Category: ശബരിമല സീസണ്‍ 23

Auto Added by WPeMatico

മകരവിളക്ക് ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍

മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി. ഇന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി. സന്നിധാനത്ത് ഇന്നലെ ബിംബ ശുദ്ധക്രിയകൾ നടന്നു. ളാഹയിൽ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്ര, ളാഹ സത്രത്തിൽ തങ്ങിയശേഷം ഇന്ന് പ്രയാണമാരംഭിച്ച് സന്നിധാനത്തെത്തും. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത്…

മകരവിളക്കിനൊരുങ്ങി സന്നിധാനം; സുരക്ഷ ഉറപ്പാക്കാന്‍ 1000 പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി

ശബരിമല: ശബരിമലയിൽ തിരക്ക് വർധിക്കുന്നു. മണിക്കൂറിൽ പതിനെട്ടാം പടി ചവിട്ടുന്നത് അയ്യായിരത്തോളം തീർത്ഥാടകരാണ്. മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങികഴിഞ്ഞു. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളും ആണ് പ്രധാനമായും നടക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്ചൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.…

ഗാനഗന്ധർവന്റെപേരിൽ ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തി

ശബരിമല: ഗാനഗന്ധ൪വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി ശബരിമലയിൽ നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ പ്രത്യേക വഴിപാടുകൾ നടത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക പൂജകൾ നടത്തിയത്.…

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്; കാഞ്ഞിരപ്പള്ളി താലൂക്കിൽ അവധി .

എരുമേലി: ഭക്തിക്കൊപ്പം സൗഹൃദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ട ധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ കാണുമ്പോൾ പേട്ടശാസ്താ ക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ…

മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം: ഓരോ മണിക്കൂറിലും മല ചവിട്ടുന്നത് 4300-ലധികം ഭക്തർ

ശബരിമല: മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. നിലവിൽ, മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെ മാത്രം 95,000-ലധികം ഭക്തരാണ് മല ചവിട്ടിയത്. കൂടാതെ, ഓരോ മണിക്കൂറിലും 4300 പേരാണ് മല ചവിട്ടുന്നത്. മകരവിളക്ക് പ്രമാണിച്ച് ജനുവരി…

ശബരിമലയിൽ മണ്ഡലപൂജ ഇന്ന്; ഭക്തിനിര്‍ഭരമായി സന്നിധാനം

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ ഇന്ന് . രാവിലെ പത്തരയ്ക്കും പതിനൊന്നരക്കും ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡല പൂജ നടക്കുക. മണ്ഡല പൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി ഇന്നലെ ശബരിമലയിൽ എത്തിച്ചിരുന്നു. നട തുറന്ന 41-ാം ദിവസം നടത്തുന്ന ഉച്ചപൂജയാണ് മണ്ഡലപൂജ .…

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്നലെ ഒരു ലക്ഷത്തിലധികം തീർത്ഥാടകരെത്തി

എരുമേലി: ശബരിമലയിൽ വൻ ഭക്തജന തിരക്ക്. തീർത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു. ഇന്നലെ മാത്രം പതിനെട്ടാം പടി ചവിട്ടിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ്. ഈ സീസണിൽ ഒരു ലക്ഷത്തിലധികം പേർ പതിനെട്ടാം പടി ചവിട്ടുന്നത് ഇത് ആദ്യമാണ്. തുടർച്ചയായ അവധി…

ശബരിമലയിൽ ഈ വർഷം 134.44,കോടി രൂപ വരവ്

തിരുവനന്തപുരം: ശബരിമലയിൽ ഈ വർഷം 134.44,കോടി രൂപ വരവ് ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. 28 ദിവസത്തെ ശബരിമലയിലെ കണക്കാണ് അവതരിപ്പിച്ചത്. കഴിഞ്ഞവർഷം 154.77 കോടി വരുമാനമാണ് ലഭിച്ചത്. 28 ദിവസം പൂർത്തിയായപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ…

തീർത്ഥാടകരെ കയറ്റിവിടുന്നതിൽ കൽത്തൂണുകൾ തടസം സൃഷ്ടിക്കുന്നു. പതിനെട്ടാം പടിയിലെ കൽത്തൂണുകൾ നീക്കം ചെയ്യണം; ആവശ്യം മുന്നോട്ട് വച്ച് പോലീസ്

പത്തനംതിട്ട; ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിയോട് ചേർന്ന് മേൽക്കൂര നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കൽതൂണുകൾ മാറ്റണമെന്ന് പോലീസ്. തീർത്ഥാടകരെ കയറ്റിവിടുന്നതിൽ കൽത്തൂണുകൾ തടസം സൃഷ്ടിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറഞ്ഞു. മഴക്കാലത്ത് ശബരിമലയിൽ…

‘അവധി ദിനമായതിനാൽ ഭക്തജനത്തിരക്ക് വർധിച്ചു’; തീർഥാടനത്തെ മോശപ്പെടുത്താനുളള ശ്രമമെന്ന് കെ രാധാകൃഷ്ണൻ

പത്തനംതിട്ട: അവധി ദിനമായതിനാല്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. 2015 ലും 15 മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഇങ്ങനെയുള്ള പ്രതിഷേധമുണ്ടായില്ല. തീര്‍ഥാടനത്തെ മോശപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ വര്‍ഷം…