Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

കോണ്‍ഗ്രസിന്റെ ‘സര്‍പ്രൈസ്’ സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ? ത്രികോണപോരാട്ടം നടക്കുന്ന തൃശൂരില്‍ മുരളീധരന്‍ മത്സരിച്ചേക്കുമെന്ന് സൂചന; സിറ്റിംഗ് എം.പി ടി.എന്‍. പ്രതാപന് നിയമസഭ സീറ്റ് നല്‍കാനും ധാരണ; വടകരയില്‍ ഷാഫി അല്ലെങ്കില്‍ സിദ്ദിഖിനെ കളത്തിലിറക്കാനും നീക്കം; ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കെ.സി. വേണുഗോപാല്‍ മത്സരിക്കാനും സാധ്യത; സൂചനകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ കെ. മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വമ്പന്‍ നീക്കത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സ്ഥാനാര്‍ഥിപട്ടികയില്‍ ‘സര്‍പ്രൈസ്’ ഉണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നേരത്തെ…

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിക്കും; വന്‍ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാമെന്ന് കെ. സുധാകരന്‍; വയനാട്ടില്‍ രാഹുല്‍ തന്നെയെന്ന് സൂചന

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 16 കോൺഗ്രസ് സ്ഥാനാർഥികളെ വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിക്കും. 16 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചുവെന്ന് ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് പോയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കി. സ്ഥാനാർഥിപ്പട്ടികയിൽ വലിയ സർപ്രൈസ് ഉണ്ടാകുമെന്ന്…

പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ മലയാളം ഉള്‍പ്പെടെയുള്ള എട്ട് ഭാഷകളിലേക്ക് തത്സമയ വിവര്‍ത്തനം; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ‘എഐ’ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ ബിജെപി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിന് എഐ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ബിജെപി. വോട്ടർമാരുടെ മാതൃഭാഷകളിലേക്ക് എഐ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമെത്തിക്കുകയാണു ലക്ഷ്യം. പാവപ്പെട്ടവരുടെ ഏറ്റവും വലിയ ഉറപ്പാണ് മോദി pic.twitter.com/kIgNafloA8 — Narendra Modi Malayalam (@NaMoInMalayalam) March 6, 2024…

കണ്ണൂരിൽ കെ.സുധാകരൻ തന്നെ, വീണ്ടും മത്സരിക്കാൻ സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചു. ഹൈക്കമാൻഡും അനുകൂല നിലപാടിൽ. മത്സരത്തിനിറങ്ങുമ്പോൾ സുധാകരന് കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയേണ്ടി വരും. സുധാകരനെ ഒഴിവാക്കാൻ തക്കംപാർത്തിരുന്ന ഹൈക്കമാൻഡ് തിരഞ്ഞെടുപ്പ് മത്സരം അവസരമാക്കിയേക്കും

കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.സുധാകരൻ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായി. മത്സരിക്കാൻ ഒരുക്കമാണെന്ന് സുധാകരൻ കോൺഗ്രസ് ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചു. കണ്ണൂരിലേക്ക് സുധാകരൻ നിർദ്ദേശിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്തിന് എതിരെ എതിർപ്പ് ശക്തമായതും നേതാക്കളിൽ ഒരുവിഭാഗം സുധാകരൻ തന്നെ…

അനിൽ ആന്റണി വന്നതോടെ പത്തനംതിട്ടയുടെ രാഷ്ട്രീയ മുഖം മാറുമോ? പാർലമെന്റിൽ വലതിനെയും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിനെയും തുണയ്ക്കുന്ന മണ്ഡലം ഇത്തവണ ആരെ തുണയ്ക്കും. ശക്തമായ ത്രികോണ മത്സരം ആർക്ക് ഗുണം ചെയ്യും. ഒരു ലാപ് പ്രചാരണം പൂർത്തിയാക്കി തോമസ് ഐസക്. മണ്ഡലം നിറഞ്ഞ് ആന്റോആന്റണി. ജയം ഉറപ്പെന്ന് അനിൽ ആന്റണിയും. പത്തനംതിട്ടയിൽ രാഷ്ട്രീയ അങ്കച്ചൂട് കടുക്കുന്നു

പത്തനംതിട്ട: ബി.ജെ.പി സ്ഥാനാർത്ഥിയായി അനിൽ ആന്റണി വന്നതോടെ പത്തനംതിട്ടയിൽ രാഷ്ട്രീയ അങ്കച്ചൂട് കടുക്കുകയാണ്. പാർലമെന്റിൽ വലതിനെയും നിയമസഭയിൽ ഇടതിനെയും പിന്തുണയ്ക്കുന്ന പാരമ്പര്യമുള്ള പത്തനംതിട്ട ഇത്തവണത്തെ ശക്തമായ ത്രികോണപ്പോരിൽ ആരെ തുണയ്ക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ആന്റോ ആന്റണി…

മത്സരിക്കാനില്ലെന്ന് സുധാകരൻ; മത്സരിച്ചേ തീരുവെന്ന് നേതൃത്വം; പകരക്കാരുടെ പട്ടികയിൽ പേരുകളും അനവധി ! ചർച്ചകളിങ്ങനെ ഡൽഹിയിൽ തുടരുമ്പോൾ കാത്തിരിക്കാനാവില്ലെന്ന നിലപാടില്‍ പ്രവർത്തകർ; നേതൃത്വത്തിൻറെ തീരുമാനത്തിന് കാക്കാതെ കണ്ണൂരില്‍ സുധാകരന് വേണ്ടി പ്രചരണം തുടങ്ങി അണികള്‍

