Category: bangalore

Auto Added by WPeMatico

കോവിഡ് ഫണ്ട് ദുരുപയോഗം ചെയ്ത കേസ്: കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരും

ബംഗളൂരു: കോവിഡ് ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. അഴിമതി അന്വേഷിക്കുന്ന റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി മൈക്കല്‍ ഡികുന്‍ഹയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിച്ചു. അഴിമതി…

യോഗാ അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമം: ശ്വാസം നിയന്ത്രിച്ച് മരിച്ചതായി അഭിനയിച്ച് യുവതി: മരിച്ചെന്ന് കരുതി കുഴിച്ചുമൂടി കൊലയാളികള്‍: ഒടുവില്‍ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി

ബംഗളൂരു: യോഗാ അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമം. ബംഗളൂരുവിലാണ് സംഭവം. ശ്വാസം നിയന്ത്രിച്ച് മരിച്ചതായി അഭിനയിച്ച യുവതിയെ മരിച്ചെന്ന് കരുതി ജീവനോടെ കുഴിച്ചു മൂടി കൊലയാളികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ആഴം കുറഞ്ഞ കുഴിയില്‍ നിന്നും യുവതി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 35…

വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് വ്യാജ പ്രചാരണം: ബിജെപി എംപി തേജസ്വി സൂര്യയ്ക്കെതിരെ കേസ്

ബംഗളൂരു: വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ഷക ആത്മഹത്യ നടന്നുവെന്ന തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതിന് ബിജെപി എംപി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോര്‍ട്ടലുകളുടെ എഡിറ്റര്‍മാര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ രുദ്രപ്പ ചന്നപ്പ ബാലികായി എന്ന…

പോലീസ് ഉദ്യോഗസ്ഥന്റെ പരാതി: എച്ച്ഡി കുമാരസ്വാമിക്കും മകന്‍ നിഖിലിനും ഇടക്കാല ആശ്വാസവുമായി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിക്കും മകന്‍ നിഖില്‍ കുമാരസ്വാമിക്കുമെതിരെ നടപടിയെടുക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്രമന്ത്രിയും മകനും തങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോടതിയെ സമീപിച്ചത്. 2014 മുതല്‍ കുമാരസ്വാമിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന…

സല്‍മാന്‍ ഖാന് വധഭീഷണി മുഴക്കിയ രാജസ്ഥാന്‍ സ്വദേശി കര്‍ണാടകയില്‍ അറസ്റ്റില്‍

ബംഗളൂരു: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വധഭീഷണി മുഴക്കിയ കേസില്‍ രാജസ്ഥാന്‍ സ്വദേശി പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് വെല്‍ഡറായ ഭിഖാറാം ജലറാം ബിഷ്ണോയിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര ആന്റി ടെറര്‍ സ്‌ക്വാഡില്‍ (എടിഎസ്) നിന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ബിഷ്ണോയിയെ…

ഫിറോസ് ജഹാംഗീറിന്റെ മകന്‍ രാജീവ് ജഹാംഗീറും രാജീവ് ജഹാംഗീറിന്റെ മകന്‍ രാഹുല്‍ ജഹാംഗീറും ആയിരിക്കണം: രാഹുല്‍ ഗാന്ധി തന്റെ ജാതിയും മതവും എന്താണെന്ന് വ്യക്തമാക്കണം, ജാതി സര്‍വേയുടെ പേരില്‍ പിന്നാക്കക്കാരെ കബളിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തെലങ്കാന ബിജെപി എംഎല്‍എ; പ്രതികരിച്ച് കോണ്‍ഗ്രസ്

ബംഗളൂരു: ജാതി സര്‍വേയുടെ പേരില്‍ പിന്നാക്കക്കാരെ കബളിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തെലങ്കാന ബിജെപി എംഎല്‍എ എ മഹേശ്വര് റെഡ്ഡി. രാഹുല്‍ ഗാന്ധിയുടെ ജാതിയും മതവും ഏതാണെന്നും എംഎല്‍എ ചോദ്യം ചെയ്തു. രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്…

വഖഫ് വിവാദം: കര്‍ണാടകയിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി ജെപിസി ചെയര്‍മാന്‍: ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ഹുബ്ബള്ളി: വഖഫ് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച രാവിലെ കര്‍ണാടക സന്ദര്‍ശിച്ച് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാല്‍. വടക്കന്‍ കര്‍ണാടകയിലെ കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് അവകാശപ്പെടുന്നുവെന്ന് ജഗദാംബിക പാല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഈ…

ബെംഗളൂരുവില്‍ മദ്യപിച്ച് ലക്കുകെട്ട് 20കാരന്‍ ഓടിച്ച മെഴ്സിഡസ് ബെന്‍സ് ഇടിച്ച് യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മദ്യപിച്ച് ലക്കുകെട്ട് 20കാരന്‍ ഓടിച്ച മെഴ്സിഡസ് ബെന്‍സ് ഇടിച്ച് യുവതി മരിച്ചു. ബംഗളൂരുവിലെ കെങ്കേരിയിലാമ ്അപകടം. ശനിയാഴ്ച വൈകുന്നേരമാണ് 30 കാരിയായ സന്ധ്യ് അമിതവേഗതയിലെത്തിയ ബെന്‍സ് ഇടിച്ച് മരിച്ചത്. മദ്യലഹരിയിലായിരുന്ന ധനുഷ് എന്ന 20കാരനാണ് കാര്‍ ഓടിച്ചിരുന്നത്. സന്ധ്യ…

മൂഡ കേസ്: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നവംബര്‍ ആറിന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ലോകായുക്ത പോലീസ്

ബംഗളൂരു: മുഡ കേസില്‍ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ബുധനാഴ്ച രാവിലെ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ലോകായുക്തയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഡയുമായി ബന്ധപ്പെട്ട് മൈസൂര്‍ ലോകായുക്ത നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി…

കര്‍ണാടകയിലെ എല്ലാ വഖഫ് ഭൂമി രജിസ്‌ട്രേഷനുകളും നിര്‍ത്തലാക്കണം: അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി നേതാവ്

ബംഗളൂരു: കര്‍ണാടകയില്‍ വഖഫ് നിയമഭേദഗതി പ്രതീക്ഷിച്ച് വഖഫ് ബോര്‍ഡിന് അവകാശപ്പെട്ട ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനത്ത് തിടുക്കത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവും കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ആര്‍ അശോക രംഗത്ത്. ജെപിസി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ വഖഫ് ബോര്‍ഡിലേക്കുള്ള…