Category: Australia

Auto Added by WPeMatico

ഓസ്ട്രേലിയയില്‍ യഹൂദര്‍ക്കെതിരേ ഭീഷണി മുഴക്കിയ രണ്ടു വിദേശ നഴ്സുമാരെ പുറത്താക്കി

വെയില്‍: ന്യൂസ് സൗത്ത് വെയില്‍സിലെ ബാങ്ക്സ്ടൗണ്‍ ആശുപത്രിയിലെ നഴ്സുമാരായ അഹമ്മദ് നാദിര്‍, സാറ അബു ലെബ്ഡെ എന്നിവരെയാണു ജോലിയില്‍നിന്നു പുറത്താക്കിയത്.രാജ്യത്ത് ഇനി ഇവര്‍ക്കു ജോലി നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരേ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി വീടുകളില്‍ റെയ്ഡ് നടത്തി.യഹൂദര്‍…

ആസ്‌ട്രേലിയയിലെ ‘പരുമല’ പെരുന്നാളുകൾക്ക് ഗോൾഡ് കോസ്റ്റിൽ സമാപനം

ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ പെരുന്നാളും ആദൃഫല നേര്‍ച്ചയും വിപുലമായ രിതിയില്‍ നടന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭാ വൈദീക ട്രസ്റ്റി റവ.…

മെല്‍ബണ്‍ അഡ്വെഞ്ചര്‍ ക്ലബിന്റെ ആനുവല്‍ ട്രിപ്പ് വന്‍ വിജയമായി

മെല്‍ബണ്‍: മെല്‍ബണിലെ പ്രശസ്തമായ അഡ്വെഞ്ചര്‍ ക്ലബിലെ പതിനേഴ് അംഗങ്ങള്‍ അടങ്ങിയ ഓഫ് റോഡ് ചരിത്രതാളുകളില്‍ ഇടംനേടി. മെല്‍ബണില്‍നിന്നും ആദ്യമായാണ് ഏഴ് മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് അഡിലിഡിലെ അഡ്വെഞ്ചര്‍ പ്രേമികളുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന സ്‌റ്റോക്ക്‌മെന്‍സ്ഡ്യുന്‍, ചിനാമന്‍ വെല്‍ ട്രാക്ക്, പെലില…

ഓസ്ട്രേലിയയില്‍ ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം 10 വയസാക്കുന്നു

കാന്‍ബെറ: ക്രിമിനല്‍ നിയമപ്രകാരം ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം വീണ്ടും 10 ആക്കി മാറ്റാനൊരുങ്ങി ഓസ്ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറി. ക്രിമിനല്‍ നിയമപ്രകാരം ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം 12 ആക്കിയ മുന്‍ ഭരണകൂടത്തിന്‍റെ തീരുമാനം റദ്ദാക്കിയതോടെയാണ് ഈ നടപടി വീണ്ടും നിലവില്‍…

‘നിങ്ങള്‍ ഞങ്ങളുടെ ഭൂമിയും സമ്പത്തും തട്ടിയെടുത്തു’, ചാള്‍സ് രാജാവിനോട് കയര്‍ത്ത് ഓസ്ട്രേലിയന്‍ സെനറ്റര്‍

കാന്‍ബെറ: ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന ബ്രിട്ടിഷ് രാജാവ് ചാള്‍സിനോടു പൊട്ടിത്തെറിച്ച് സെനറ്റ് അംഗം ലിഡിയ തോര്‍പ്പ്. ചാള്‍സിനും ഭാര്യ കാമില്ലയ്ക്കുമായി പാര്‍ലമെന്‍റിന്‍റെ വരവേല്‍പ്പ് നല്‍കുന്നതിനിടെണു സംഭവം. ഓസ്ട്രേലിയയുടെ തദ്ദേശീയ വിഭാഗത്തില്‍ നിന്നു ഭൂമിയും സമ്പത്തും തട്ടിയെടുത്ത ബ്രിട്ടിഷ് കോളനിവാഴ്ചക്കാര്‍ അവരെ വംശഹത്യ ചെയ്തെന്നും…

ചാള്‍സ് രാജാവിന് നേരെ തട്ടിക്കയറി ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ! ‘ഇത് നിങ്ങളുടെ നാടല്ല, നിങ്ങള്‍ എന്റെ രാജാവുമല്ല, ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചത് ഞങ്ങള്‍ക്ക് തരൂ ‘ – ലിഡിയ ഉറക്കെ പറഞ്ഞതോടെ രാജാവ് മടങ്ങിയത് തല താഴ്ത്തി ! ഓസ്‌ട്രേലിയയിൽ വിപ്ലവത്തിന്റെ ശബ്ദം ഉയരുന്നു – വീഡിയോ

കാന്‍ബെറ: ബ്രിട്ടനിലെ ചാള്‍സ് രാജാവിനെതിരെ പ്രതിഷേധ ശബ്ദമുയർത്തി ഓസ്‌ട്രേലിയന്‍ സെനറ്റര്‍. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് മൂന്നാമന്‍ രാജാവിനെതിരെയാണ് സെനറ്റര്‍ ലിഡിയ തോര്‍പ്പ് മുദ്രാവാക്യങ്ങള്‍ വിളിച്ചതോടെ പുതിയ വിപ്ലവത്തിന് വഴിയൊരുങ്ങുകയാണ്. രാജാവിന്റെ അടിമയാണ് പ്രജകൾ എന്ന പ്രാചീന ചിന്തകളെയാണ് ലിഡിയയുടെ മുദ്രാവാക്യങ്ങൾ തച്ചുടച്ചത്.…

ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

മെല്‍ബണ്‍: പതിനാറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങി ഓസ്ട്രേലിയ. ഈ വര്‍ഷം തന്നെ തീരുമാനം നടപ്പിലാക്കിയേക്കും. സമൂഹമാധ്യമങ്ങള്‍ കുട്ടികളെ ദോഷകരമായി സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.ഫെയ്സ്ബുക്ക്, ഇന്‍സ്ററഗ്രാം, ടിക്ടോക് എന്നിവയില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായം നിശ്ചയിക്കാനാണ് ഓസ്ട്രേലിയ…

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തും; ഓസ്ട്രേലിയ

സോഷ്യൽ മീഡിയയിൽ നിന്ന് 16 വയസ്സിന് താഴെയുള്ള കുട്ടികളെ അകറ്റി നിർത്തുന്നതിനുള്ള ഫെഡറൽ നിയമനിർമ്മാണം ഈ വർഷം അവതരിപ്പിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് .കുട്ടികളെ മണ്ണിലേയ്ക്കും വയലുകളിലേക്കും എത്തിക്കുമെന്നാണ് പ്രഖ്യാപനം. യുവാക്കളിൽ സൈറ്റുകൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും ഇത്…

ചരക്ക് വിമാനത്തില്‍ ആയിരം കിലോമീറ്റര്‍ താണ്ടി മാര്‍പാപ്പ

വനിമോ: പാപ്വ ന്യൂഗിനിയയിലെ വിദൂര പട്ടണമായ വനിമോയിലെ ജനങ്ങളെ കാണാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആയിരം കിലോമീറ്റര്‍ ചരക്ക് വിമാനത്തില്‍ യാത്ര ചെയ്തു. പോര്‍ട്ട് മോസ്ബിയില്‍ നിന്ന് സൈന്യത്തിന്റെ സി130 ചരക്കുവിമാനത്തിലായിരുന്നു യാത്ര.വൈദ്യുതി വല്ലപ്പോഴും മാത്രം ലഭിക്കുന്ന, പൈപ്പുവെള്ളം ലഭ്യമല്ലാത്ത വനിമോയില്‍ സാധാരണ…

ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ബോണോഗിനിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി ബഞ്ചമിൻ (21) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു.