Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

സംസ്ഥാനത്ത് യുഡിഎഫ് പടയോട്ടമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളും; ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎയ്ക്ക് ആശ്വസിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. ഇടതുമുന്നണിക്ക് 0-1 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നാണ് പ്രവചനം. എന്‍ഡിഎ രണ്ട് മുതല്‍ മൂന്ന് സീറ്റുകള്‍ നേടാമെന്നും ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേ വ്യക്തമാക്കുന്നു.

യുഡിഎഫ് 15 സീറ്റുകള്‍ വരെ നേടാമെന്ന് ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍; ഇടതുമുന്നണിക്ക് പരമാവധി ലഭിക്കുന്നത് അഞ്ച് സീറ്റുകള്‍; എന്‍ഡിഎയുടെ സാധ്യത ഇങ്ങനെ

തിരുവനന്തപുരം: ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതും സംസ്ഥാനത്ത് യുഡിഎഫ് പടയോട്ടം. യുഡിഎഫ് 13 മുതല്‍ 15 സീറ്റുകള്‍ നേടിയേക്കാമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫിന്റെ സാധ്യത മൂന്ന് മുതല്‍ അഞ്ച് സീറ്റുകളില്‍ ഒതുങ്ങും. അതേസമയം, എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍…

കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ; യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെ; എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ നേടിയേക്കുമെന്നും പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ആശങ്ക പകരുന്ന എക്‌സിറ്റ് പോളുമായി എബിപി സി വോട്ടര്‍. എല്‍ഡിഎഫിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് പ്രവചനം. യുഡിഎഫിന് വന്‍ മേധാവിത്തമാണ് എബിപി സി വോട്ടര്‍ പ്രവചിക്കുന്നത്. യുഡിഎഫ് 17-19 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. എന്‍ഡിഎ ഒന്ന്…

ലോക്‌സഭ തിരഞ്ഞെടുപ്പ്‌: തമിഴ്‌നാട്ടില്‍ ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ. 39 ലോക്‌സഭാ സീറ്റുകളിൽ ഭരണകക്ഷിയായ ഡിഎംകെ 20-22 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 6-8 സീറ്റുകൾ നേടാനാണ് സാധ്യത. ബിജെപി 1-3 സീറ്റുകള്‍…

എക്‌സിറ്റ് പോള്‍: കേരളത്തില്‍ യുഡിഎഫ് 14-15 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോള്‍; എല്‍ഡിഎഫിന് നാല്; ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

ന്യൂഡല്‍ഹി: സംസ്ഥാനത്ത് യുഡിഎഫിന് 14 മുതല്‍ 15 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന് ടൈംസ് നൗ-ഇടിജി എക്‌സിറ്റ് പോള്‍. ഇടതുമുന്നണി നാലു സീറ്റുകള്‍ നേടിയേക്കാം. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.

എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കും; ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

ന്യൂഡൽഹി: എക്‌സിറ്റ് പോളുകളുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കും. ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പാര്‍ട്ടി പിന്‍വലിച്ചു. ഇന്ത്യാ സഖ്യത്തിന്റെ ഡൽഹിയിൽ നടന്ന യോഗത്തിനു ശേഷമാണ് തീരുമാനം. ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. എക്‌സിറ്റ്…

‘പോളിംഗ് റെക്കോർഡ് ശതമാനത്തിലേക്കെത്തിക്കുക’; കന്യാകുമാരിയിലെ ധ്യാനത്തിനിടെ യുവ വോട്ടർമാരോടും സ്ത്രീകളോടും പ്രധാനമന്ത്രിയുടെ ആഹ്വാനം

ഡൽഹി: എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 57 മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് ജനവിധിയെഴുതുമ്പോൾ പോളിംഗ് ശതമാനം റെക്കോർഡിലേക്കെത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്യാകുമാരിയിൽ ധ്യാനത്തിലുള്ള നരേന്ദ്ര മോദി തന്റെ എക്സിലൂടെയാണ് സന്ദേശം പങ്കുവെച്ചത്. അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന…

ചാനലുകളുടെ ടിആര്‍പിക്ക് വേണ്ടി ഊഹാപോഹങ്ങളുടെ ഭാഗമാകില്ല; എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്; പരാജയം മുന്നില്‍ക്കണ്ട് ഒഴിഞ്ഞുമാറുന്നുവെന്ന് പരിഹസിച്ച് ബിജെപി നേതാക്കള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ നാളെ പുറത്തുവരാനിരിക്കെ, ടെലിവിഷൻ ചാനലുകളിൽ നടക്കുന്ന എല്ലാ എക്‌സിറ്റ് പോൾ ചർച്ചകളും ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ്. എക്‌സിറ്റ് പോളുകളെക്കുറിച്ചുള്ള ചർച്ചകളിൽ പാർട്ടി പങ്കെടുക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് അറിയിച്ചത്. “വോട്ടർമാർ വോട്ട്…

ഫലമറിയാൻ ഇനി നാലുനാൾ; കൂട്ടലും കിഴിക്കലുമായി മുന്നണികൾ ! 16 സീറ്റ് ഉറപ്പിച്ച് യുഡിഎഫ്. കണ്ണുരടക്കം നാലു സീറ്റിൽ നേരിയ പ്രതീക്ഷ മാത്രം ! എൽഡിഎഫ് ഉറപ്പിച്ചത് രണ്ടെണ്ണം. പ്രമുഖരടക്കം തോറ്റേക്കും ! ഇത്തവണയും പ്രതീക്ഷയില്ലാതെ ബിജെപി; മൂന്നു മുന്നണികളുടെയും പ്രതീക്ഷകൾ ഇങ്ങനെ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാൻ നാലു ദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് മൂന്നു മുന്നന്നികളും തികഞ്ഞ വിജയ പ്രതിക്ഷയിൽ. കഴിഞ്ഞ തവണ നേടിയ 19 സീറ്റ് പ്രകടനം ആവർത്തിക്കാനായില്ലെങ്കിലും 16ൽ കുറയില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ 20 സീറ്റും…

അഞ്ചാം ഘട്ടത്തിൽ മെച്ചപ്പെട്ട പോളിംഗ്; ബാരാമുള്ളയിൽ റെക്കോർഡ്

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ മെച്ചപ്പെട്ട പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്ക് പ്രകാരം പോളിങ് 60 ശതമാനം കടന്നു. 2019 ലെ പോളിംഗ് ശതമാനത്തിന്റെ ഏകദേശം…