കണ്ണൂര്‍: കണ്ണൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയാരന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കെ സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികൾ. ജില്ലയുടെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചാണ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. മത്സരിക്കാനില്ലെന്ന് സുധാകരൻ ആദ്യം നിലപാടെടുത്തിരുന്നു. എന്നാല്‍…

തിരുവനന്തപുരത്ത് ശശി തരൂരിന് ഒത്ത എതിരാളിയാണ് രാജീവ് ചന്ദ്രശേഖറെന്ന് ബിജെപി

തിരുവനന്തപുരം: പാർട്ടി പ്രവർത്തകരുടെ ആർപ്പുവിളികൾക്കിടയിൽ ബൈക്ക് റാലിയോടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തിങ്കളാഴ്ച തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി എന്ന നിലയിലുള്ള തൻ്റെ പ്രചാരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ വരവോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവുമധികം ഉറ്റുനോക്കുന്ന പോരാട്ടങ്ങളിലൊന്നായി തലസ്ഥാനത്തെ ഈ ത്രികോണ മത്സരം…

രാജീവ് ചന്ദ്രശേഖറിലൂടെ തിരുവനന്തപുരവും വി. മുരളീധരനിലൂടെ ആറ്റിങ്ങലും പിടിക്കാന്‍ ബിജെപി; ഇരുവരും വിജയിക്കുകയും ബിജെപിക്ക് ഭരണം കിട്ടുകയും ചെയ്താല്‍ വീണ്ടും കേന്ദ്രമന്ത്രിസ്ഥാനവും ഉറപ്പ് ! തോറ്റാലോ ?-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

തിരുവനന്തപുരവും ആറ്റിങ്ങലും പിടിക്കാന്‍ ബിജെപി രണ്ടു കേന്ദ്രമന്ത്രിമാരെത്തന്നെ അയച്ചിരിക്കുന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ വി.മുരളീധരനും. രണ്ടു പേരും രാജ്യസഭാംഗങ്ങളായാണ് പാര്‍ലമെന്‍റിലെത്തിയത്. വി മുരളീധരന്‍ മഹാരാഷ്ട്ര നിയമസഭയില്‍ നിന്നും രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടക നിയമസഭയില്‍ നിന്നും. രാജീവ് ചന്ദ്രശേഖര്‍ ദീര്‍ഘകാലമായി ബംഗളൂരുവിലാണ്…

ഓരോ മണ്ഡലത്തിനും പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിക്ക് കഴിയുന്നു, പുതുമുഖങ്ങളെ അവര്‍ കൊണ്ടുവരുന്നു ? സീറ്റ് നിഷേധിക്കപ്പെട്ടവരാരും നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ല ! പക്ഷേ, കോണ്‍ഗ്രസിലോ ? അവിടെ മത്സരിക്കാനിറങ്ങുന്നത് പഴയ മുഖങ്ങള്‍ തന്നെ; യുവാക്കള്‍ പട്ടികയ്ക്ക് പുറത്ത്-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

സിറ്റിങ്ങ് എംപിമാരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കിയാല്‍പ്പിന്നെ പ്രശ്നങ്ങളൊന്നുമില്ലല്ലൊ. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ ചര്‍ച്ച വേണ്ട, സ്ഥാനാര്‍ത്ഥിയാകാന്‍ വരുന്നവരുടെ തള്ളിക്കയറ്റമുണ്ടാകില്ല, സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ആരും പിണങ്ങുകയോ പാര്‍ട്ടി വിട്ടു പോവുകയോ ചെയ്യില്ല. കാര്യങ്ങളെല്ലാം എത്ര എളുപ്പം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അങ്ങനെ ആകെ സന്തോഷത്തിലാണ്. ഒരു പ്രശ്നവുമില്ലാതെ…

അനന്തപുരിയെ അലകടലാക്കി ബിജെപിയുടെ റോഡ് ഷോ. തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന് തലസ്ഥാന നാഗരിയിൽ ഉജ്ജ്വല വരവേൽപ്പ്. ജനസാ​ഗരമാണ് റോഡ് ഷോയിൽ പങ്കുചേർന്നത്. കേന്ദ്രമന്ത്രി കൂടിയായ രാജീവ്‌ ചന്ദ്രശേഖറിന്റെ വരവോടു കൂടി പത്മനാഭന്റെ മണ്ണിൽ പോരാട്ടം തീപാറുമെന്ന് ഉറപ്പായി

തിരുവനന്തപുരം: അനന്തപുരിയെ അലകടലാക്കി ബിജെപിയുടെ റോഡ് ഷോ. തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന് തലസ്ഥാന നഗരിയിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തുറന്ന വാഹനത്തിൽ നഗരഹൃദയത്തിലൂടെ സഞ്ചരിച്ച സ്ഥാനാർഥിയേ കാണാൻ പതിനായിരങ്ങളായിരുന്നു കാത്തുനിന്നത്. ഡൽഹിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ…