രാജ്യം സമ്മതിച്ച ആ സ്വർണ്ണപ്പെട്ടിയുടെ അറകൾ ഇനിയും തുറക്കാത്തതെന്ത് ? പ്രമുഖ താരങ്ങളുടെ പ്രതിഫലം ദുബായിലെത്തി സ്വർണ്ണപ്പെട്ടി വഴി തിരികെ നാട്ടിലെത്തുന്ന കഥകൾ ആരും ചികയാത്തതെന്ത് ? മാന്ത്രികന്റെ പെട്ടിയിലും ഒളിഞ്ഞിരുന്നത് രഹസ്യങ്ങളുടെ കലവറ തന്നെ. മന്ത്രിമാരും മാന്ത്രികനും കലാപ്രതിഭകളുമെല്ലാം പത്തര മാറ്റുള്ള പൊന്നാകുമ്പോൾ – ദാസനും വിജയനും
സ്വർണ്ണക്കടത്തും ഡോളർ കടത്തും ഒന്നും ആരും മറന്നതൊന്നുമല്ല, നാട്ടുകാർക്ക് വേണ്ടെങ്കിൽ പിന്നെന്തിന് നമ്മളായിട്ട് അതിന്റെ പിന്നാലെ പോകണം എന്ന് കരുതിയതുകൊണ്ട് മാത്രം തത്ക്കാലം നിർത്തിവെച്ച സംഭവ വികാസങ്ങളായിരുന്നു അതൊക്കെ. ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഉദ്യോഗസ്ഥരും മുഖ്യപങ്കാളികളായി സ്വർണ്ണം ബിരിയാണി ചെമ്പിനടിയിലൂടെയും കോൺസുലാർ…