Category: Column

Auto Added by WPeMatico

പണ്ട് നാട്ടിൻപുറങ്ങളിൽ ആർട്സ് & സ്പോർട്സ് ക്ളബ്ബുകളും പന്തുകളിയുമൊക്കെയായി ചെറുപ്പക്കാർ ബിസിയായിരുന്നു. അവരൊക്കെ ഇപ്പോഴെവിടെയെന്ന് നാട്ടിലെ സിസിടിവി ക്യാമറകളായ കാരണവന്മാരുടെ കണ്ണുകളിൽ പതിയുന്നില്ല. വെഞ്ഞാറമൂട് പോലുള്ള വാർത്തകൾ കേൾക്കുമ്പോഴാണ് ഞെട്ടുന്നത്. മാര്‍ക്കോയും പണിയും പോലുള്ള അലമ്പ് സിനിമകളാണ് ഈ മക്കൾ കാണുന്നതും – ദാസനും വിജയനും

ദൈവത്തിന്റെ സ്വന്തം നാടെന്ന് കവികൾ പാടി പുകഴ്ത്തിയ ഈ കേരളത്തിൽ എന്താണ് നടക്കുന്നത്. ഈയിടെയായി ചാനലുകാർ ആഘോഷിക്കുന്ന വാർത്തകൾ ഒന്നും ഐശ്വര്യമുള്ള വാർത്തകൾ ആകുന്നില്ല എന്നതാണ് ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥകൾ. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ക്രിസ്റ്റലിന്റെയും ഒക്കെ പേര് പറഞ്ഞുകൊണ്ട്…

സാക്ഷാല്‍ ലീഡര്‍ കെ കരുണാകരനുമായി എന്താണ് സതീശനുള്ള സാമ്യം ? സാൻ്റിയാഗോ മാർട്ടിനെ കെട്ടുകെട്ടിച്ച് തോമസ് ഐസക്കിനെ മൂലയ്ക്കിരുത്തി. ഞങ്ങൾക്ക് പഴയ വിജയനേയും പേടിയില്ല.. പുതിയ വിജയനേയും പേടിയില്ലെന്ന് പിണറായിയോട് മുഖത്തുനോക്കി പറഞ്ഞു. എട്ടുകാലി മമ്മൂഞ്ഞുകളുടെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാത്ത നിലപാടുള്ളയാള്‍. ആരാണ് വിഡി സതീശൻ ?

തലയെടുപ്പുള്ള നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ജന്മം നൽകിയ നാടാണ് കേരളം. അതിലൊരാളാണ് കേരള രാഷ്ട്രീയ ചിത്രം മാറ്റിവരച്ച സാക്ഷാല്‍ ലീഡര്‍ കെ കരുണാകരൻ. കേരള പിറവിക്കു ശേഷം നടന്ന 1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും മത്സരിച്ചെങ്കിലും കരുണാകരൻ പരാജയപ്പെട്ടു. പിന്നീട്…

ഇനിയൊരു തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെങ്കില്‍ അമിത് ഷായോ പിണറായി വിജയനോ തീരുമാനിച്ചാലും നടക്കില്ല, അത്രയ്ക്ക് ജനം മാറി. ഇനി മാറേണ്ടത് കോണ്‍ഗ്രസാണ്. വിജയിക്കാനുള്ള പണി നോക്കാതെ മുഖ്യമന്ത്രി കുപ്പായം തുന്നിക്കാന്‍ നടക്കുന്ന നേതാക്കളെ ചാണകത്തില്‍ ചൂലു മുക്കി അടിക്കണം. മാറണം നേതൃത്വം.. വരണം കോണ്‍ഗ്രസ് – ദാസനും വിജയനും

അമിതാവേശത്താൽ ഹരിയാനയും ആവേശമില്ലായ്മയിൽ മഹാരാഷ്ട്രയും നഷ്ടപ്പെട്ടുവെങ്കിലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കിട്ടുന്നതൊക്കെ ലാഭം തന്നെയാണ്. 2014 ലും 2019 ലും വൻ തകർച്ച നേരിട്ട കോൺഗ്രസ്സിന് കാവലാളായത് തെക്കേ അറ്റത്തുകിടക്കുന്ന ഈ കൊച്ചു കേരളം തന്നെയാണ്. ആ കേരളത്തിൽ നിന്ന് തന്നെ കോൺഗ്രസ്…

പഠിപ്പിലൊന്നും ഒരു കാര്യമില്ല, ലോകപരിചയത്തിലാണ് കാര്യമെന്ന് പണ്ട് സീതിഹാജി നിയമസഭയിൽ പറഞ്ഞത് അക്ഷരം പ്രതി ശരിയായത് പാലക്കാടാണ്. ഡോ. സരിന്റെ പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പ്രതിഫലിപ്പിക്കുന്നതായില്ല. തെരെഞ്ഞെടുപ്പേതായാലെന്താ സ്ഥാനാര്‍ഥി കൃഷ്ണകുമാറല്ലേ… എന്ന നിലയിലുള്ള പാലക്കാട്ടെ ബാലചന്ദ്രമേനോൻ കളികളും ജനം തള്ളി. വിജയിച്ചത് ചെറുപ്പക്കാരാണ് – ദാസനും വിജയനും

പാലക്കാട്ടെ 18000 ൽ പരം വോട്ടിന്റെ വിജയത്തിൽ കേരളത്തിലെ ചെറുപ്പക്കാർക്ക് ഏറെ ആശ്വസിക്കാം. എന്നും സീറ്റു മോഹികളായി രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന ഒരു കൂട്ടം ആളുകൾക്കുള്ള മറുപടിയായാണ് പാലക്കാട്ടുകാർ ആ ചെറുപ്പക്കാരനെ അവരുടെ അഗ്രഹാരങ്ങളിലേക്ക് സ്വീകരിച്ചത്. ഒരു തിരഞ്ഞെടുപ്പ് സമാഗതമായാൽ ജയിച്ചാലും തോറ്റാലും…

മലപ്പുറവും മുനമ്പവുമൊക്കെ ചില കേന്ദ്രങ്ങളുടെ രാഷ്ട്രീയ അജണ്ടയോ ? സമുദായങ്ങളെ തമ്മിലകറ്റി അവര്‍ക്കിടയിലേയ്ക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് അജണ്ടയുണ്ട്. കാഫിറും വക്കഫുമൊക്കെ പറഞ്ഞ് കേരള ജനതയെ തൂക്കി വില്‍ക്കാന്‍ ശ്രമിക്കുന്ന ചെന്നായ്ക്കളെ സൂക്ഷിച്ചില്ലെങ്കില്‍ നാടിനാപത്ത് – ദാസനും വിജയനും

കളിച്ച കളികളെല്ലാം ജയിച്ചു ജയിച്ചു പോന്നിരുന്ന ഒരു പാർട്ടി ഇന്നിപ്പോൾ ഇസ്രയേലിന്റെ അവസ്ഥയിലാണ്. ഒരു സമയത്ത് ബുദ്ധികൊണ്ടും ശക്തികൊണ്ടും എതിരാളികളുടെ മേൽ ആധിപത്യം സ്ഥാപിച്ചിരുന്ന യഹൂദികൾ ഇന്നിപ്പോൾ നിലനിൽപ്പിനായി വിയർക്കുകയാണ്. അതിനായി ടിക്‌ടോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ മുതലാളിമാരെവരെ ഇല്ലാതാക്കുവാൻ…

ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിലപ്പെട്ട സംഭാവനകള്‍ വിസ്മരിക്കാനാകില്ല. മികച്ച നിയമജ്ഞനും ന്യായാധിപനുമാണ് ചന്ദ്രചൂഡ്: എന്നാല്‍ ചീഫ് ജസ്റ്റീസെന്ന നിലയിലുള്ള നിര്‍ണായക പദവിയിലെ പ്രധാന തീരുമാനങ്ങള്‍ സംശയിക്കപ്പെട്ടു, നിഷ്പക്ഷതയില്‍ നിഴലുകള്‍ വീണു: ഫലത്തില്‍ ജസ്റ്റീസ് ചന്ദ്രചൂഡ് വൈരുധ്യങ്ങളുടെ സമസ്യയായി: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്- കേട്ടു തഴമ്പിച്ച വാചകമാണിത്. സാധാരണക്കാരന്റെ അവസാന പ്രതീക്ഷയും അഭയവും നീതിപീഠങ്ങളാണെന്നും ആവര്‍ത്തിക്കപ്പെടുന്നു. പക്ഷേ, ഉന്നത നീതിപീഠങ്ങളും ചില ന്യായാധിപന്മാരും സംശയാതീതരല്ലെന്നതാണു ദുഃഖകരം. മുതിര്‍ന്ന അഭിഭാ ഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതുപോലെ, ജുഡീഷറി ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും…

കണ്ണന്താനത്തിനും സെൻകുമാറിനും ജേക്കബ് തോമസിനുമൊക്കെ പിന്നാലെ മറ്റൊരു ഗോപാലകൃഷ്ണനും ‘കാക്കി ട്രൌസറുമിട്ട്’ വാട്സാപ്പ് ഗ്രൂപ്പുമുണ്ടാക്കി വര്‍ഗീയ കാര്‍ഡിറക്കി നയം വ്യക്തമാക്കുന്നു. ആദ്യ പേരുകാരൊക്കെ വിരമിക്കല്‍ വരെ കാത്തിരുന്നെങ്കിലും ടിയാന്‍ അതിനും മുന്‍പേ കയറുംപൊട്ടിച്ച് കളത്തിലിറങ്ങി. ഇനി അദ്ദേഹത്തിന്റെ പദവികളിൽ നിന്നും ജനം എന്ത് പ്രതീക്ഷിക്കണം ? – ദാസനും വിജയനും

സ്വാതന്ത്ര്യത്തിനുശേഷം ഒട്ടേറെ വർഷങ്ങൾ കോൺഗ്രസ് പാർട്ടി ഇന്ത്യയിലെ ഭരണം കൈയ്യാളിയെങ്കിലും അവർക്ക് സാധിക്കാത്ത ഒട്ടേറെ ബൃഹത്തായ കാര്യങ്ങൾ നേടിയെടുക്കുവാൻ ആർഎസ്എസിനും അവരുടെ ഒപ്പമുള്ള ബിജെപിക്കും ആയി എന്നത് ചിന്തിക്കേണ്ട വസ്തുതകൾ ആണ്. ഒരുകാലത്ത് കോൺഗ്രസിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒട്ടേറെ കുടുംബങ്ങളെ മസ്തിഷ്ക…

തൊടുന്നതെല്ലാം തിരിഞ്ഞു സ്വന്തം ചന്തിക്ക് തന്നെ കുത്തുന്ന വല്ലാത്തൊരു ഗതികേട് ! ഏതെങ്കിലും പ്രശ്നത്തില്‍ ഇടപെട്ട് പാർട്ടി പ്രതിരോധത്തിലാകുമ്പോള്‍ സമൂഹത്തെ കൺഫ്യൂഷനിലേക്ക് തള്ളിവിടുന്ന പ്രവണത തിരിഞ്ഞുകുത്തുന്നു. കാഫിറിൽ സോഷ്യല്‍/പോഷക എഴുത്തുകാരും ടീച്ചറമ്മവരെയും കുടുങ്ങിയപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നു. അപ്പോഴതാ അവിടെയും പെടുന്നു – ദാസനും വിജയനും

കമ്മ്യുണിസ്റ്റുകൾ എന്നും അങ്ങനെയാണ്. എല്ലാ വിവാദങ്ങളിലും പോയി തലവെച്ചിട്ട് അവസാനം നിൽക്കക്കള്ളി ഇല്ലാതാകുമ്പോൾ ഒരു പുകമറബോംബ് പൊട്ടിച്ചുകൊണ്ട് സമൂഹത്തെ ഒന്നടങ്കം പൊട്ടന്മാരാക്കി, കൺവിൻസ്‌ അല്ലെങ്കിൽ കൺഫ്യൂഷൻ എന്ന നിലയിലേക്ക് തള്ളിവിടുന്ന പ്രവണത ആരംഭിച്ചിട്ട് നാളുകളേറെയായി. സഖാവ് ഇഎംഎസ് രൂപകൽപ്പന ചെയ്തുകൊണ്ട് കേരളത്തെ…

പാലക്കാട്ടുകാര്‍ അങ്ങനൊരു കടുത്ത രാഷ്ട്രീയമില്ലാത്തവരാണ്. പ്രൗഢിയുള്ള മനുഷ്യര്‍. കൊള്ളാവുന്നവരെത്തിയാല്‍ സ്വീകരിക്കും, കൊള്ളാതെ വന്നാല്‍ അവരങ്ങു തഴയും. സരിന്റെ അന്‍വര്‍ കളിയും സന്ദീപ് വാര്യരുടെ ‘സരിൻ’ കളികളുമൊക്കെയായി പാലക്കാട് അരങ്ങ് കൊഴുക്കുകയാണ്. ഈ ജയം അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന പ്രത്യേകത കൂടിയുണ്ടിതിന് – ദാസനും വിജയനും

പാലക്കാട് എന്നാൽ പകൽ കമ്മ്യുണിസ്റ്റും രാത്രി ആർഎസ്എസും ആയിട്ടുള്ള ആളുകളുടെ ഒരു അഗ്രഹാരമാണെങ്കിലും ധാരാളം നന്മയുള്ള മനുഷ്യരുടെ ഒരിടം കൂടിയാണ്. അവിടത്തുകാർക്ക് രാഷ്ട്രീയം എന്നാൽ വ്യക്തികളിൽ ഒതുങ്ങിയുള്ള രാഷ്‌ടീയമാണ്. ഗ്രാമങ്ങളിൽ പാവപ്പെട്ടവർ ധാരാളമുള്ളതുകൊണ്ട് കമ്മ്യുണിസ്റ്റ് പാർട്ടികൾ പിടിമുറുക്കി. എങ്കിലും നല്ല സ്ഥാനാർത്ഥികൾ…

കേട്ടുകേള്‍വിയില്ലാത്ത ദുരാചാരങ്ങളുടെ ഈറ്റില്ലമായിരുന്നു അന്ന് കേരളം. കലഹിച്ചും കലാപമുയര്‍ത്തിയും നമ്മള്‍ നേടിയെടുത്തതാണ് അവകാശങ്ങള്‍ പലതും. എന്നിട്ടും പഴയ കാലത്തിന്‍റെ ചില പൊള്ളുന്ന ബാക്കി പത്രങ്ങളായി തേങ്കുറുശ്ശി ദുരഭിമാന കൊലകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. കേരളത്തെ കേരളമാക്കിയ പോരാട്ടങ്ങളുടെ ചരിത്ര കഥകള്‍ ഓര്‍മ്മിക്കേണ്ട ദിനമാണ് കേരളപ്പിറവി – മുഖപ്രസംഗം

മലയാള നാടിന് ഇന്ന് പിറന്നാൾ മധുരം. സംസാര ഭാഷയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളായി വിഭജിച്ച ദിനമാണ് 1956 നവംബര്‍ 1. കേരളം അന്ന് രൂപീകൃതമാവുമ്പോള്‍ ഭാരതത്തിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുതായിരുന്നെങ്കിലും വിദ്യാഭ്യാസത്തിലും സാംസ്ക്കാരിക ഉന്നതിയിലും എല്ലാം മുന്‍പന്തിയില്‍ തന്നെയായിരുന്നു ഈ…