍ നിലേക്കനിയും രഘുവും രാജനും ഡികെ ശിവകുമാറും സച്ചന്‍ ടെണ്ടുല്‍ക്കറും പോലുള്ള പുലികളെ ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് ബിജെപിക്കാകുന്നില്ല – പകരം ഖുശ്ബുവും ഭീമന്‍ രഘുവും പിസി ജോര്‍ജും പോലെ മറ്റ് പാര്‍ട്ടികള്‍ക്ക് മടുത്ത് പുറത്താക്കിയവരെ മാത്രമാണ് ബിജെപിക്ക് കിട്ടുന്നത്. ബിജെപി ഇനി നേരിടാന്‍ പോകുന്ന പ്രതിസന്ധിയും ഈ അവസരവാദിക്കൂട്ടങ്ങളുടെ തലവേദനയാണ്. ഇതാണ് അവസ്ഥയെങ്കില്‍ നാളെ കോണ്‍ഗ്രസിന്‍റെ അവസ്ഥയിലാകും ബിജെപിയും – ദാസനും വിജയനും

ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാർട്ടി വളരെ ഉയരങ്ങളിൽ എത്തപ്പെട്ടു എങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെയാണ് നേരിടുവാൻ പോകുന്നത്. ഇന്നല്ലെങ്കില്‍ നാളെ. അതിനുമപ്പുറം നീളില്ല. അവരുടെ ഏറ്റവും വലിയ പ്രതിസന്ധി എതിർപാർട്ടികളിലെ വേവലാതിക്കാരെയും അവസരവാദികളെയും അസ്വാരസ്യങ്ങളെയാണ് അവർക്ക് ഇതുവരെ കൂടെ കൂട്ടുവാൻ…

കോണ്‍ഗ്രസിലെ വര്‍ക്ക് ഫ്രം ഹോം നേതാക്കള്‍ ഒന്നടങ്കം ബിജെപിയിലേയ്ക്ക് പോകുമ്പോള്‍ രക്ഷപെടുന്നത് കോണ്‍ഗ്രസോ ബിജെപിയോ എന്ന് ആലോചിക്കേണ്ടി വരും. ആദ്യം ബിജെപിയിലെത്തിയ കമ്മ്യൂണിസ്റ്റുകാരനായ സികെ പത്മനാഭന്‍ മികച്ച ലീഡറായിരുന്നു. പിന്നീട് ചെന്ന കണ്ണന്താനം വരെയും ഇപ്പോഴെത്തിയ പിസി ജോര്‍ജ് ജിയും പത്മജ ജി വരെയുള്ളവര്‍ എന്താകും എന്ന് മലയാളികളാരോടെങ്കിലും തിരക്കിയാല്‍ മതി. വെള്ളാപ്പള്ളി പറഞ്ഞപോലെ മെമ്പര്‍ഷിപ്പ് ഫീസ് കിട്ടിയതു മിച്ചം – ദാസനും വിജയനും

‘വർക്ക് ഫ്രം ഹോമുകാർ’ ഒന്നടങ്കം ബിജെപിയിലേക്ക് നടന്നടുക്കുമ്പോൾ അവരുടെ നേതാക്കൾ മനസിലാക്കുന്നില്ല വലിയ ഒരു സ്ഫോടനാത്മകമായ അവസ്ഥയിലേക്കാണ് അവരുടെ പാർട്ടി എത്തിച്ചേരുന്നത് എന്ന്. കാക്കാശിന് വിലയില്ലാതെ, ഉറപ്പുള്ള സീറ്റുകളിൽ വരെ പരാജയമടഞ്ഞ, സ്വന്തം അങ്ങാടിയിൽ കൂക്കി വിളി കേൾക്കേണ്ടി വന്ന ചുക്കിനും…

