രാമനാഥപുരത്ത് മോദി മത്സരിച്ചാൽ കേരളത്തിലും മോദി തരംഗമുണ്ടാവുമെന്ന് കണക്കുകൂട്ടി ബി.ജെ.പി; തിരുവനന്തപുരം, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ജയിക്കാം. മോദി ഇഫക്ടിൽ കേരളത്തിലും അക്കൗണ്ട് തുറക്കാമെന്ന് വിലയിരുത്തൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കരുത്ത് കൂട്ടി രാജ്യമാകെ പിടിച്ചടക്കാൻ തന്ത്രങ്ങളുമായി ബി.ജെ.പി. തിരുവനന്തപുരത്ത് സൗമ്യമുഖമായ കുമ്മനം സ്ഥാനാർത്ഥിയാവും.
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിക്കു പുറമെ ദക്ഷിണേന്ത്യയിൽ മത്സരിക്കാനൊരുങ്ങുന്നത് കേരളത്തിലടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്തു നിന്ന് മോഡി മത്സരിക്കുമെന്നാണ് വിവരം. ഇതോടെ ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാവുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് മോദിയുടെ ദക്ഷിണേന്ത്യയിലെ…