Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ; തെരുവിൽ സമരാവേശവുമായി യു.ഡി.എഫ്; വയനാട്ടിലും ഇടുക്കിയിലും തലസ്ഥാനത്തുമെല്ലാം വമ്പൻ സമരങ്ങൾ; നായകരായി സ്ഥാനാർത്ഥികളും എം.എൽ.എമാരും! വന്യജീവി ആക്രമണവും പൂക്കോട്ടെ ആൾക്കൂട്ട വിചാരണയും ശമ്പളം മുടങ്ങിയതും കാലിയായ ഖജനാവുമെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ യു.ഡി.എഫ്; സ്ഥാനാർത്ഥികളെ അവസാനം പ്രഖ്യാപിച്ചാലും സമരാവേശവുമായി കളം പിടിക്കാൻ യു.ഡി.എഫ്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, തെരുവിൽ സമരാവേശവുമായി യു.ഡി.എഫ്. പൂക്കോട് വെറ്ററിനറി കോളേജിൽ എസ്.എഫ്.ഐയുടെ ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർത്ഥ് മരിച്ചതും ഇടുക്കിയിലും വയനാട്ടിലും കാട്ടാന ആക്രമണത്തെതുടർന്ന് ജനങ്ങൾ മരിച്ചുവീഴുന്നതും പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇതിന്റെ ഭാഗമായി…

വേനൽ ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് തീച്ചൂളയിലേക്ക് കേരളം; അഞ്ചിടത്ത് ശക്തമായ ത്രികോണ മത്സരമെന്ന് വിലയിരുത്തൽ; ജയിച്ചില്ലെങ്കിലും പലേടത്തും ജയം നിർണയിക്കുക ബി.ജെ.പി ! തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ പ്രചാരണത്തിൽ ഒരു ലാപ് പിന്നിട്ട് എൽ.ഡി.എഫ്; ബി.ജെ.പിക്കായി മണ്ഡലം ഉഴുതുമറിക്കാൻ കേന്ദ്രമന്ത്രിമാരായ മുരളിയും രാജീവും

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പ് മാ‌ർച്ച് രണ്ടാംവാരം പ്രഖ്യാപിക്കാനിരിക്കെ, കേരളത്തിൽ തിരഞ്ഞെടുപ്പ് കളം കൊഴുക്കുകയാണ്. ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ഒരു ലാപ്പ് മുന്നിലെത്തിയിരിക്കുകയാണ് എൽ.ഡി.എഫ്. പിന്നാലെ ബി.ജെ.പിയും സ്ഥാനാർത്ഥികളുമായെത്തി. യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളെ പിന്നാലെ പ്രഖ്യാപിക്കും. സിറ്റിംഗ് എം.പിമാരെല്ലാം മത്സരിച്ചേക്കാമെന്നതിനാൽ യു.ഡി.എഫ് പട്ടികയിൽ…

പിണറായിയെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദ തന്ത്രങ്ങളും വിജയിച്ചില്ല; ഉലകനായകനായി കോയമ്പത്തൂർ സീറ്റ് വിട്ടുകൊടുക്കാതെ തമിഴ്നാട് സി.പി.എം! സിറ്റിംഗ് സീറ്റിന് പകരം തെങ്കാശി നൽകാമെന്ന വാഗ്ദാനം തള്ളി; കമൽ മത്സരിക്കാനൊരുങ്ങുന്നത് കോൺഗ്രസ് ചിഹ്നത്തിൽ; സി.പി.എം വഴങ്ങിയില്ലെങ്കിൽ കമലിന് രാജ്യസഭാ സീറ്റ്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ നിന്ന് ജയിച്ചുകയറി പാർലമെന്റിൽ എത്താമെന്ന ഉലകനായകൻ കമലഹാസന്റെ സ്വപ്നം ഇത്തവണയും പൂവണിയാനിടയില്ല. കമലിന്റെ ആഗ്രഹത്തിന് ഡി.എം.കെ അനുകൂലമാണെങ്കിലും സി.പി.എമ്മാണ് എതിരുനിൽക്കുന്നത്. നിലവിൽ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ് കോയമ്പത്തൂർ. കമലിനെ മത്സരിപ്പിക്കാൻ കോയമ്പത്തൂരിന് പകരം തെങ്കാശി നൽകാമെന്ന് ഡി.എം.കെ നേതൃത്വം…

വിദേശ വനിതയുമൊത്തുള്ള വീഡിയോ വൈറലായി; യുപിയില്‍ ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി; ഡീപ്‌ഫേക്ക് വീഡിയോയെന്നും, നിരപരാധിയാണെന്ന് തെളിയിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വിശദീകരണം

ലഖ്‌നൗ: അശ്ലീല വീഡിയോ വിവാദത്തെ തുടര്‍ന്ന്‌ ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥി പിന്മാറി. ബരാബങ്കി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ ഉപേന്ദ്ര സിംഗ് റാവത്താണ് പിന്‍മാറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ബരാബങ്കിയിൽ നിന്നുള്ള സിറ്റിംഗ് എംപിയായ റാവത്തിൻ്റെ പേര്…

കേരളത്തിലെ ബി.ജെ.പി പട്ടിക പൂ‍ർണമായും കേന്ദ്രനേതൃത്വത്തിൻെറ തീരുമാനം. സംസ്ഥാന നേതൃത്വത്തിൻെറ അഭിപ്രായം പരിഗണിക്കപ്പെട്ടില്ല. ദേശിയ നേതൃത്വം പ്രധാനമായും ആശ്രയിച്ചത് തിരഞ്ഞെടുപ്പ് വിദഗ്ധരുടെ സർവേ റിപ്പോർട്ട്. കണ്ടു മടുത്തതും ഓടിത്തളർന്നവരുമായ നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നതും സർവേ റിപോ‍ർട്ട് പരിഗണിച്ചുതന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് സംസ്ഥാന നേതൃത്വത്തിൻെറ അഭിപ്രായം കണക്കിലെടുക്കാതെ. സംസ്ഥാന നേതൃത്വം നിയോഗിച്ച നേതാക്കൾ ഓരോ ജില്ലയിലെയും പാ‍‍ർട്ടി കമ്മിറ്റികളോട് അതാത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് അഭിപ്രായം തേടിയിരുന്നെങ്കിലും അവർ നിർദ്ദേശിച്ച സ്ഥാനാർത്ഥികളാരും അന്തിമ പട്ടികയിൽ ഇടം പിടിച്ചില്ല.…

ആദ്യം വിവാദം, പിന്നാലെ പിന്മാറ്റം ! പശ്ചിമബംഗാളിലെ അസന്‍സോളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പിന്മാറി; ചില കാരണങ്ങളാലെന്ന് വിശദീകരണം

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ബിജെപി പ്രഖ്യാപിച്ച 195 മണ്ഡലങ്ങളിലെ സ്ഥാനാർഥികളിൽ ഒരാൾ പിൻമാറി. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഭോജ്പുരി ഗായകനും നടനുമായ പവന്‍സിങ്ങാണ് താന്‍ ചില കാരണങ്ങളാൽ മത്സരിക്കുന്നില്ലെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത്.…

ക്ലിനിക്കിലേക്ക് മടക്കം; രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍; പ്രഖ്യാപനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ഡോ. ഹര്‍ഷവര്‍ധന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് തീരുമാനം. നേരത്തെ ചാന്ദ്‌നി ചൗക്കിലെ എംപിയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഇത്തവണ പ്രവീണ്‍ ഖണ്ഡേല്‍വാലാണ് ഇവിടെ മത്സരിക്കുന്നത്. After over…

ലോക്സഭാ തിരഞ്ഞെടുപ്പ്: ലഖിംപുർ ഖേരി അക്രമത്തിലെ മുഖ്യപ്രതിയുടെ പിതാവും മത്സരിക്കും

ഡല്‍ഹി: ലഖിംപൂർ ഖേരി അക്രമത്തിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഖേരിയിൽ നിന്നുള്ള നിലവിലെ എംപി കൂടിയായ അജയ് മിശ്ര അതേ സീറ്റിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടും. പ്രധാനമന്ത്രി നരേന്ദ്ര മോദി,…

സാമൂഹ്യ നീതി, യുവത്വം, പരിചയസമ്പത്ത്; ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 195 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ഡൽഹി: സാമൂഹ്യ നീതി ഉറപ്പാക്കുമെന്ന സന്ദേശത്തിനൊപ്പം മാറ്റത്തിനൊപ്പം തുടർച്ചയും ലക്ഷ്യമിട്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 195 അംഗ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടത്. പഴയ നേതാക്കളേയും പുതുമുഖങ്ങളേയും ഉൾപ്പെടുത്തുന്നതിനൊപ്പം ജാതി, ലിംഗഭേദം എന്നിവയിൽ സാമൂഹിക പ്രാതിനിധ്യം സന്തുലിതമാക്കുന്ന ലിസ്റ്റാണിത്. 2009ന് മുമ്പുള്ള പാർട്ടിയുടെ…

മോദി വാരാണസിയിൽ മാത്രം; ഗാന്ധിനഗറില്‍ അമിത് ഷാ; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, പത്തനംതിട്ടയിൽ അനിൽ ആന്റണി; ആറ്റിങ്ങലില്‍ വി. മുരളീധരന്‍ ! ആദ്യഘട്ടത്തില്‍ 195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് ജനവിധി തേടും. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28…