Category: bangalore

Auto Added by WPeMatico

മറ്റുള്ളവര്‍ക്ക് നല്‍കുന്ന അതേ പ്രതിബദ്ധതയോടു കൂടി ഹിന്ദുക്കളുടെ കഷ്ടപ്പാടുകളും പരിഹരിക്കണം: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

ഹൈദരാബാദ്: കാനഡയിലെ ക്ഷേത്ര ആക്രമണത്തിന് പിന്നാലെ ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. കാനഡയിലെ ബ്രാംപ്ടണില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ അടുത്തിടെ ഹിന്ദു ക്ഷേത്രത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ജനസേന പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ പവന്‍ കല്യാണ്‍…

മുഡ ഭൂമിയിടപാട് കേസ്‌; ചോദ്യംചെയ്യലിന് ഹാജരാകാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ ലോകായുക്തയുടെ നോട്ടീസ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് സംബന്ധിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ നോട്ടീസ്. ബുധനാഴ്ച ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മുഡ കുംഭകോണം അന്വേഷിക്കുന്ന മൈസൂരു ലോകായുക്ത പൊലീസ് സംഘത്തലവനായ പൊലീസ് സൂപ്രണ്ട് (എസ്പി)…

കന്നഡ ചലച്ചിത്ര സംവിധായകന്‍ ഗുരുപ്രസാദിനെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയില്‍

ഹൈദരാബാദ്: കന്നഡ ചലച്ചിത്ര സംവിധായകന്‍ ഗുരുപ്രസാദിനെ ബെംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 52 കാരനായ സംവിധായകന്റെ മരണം ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. അകത്തു കടന്ന…

നുണകളും വഞ്ചനയും കൊള്ളയും പരസ്യവുമാണ് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ സവിശേഷതകളെ നിര്‍വചിക്കുന്നത്: എന്‍ഡിഎയുടെ സമീപകാല 100 ദിന പദ്ധതി ‘ചീപ് പിആര്‍ സ്റ്റണ്ട്’: മോദിക്കെതിരെ തിരിച്ചടിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബംഗളൂരു: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍. ബിജെപി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്‍ഡിഎയുടെ സമീപകാല 100 ദിന പദ്ധതി വിലകുറഞ്ഞ പിആര്‍ സ്റ്റണ്ടാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. കര്‍ണാടകയിലെ…

പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപക ഉടമയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു

ബംഗലൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബംഗലൂരുവിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.…

രേണുകസ്വാമി വധക്കേസ്: പ്രതിയായ നടന്‍ ദര്‍ശന് ശസ്ത്രക്രിയയ്ക്കായി ജാമ്യം അനുവദിച്ച് കോടതി

ബംഗളൂരു: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. ആരോഗ്യപരമായ കാരണങ്ങളാല്‍ ആറാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനായാണ് നടന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ദര്‍ശന്റെ രണ്ട് കാലുകളിലും മരവിപ്പ്…

മലപ്പുറം ഡിപ്പോയിൽ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു ; ഡ്രൈവർ മരിച്ചു

മലപ്പുറം: കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു, ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത് . യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം ഡിപ്പോയിൽ…

തെലങ്കാനയിലെ 54 കാരനായ വ്യവസായിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കര്‍ണാടകയില്‍ കണ്ടെത്തി: കൊലപാതകത്തിന് ഭാര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍: 29 കാരിയായ യുവതി 54കാരനെ വിവാഹം കഴിച്ചത് സാമ്പത്തിക നേട്ടത്തിനെന്ന് പൊലീസ്

തെലങ്കാന: തെലങ്കാനയില്‍ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 8 ന് കുടക് ജില്ലയിലെ സുണ്ടിക്കൊപ്പ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ്…

ബെംഗളൂരുവിലെ അനധികൃതവും നിലവാരമില്ലാത്തതുമായ കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് ഡികെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ അനധികൃതവും നിലവാരമില്ലാത്തതുമായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള നീക്കം നടത്തുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കൊപ്പം…

സതീഷ് കൃഷ്ണ സെയിലിന് ഇന്ന് നിര്‍ണായകം, ഇരുമ്പയിര് കടത്ത് കേസിൽ ഇന്ന് വിധി പറയും

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെ പ്രതിയായ ഇരുമ്പയിര് കടത്ത് കേസില്‍ ഇന്ന് ശിക്ഷാവിധി. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ അടക്കം ആറ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ജന പ്രതിനിധികള്‍ക്കായുള്ള ബംഗളുരുവിലെ പ്രത്യേക…