പൊന്നാനിയിലെ ‘രാഷ്ട്രീയ പരീക്ഷണശാലയിൽ’ മുൻ ലീഗ് നേതാവിനെ ഇറക്കുന്നത് സമസ്തയുടെ വോട്ട് ചോർത്താൻ; സി.പി.എം സ്വതന്ത്രൻ കെ.എസ്.ഹംസ സമസ്തയുടെയും നേതാവ്; ലീഗ് – സമസ്ത ഭിന്നതയിൽ ലാഭം കൊയ്യാൻ ഹംസ സഹായകരമാകുമെന്ന് പ്രതീക്ഷ ! നീക്കം കാന്തപുരത്തിൻെറ അനുമതിയോടെ
തിരുവനന്തപുരം : സമസ്തയുടെ പിന്തുണ പ്രതീക്ഷിച്ച് പൊന്നാനി മണ്ഡലത്തിൽ വീണ്ടും സി.പി.എമ്മിൻെറ രാഷ്ട്രീയ പരീക്ഷണം. നേതൃത്വവുമായി കലഹിച്ച് പാർട്ടി വിട്ട മുസ്ലിം ലീഗ് നേതാവും സമസ്തയുടെ നേതാവുമായ കെ.എസ്. ഹംസയെ രംഗത്തിറക്കി കൊണ്ടാണ് ഇത്തവണ പൊന്നാനി പിടിക്കാനുളള കരുനീക്കങ്ങൾ. എക്കാലവും പാർട്ടിയെ…