പൊക്കിയെടുത്തുകൊണ്ടുപോയ പോലീസുകാരെ നോക്കി ‘ശമ്പളം കിട്ടിയോടാ തെണ്ടീ നിനക്കൊക്കെ…’ എന്നു ചോദിക്കുന്ന ഡിസിസി പ്രസിഡന്‍റ് ഷിയാസാണിപ്പോള്‍ കോണ്‍ഗ്രസിലെ താരം. തലസ്ഥാനത്ത് ‘ജനഗണമംഗളം’ പാടിയ പാലോട് രവിയും ആവണക്കെണ്ണകൊണ്ട് എങ്ങാണ്ടൊക്കെ കഴുകിയപോലത്തെ നിലപാടുള്ള ജോസ് വള്ളൂരും പുലിപോലെ വന്ന് എലിപോലായ നാട്ടകം സുരേഷുമൊക്കെ പ്രവര്‍ത്തകരുടെ ട്രോളുകള്‍ക്കിരയാകുമ്പോള്‍ ഷിയാസിനെയും ജോയിയേയുമൊക്കെപോലെ പുലിക്കുട്ടികളുണ്ട് കോണ്‍ഗ്രസില്‍. അവരിലാണ് പ്രതീക്ഷ – ദാസനും വിജയനും

”ശമ്പളം കിട്ടിയോടാ തെണ്ടീ നിനക്കൊക്കെ, പോയി സഖാക്കന്മാരെ കൂട്ടിയിട്ട് വാടാ ” എന്ന് കേരളാ പോലീസിന്റെ മുഖത്ത് നോക്കി വിരൽചൂണ്ടാൻ സാക്ഷാൽ ജയരാജന്മാർക്കോ സുധാകരന്മാർക്കോ സാധിച്ചിട്ടില്ല. അവിടെയാണ് കേരളത്തിലെ കോൺഗ്രസ്സുകാർക്ക് ഹരം പകർന്നുകൊണ്ട് എറണാകുളം ഡിസിസി പ്രസിഡണ്ട് ഷിയാസ് പൊരുതിയപ്പോൾ തല…

ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയിലേയ്ക്ക് കുതിച്ച് സൗദി അറേബ്യ. വിനോദ സഞ്ചാരികളുടെ വരവില്‍ 59 % വര്‍ധനവ്. സിനിമാ തിയറ്ററുകളും സംഗീത കച്ചേരികളും സാംസ്കാരിക പരിപാടികളും തുറന്നു കൊടുത്തതോടെ സൗദിയിലെത്തിയത് വമ്പന്‍ മാറ്റങ്ങള്‍ – വമ്പന്‍ നഗര പദ്ധതികള്‍ക്കും തുടക്കം – അറേബ്യന്‍ കണ്ണാടിയില്‍ മന്‍സൂര്‍ പള്ളൂര്‍ എഴുതുന്നു

പശ്ചിമേഷ്യയുടെ ഹൃദയഭാഗത്ത്, അടുത്ത കാലംവരെയും വിശാലമായ മരുഭൂമികളുടെയും എണ്ണ സമ്പത്തിന്റെയും പര്യായമായി അറിയപ്പെട്ടിരുന്ന സൗദി അറേബ്യ, വമ്പിച്ച മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഗണ്യമായ വാതക, ധാതു നിക്ഷേപങ്ങളുടെ സമീപകാല കണ്ടെത്തലുകളോടെ, രാജ്യം അധികമൊന്നും ഉപയോഗിക്കപ്പെടാത്ത നിക്ഷേപങ്ങളുടെ ഒരു വിളക്കുമാടമായി മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക…

80 കളിൽ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടിയതോടെ വീണ്ടും വക്കീല്‍ പണിയിലേയ്ക്ക് നീങ്ങണമെന്ന ഘട്ടം വന്നപ്പോള്‍ മമ്മൂട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത് ഒരൊറ്റ സിനിമയാണ് ? ആദ്യമായി സര്‍ഫ് ഉപയോഗിച്ചെഴുതിയ പേരുമായി ഇറങ്ങിയ പോസ്റ്റര്‍ ജനങ്ങള്‍ സ്വീകരിച്ചു. ആ സിനിമ മുതല്‍ ‘മലൈക്കോട്ട വാലിബന്‍’ വരെയുള്ളവയ്ക്ക് വഴിത്തിരിവായതില്‍ പോസ്റ്ററുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. സിനിമകളുടെ വിജയത്തില്‍ അണിയറക്കാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും പങ്ക് – ദാസനും വിജയനും

മലയാള സിനിമയുടെ വിജയത്തിൽ പേരുകളും പോസ്റ്ററുകളും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് പഴയകാല സിനിമാക്കാർ പറയുന്നുണ്ട് എങ്കിലും പുതുതലമുറ അതംഗീകരിക്കുവാൻ തയാറായിരുന്നില്ല. സിനിമകളുടെ പേരിടലുകളിലും പേരിന്റെ ഡിസൈനുകളിലും പോസ്റ്റർ ഡിസൈനുകളിലും ഭാഗ്യം നിലനിൽക്കുന്നതായി സിനിമാക്കാർ വിശ്വസിക്കുന്നു. നമ്മുടെ മനസ്സിൽ ഒരിക്കലും മറക്കാത്ത…

ഇഷ്ട സ്നേഹിതൻ സമയം തെറ്റിച്ചാല്‍ ഒരു ആവറേജ് മലയാളിയിൽനിന്നും ചില ‘മൈര്’ പ്രയോഗങ്ങള്‍ ഉണ്ടാകാം, പ്രത്യേകിച്ചും കണ്ണൂരിൽ വെട്ടും തടകളുമായി പടവെട്ടുന്ന സുധാകരനിൽനിന്ന് ! മമ്മുട്ടിയോ സുരേഷ് ഗോപിയോ എത്ര തെറി പറഞ്ഞാലും കേൾക്കാം. എം.എം മണിക്കും പി.സി ജോര്‍ജിനും ആകാം. സുധാകരന് ഒരു ‘മൈരും’ പറ്റില്ലത്രെ ? കോണ്‍ഗ്രസ് ആയതുകൊണ്ട് എല്ലാ ‘മൈരും’ ആഘോഷിക്കപ്പെടുന്നു. ക്ഷമിക്കണം, വിഷയം ഒരു ‘മൈര് ‘ ആയതുകൊണ്ടാണ് അല്പം കടത്തിപ്പറഞ്ഞത് – ദാസനും വിജയനും

പത്തനംതിട്ടയിൽ ആന്റോ ആന്റണി കെ സുധാരകനെ കെ സുരേന്ദ്രൻ ആക്കിയതും അവർ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ജാഥ തീരും വരെ മൈക്കിന് മുന്നിൽ വഴക്കോ മൈര് പറച്ചിലോ ഇല്ലാതെ നോക്കേണ്ടത് നേതാക്കന്മാരാണ്. രാഷ്ട്രീയക്കാരിൽ എം.എം മണിക്കോ പി.സി ജോർജ്ജിനോ വി ശിവൻകുട്ടിക്കോ…

ആര് ജയിച്ചാലും നിയന്ത്രണം സൈന്യത്തിന്റെ കൈകളില്‍ ! ഇനിയും ജനാധിപത്യം വേരോടാത്ത പാകിസ്ഥാന്‍

പാക്കിസ്ഥാനിൽ ഇന്നുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ല. ഇത്തവണ ആര് ഭരിക്കും ? ആര് ഭരിച്ചാലും കടിഞ്ഞാൺ സേനയുടെ കൈകളിലായിരിക്കും. ജനാധിപത്യം പാക്കിസ്ഥാൻ മണ്ണിൽ ആഴത്തിൽ ഇനിയും വേരോടിയിട്ടില്ല.. സൈന്യത്തിന്റെ ഇടപെടലുകളാണ് ഇതിനുള്ള മുഖ്യകാരണം. അതിന്റെ ഫലമായി രാജ്യത്ത് അരാജകത്വവും അക്രമങ്ങളും…

ഇ.ഡിയെക്കൊണ്ട് ചില നല്ല കാര്യങ്ങളും നടക്കുന്നുണ്ട്. കൊച്ചിയിലെ കഞ്ചാവ് – മയക്കുമരുന്നു ലോബി ചൂടപ്പം പോലെ പടച്ചുവിട്ട ന്യൂ ജെന്‍ സിനിമകള്‍ ഇപ്പോള്‍ കാണാനില്ല. ന്യൂജെന്‍ സിനിമക്കാരുടെ തള്ളിനും കുറവ് വന്നു. ന്യൂജെന്‍ സിനിമകള്‍ കണ്ടാല്‍, പോസ്റ്റർ കണ്ട് മലൈക്കോട്ടൈ വാലിഭന്‍ ബാഹുബലിക്ക് യന്തിരനിൽ ഉണ്ടായ കുഞ്ഞാണെന്നു തെറ്റിദ്ധരിച്ചു സിനിമ കാണാൻ പോയവരുടെ അനുഭവം പോലെയാണ്. ഇഡിക്കൊരു നല്ല നാമസ്‌കാരം ! – ദാസനും വിജയനും

കൊച്ചി പഴയ കൊച്ചി അല്ലാതായിട്ട് ഏറെ നാൾ ആയെങ്കിലും കുറെയധികം ന്യു ജെൻ എന്ന പേരിലുള്ള സിനിമകൾ നാം കാണുവാനിടയായത് കൊച്ചിയിൽ നിന്നും മാത്രമാണ്. വീട്ടിൽ കഞ്ഞികുടിക്കാൻ വഴി ഇല്ലെങ്കിലും കൊച്ചിക്കാർക്ക് അഹങ്കാരത്തിന് യാതൊരു കുറവും പണ്ടുമുതൽക്കേ ഇല്ല. ഏറ്റവും നന്നായി…

അനാവശ്യ കളികള്‍ അവസാനിപ്പിച്ച് അണികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചാല്‍ ബെന്നി ബെഹനാന് ഇത്തവണ ഭൂരിപക്ഷം 50,000 മുട്ടിക്കാം; ചാലക്കുടിയില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മഞ്ജു വാര്യരെത്തിയാല്‍ തോല്‍പിക്കേണ്ട ചുമതല ദിലീപ് ഏറ്റെടുത്തോളും- ദാസനും വിജയനും

മുകുന്ദപുരമായിരുന്ന ചാലക്കുടി: മുകുന്ദപുരം എന്ന് പറയുമ്പോൾ സത്യം പറഞ്ഞാൽ അങ്ങനെ ഒരു സ്ഥലം വേളൂക്കര പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും മുകുന്ദപുരം താലൂക്ക് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ സ്ഥലം. ഭാഗ്യവശാൽ അല്ലെങ്കിൽ നിർഭാഗ്യവശാൽ മുകുന്ദപുരത്തെ നിഷ്കാസനം ചെയ്തുകൊണ്ട് ചാലക്കുടി മുന്നിലെത്തി. പഴയ മുകുന്ദപുരത്തിൽ ഇരിങ്ങാലക്കുട…

മുകുന്ദപുരമായിരുന്ന ചാലക്കുടി: പഴയ മുകുന്ദപുരത്തിൽ ഇരിങ്ങാലക്കുട മണ്ഡലം ഉൾപ്പെട്ടിരുന്നു എങ്കിലും ചാലക്കുടി ആയപ്പോൾ ഇരിങ്ങാലക്കുട ഇല്ലാതായി – ദാസനും വിജയനും

പണ്ട് കോൺഗ്രസ്സ് കുത്തക മണ്ഡലങ്ങൾ ആയിരുന്ന മാള, അങ്കമാലി, ചാലക്കുടി, പെരുമ്പാവൂർ പിന്നെ ഇടത് ആഭിമുഖ്യമുള്ള ഇരിങ്ങാലക്കുടയും കൊടുങ്ങല്ലൂരും, വടക്കേക്കരയും ഉൾപ്പെട്ട മുകുന്ദപുരത്തുനിന്നും ഇരിങ്ങാലക്കുടയും വടക്കേക്കരയും കുന്നത്തുനാടും അടർത്തിമാറ്റി കൈപ്പമംഗലവും ആലുവയും കയറ്റി രൂപപ്പെടുത്തിയ ചാലക്കുടി കെപി ധനപാലനിൽ നിന്നും കേവലം…