ഭൂരിപക്ഷ ഭരണം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. എന്നാൽ ഭൂരിപക്ഷവാദം ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടേതുപോലെയുള്ള ജനാധിപത്യത്തിൽ, മിക്ക സർക്കാരുകളും ജനതയുടെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ല. വോട്ടർമാരെ മുഴുവനായി പോലും പലപ്പോഴും പ്രതിനിധീകരിക്കുന്നില്ല; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
വിയോജിപ്പുകളെ ഭയക്കുന്നവർ എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതു പുതിയ കാര്യമല്ല. എന്നാൽ അതൊരു ദിനചര്യ പോലെയാകുന്പോൾ രാജ്യവും ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമെല്ലാം അപകടത്തിലാകും. വിയോജിപ്പുകളെ ദേശവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായി മുദ്രകുത്തുന്നത് ഭരണഘടനാ മൂല്യങ്ങൾക്കെതിരാണെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിട്ടുണ്ട്.ഭൂരിപക്ഷ ഭരണം…