Category: സ്പോർട്സ് വാർത്തകൾ

Auto Added by WPeMatico

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ 379 റൺസിന് പുറത്ത്, കേരളത്തിന് മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ ഭേദപ്പെട്ട തുടക്കം

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ. 66 റൺസോടെ ആദിത്യ സർവാടെയും ഏഴ് റൺസോടെ സച്ചിൻ ബേബിയുമാണ് ക്രീസിൽ. നേരത്തെ വിദർഭയുടെ ആദ്യ ഇന്നിങ്സ് 379 റൺസിന്…

രഞ്ജി ട്രോഫി ഫൈനല്‍: തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി വിദർഭ

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൻ്റെ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിൽ. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ വിദർഭയെ ഡാനിഷ് മലേവാറും കരുൺ നായരും ചേർന്ന കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന്…

രഞ്ജി ട്രോഫി; തുടക്കത്തിൽ കേരളത്തിനു മുന്നിൽ കാലിടറിയെങ്കിലും തിരിച്ചടിച്ച് വിദർഭ

നാഗ്‌പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഒന്നാം ദിനം കേരളത്തിനു മുന്നിൽ ആദ്യം തകർന്നെങ്കിലും തിരിച്ചടിച്ച് വിദർഭ. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ 161 റൺസ് എന്ന നിലയിലാണ്. ഡാനിഷ് മലേവാറും (99*), കരുൺ…

ഗ്രൗണ്ടില്‍ അതിക്രമിച്ചുകടന്ന് രചിന്‍ രവീന്ദ്രയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സംഭവം ന്യൂസീലന്‍ഡ് – ബംഗ്ലാദേശ് മത്സരത്തിനിടെ. സുരക്ഷാവീഴ്ചയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനം

റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചുകടന്നയാള്‍ അറസ്റ്റില്‍. ന്യൂസീലന്‍ഡ് - ബംഗ്ലാദേശ് മത്സരത്തിനിടെയാണ് സംഭവം. പാകിസ്താനിലെ വേദികളില്‍ പ്രവേശിക്കുന്നതിൽ നിന്ന് ഇയാളെ വിലക്കിയിട്ടുമുണ്ട്. ബംഗ്ലാദേശിനെതിരേ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇയാൾ ഗ്രൗണ്ടില്‍ അതിക്രമിച്ചുകടന്നത്. ബാറ്റ് ചെയ്യുകയായിരുന്ന കിവീസ് താരം രചിന്‍…

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങളും; അവസരം ഒരുക്കി കേരള ക്രിക്കറ്റ് അസോസിഷൻ

തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ.കേരള അണ്ടർ 14, എ , ബി അണ്ടർ 16 ടീമുകളിലെയും താരങ്ങൾക്കാണ് നാഗ്പൂരിൽ നടക്കുന്ന ഫൈനൽ…

ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങും. രഞ്ജി ട്രോഫി ഫൈനലിൽ എതിരാളികൾ വിദർഭ. ഇരു ടീമുകളും ടൂർണ്ണമെൻ്റിൽ ഇത് വരെ തോൽവി അറിയാതെ ഫൈനലിൽ എത്തിയവർ. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടി വിദർഭ. കന്നിക്കിരീടം തേടി കേരളവും. കപ്പടിക്കാൻ കേരളത്തിനു വേണ്ടി നമുക്ക് കൈയ്യടിക്കാം

നാഗ്പൂർ: ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്ക്കെതിരെ ഇറങ്ങുകയാണ്. ടൂർണ്ണമെൻ്റിൽ ഇത് വരെ തോൽവി അറിയാതെത്തിയ ടീമുകളാണ് രണ്ടും. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദർഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന…

രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്ക്കെതിരെ

നാഗ്പൂർ: ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്ക്കെതിരെ ഇറങ്ങുകയാണ്. ടൂർണ്ണമെൻ്റിൽ ഇത് വരെ തോൽവി അറിയാതെത്തിയ ടീമുകളാണ് രണ്ടും. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദർഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന…

മധുര പ്രതികാരം; കൂവിവിളിച്ച എതിർ ടീമിന്റെ ആരാധകർക്ക്  ഗോളിലൂടെ മറുപടി നൽകി നെയ്മർ

സാവോ പോളോ : കൂവിവിളിച്ച എതിർ ടീമിന്റെ ആരാധകർക്ക് ​ഗോളടിച്ച് മറുപടി നൽകി സാന്റോസ് താരം നെയ്മർ. പോളിസ്റ്റ എ വൺ ലീഗ് മത്സരത്തിൽ ഇന്റർനാഷണൽ ഡെ ലിമെയ്റയ്ക്കെതിരെയായിരുന്നു നെയ്മറിന്റെ സൂപ്പർ ​ഗോൾ. മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് നെയ്മർ ​ഗോൾ നേടിയത്.…

ഇത് കേരള ക്രിക്കറ്റിന്റെ  പുതുയുഗപ്പിറവി. രഞ്ജിയുടെ ചരിത്രത്തിൽ കേരളം ആദ്യമായി ഫൈനലിലേക്ക്

അഹമ്മദാബാദ് : രഞ്ജിയിൽ പുതു ചരിത്രമെഴുതി സച്ചിനും സംഘവും. കരുത്തരെ ഞെട്ടിച്ചുള്ള കേരളത്തിൻ്റെ മുന്നേറ്റം രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതക്കുതിപ്പുകളിൽ ഒന്നാവുകയാണ്. സഞ്ജുവിനപ്പുറം കേരളത്തിൻ്റെ പേര് വീണ്ടും ഉയർന്ന് കേൾക്കുകയാണ് ദേശീയ ക്രിക്കറ്റിൽ. സീസണിന്റെ തുടക്കം മുതൽ…

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം, ഗുജറാത്തിനെതിരെ ലീഡുമായി ഫൈനലിലേക്ക്

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടവുമായി കേരളം. ഗുജറാത്തിനെതിരെ രണ്ട് റൺസിൻ്റെ നിർണ്ണായക ലീഡുമായി കേരളം ഫൈനലിലേക്ക് മുന്നേറി. രഞ്ജി ചരിത്രത്തിൽ ഇത് ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 457നെതിരെ 455 റൺസിന് ഗുജറാത്ത് ഓൾ ഔട്ടാവുകയായിരുന്നു.…