Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകും, നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് താൻ എൻഡിഎയിൽ ചേർന്നത്‌; സുരേഷ് ഗോപിക്കായി പ്രചാരണത്തിനിറങ്ങുമെന്ന്‌ ശരത് കുമാർ

കൊച്ചി: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രചാരണത്തിനിറങ്ങുമെന്ന്‌ നടനും എന്‍ഡിഎ നേതാവുമായ ശരത് കുമാർ. തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് താൻ എൻഡിഎയിൽ ചേർന്നതെന്നും സമത്വ മക്കൾ കക്ഷി…

എട്ട് സംസ്ഥാനങ്ങൾ 99 ലോക്സഭ സീറ്റുകൾ: ബിജെപിയുടെ വമ്പൻ പ്രഖ്യാപനം ഉടൻ

ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക തീരുമാനിക്കാൻ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (central election committee) തിങ്കളാഴ്ച രണ്ടാം യോഗം ചേർന്നു. ആദ്യ പട്ടികയിൽ ഇടം പിടിക്കാതെ പോയ നേതാക്കളിൽ പലരുടെ പേരുകളും രണ്ടാം പട്ടികയിൽ ഉണ്ടാകുമെന്നാണ്…

കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഉയരുന്ന ചോദ്യം അത്ര നിസാരമല്ല; വേണുഗോപാല്‍ ജയിച്ചാല്‍, സ്വഭാവികമായും അദ്ദേഹം രാജ്യസഭാംഗത്വം ഒഴിയും; ആ സീറ്റ് ബിജെപി സ്വന്തമാക്കുകയും ചെയ്യും; കോണ്‍ഗ്രസിന്റെ ചെലവില്‍ ബിജെപിക്ക് ഒരധിക രാജ്യസഭാ സീറ്റ് സംഘടിപ്പിച്ച് നല്‍കണോ എന്ന ചോദ്യം ഏറെ പ്രസക്തം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

139 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കരുത്തനായി വളര്‍ന്നു കഴിഞ്ഞ കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കാനിറങ്ങുന്നതു വലിയ വാര്‍ത്തയാവുകയാണ്. എഐസിസി ആസ്ഥാനത്തിന്‍റെ ഭരണച്ചുമതലയുള്ള വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നതെന്തിന് എന്നാണു കേരളത്തിലെ സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം. അത്ര നിസാരമല്ല…

‘വടകരയിലെ പോരിന് പാലക്കാടിൻ്റെയും പ്രാർത്ഥനയുണ്ട്, നന്ദി വാക്കിലൊതുങ്ങില്ല, നമ്മൾ ജയിക്കും’; ഷാഫി പറമ്പിൽ

വടകര മണ്ഡലത്തിൽ പ്രചാരണ ചൂട്. ഷാഫി പറമ്പിൽ ഇന്ന് പ്രചാരണം തുടങ്ങും. ഒന്നാം വട്ട പ്രചാരണം പൂർത്തിയാക്കാൻ കെ കെ ശൈലജ ഇന്ന് മണ്ഡലത്തിൽ. എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും പ്രചാരണത്തിറങ്ങും. വടകരയിലെ ജനങ്ങളുടെ സ്നേഹത്തിന് നന്ദി അറിയിച്ച്…

പത്മജയെ അടര്‍ത്തി മാറ്റിയ ബിജെപിക്കും ഇടനിലക്കാരായെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന സിപിഎം കേന്ദ്രങ്ങള്‍ക്കും ഇരുട്ടിവെളുക്കും മുന്‍പ് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ മറുപടി ഒരുക്കിയ തന്ത്രം വിഡി സതീശന്‍റേത്. വടകരയില്‍ നിന്ന് മുരളീധരനെ തൃശൂരിലെത്തിച്ച് ബിജെപിക്കും പാലക്കാട് നിന്നും ഷാഫിയെ വടകരയിലെത്തിച്ച് സിപിഎമ്മിനും ഇരുട്ടടി നല്‍കിയതോടെ പത്മജയുടെ ബിജെപി പ്രവേശനത്തില്‍ തരിച്ചിരുന്നുപോയ കോണ്‍ഗ്രസ് ക്യാമ്പുകൾ ആവേശത്തിലായി. കോണ്‍ഗ്രസില്‍ വീണ്ടും ഉശിരന്‍ ക്രൈസിസ് മാനേജരായി വിഡി സതീശന്‍

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ജനകീയനായ കോണ്‍ഗ്രസ് ലീഡര്‍ കെ കരുണാകരന്‍റെ മകളെ സ്വന്തം പാളയത്തിലെത്തിച്ച ബിജെപിക്ക് ലീഡറുടെ മകനിലൂടെ തന്നെ സര്‍ജിക്കല്‍ സ്ട്രൈക്ക് നല്‍കാനുള്ള തന്ത്രം പ്രയോഗിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ മുരളീധരനെ തൃശൂരിലെത്തിച്ച് ബിജെപിക്കും, അതുവഴി…

തിരഞ്ഞെടുപ്പിൽ 405 സീറ്റോടെ വമ്പൻ ജയം നേടുമെന്ന മോഡിയുടെ വാക്ക് വെറും വാക്കല്ലെന്ന് തെളിയിക്കാൻ ബി.ജെ.പി; മുൻപ് മുന്നണി വിട്ട കക്ഷികളെയെല്ലാം തിരികെ എത്തിക്കുന്നു; ചന്ദ്രബാബു നായിഡുവും നവീൻ പട്നായിക്കും പനീർശെൽവവുമെല്ലാം മുന്നണിയിലെത്തും; വമ്പൻ വിജയത്തിന് കളമൊരുക്കാൻ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവം

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 405 സീറ്റുമായി വമ്പൻ വിജയം നേടുമെന്ന പ്രഖ്യാപിച്ച ബി.ജെ.പി പ്രാദേശിക കക്ഷികളുമായടക്കം ഇതിനായി ധാരണകൾ ശക്തിപ്പെടുത്തുകയാണ്. 405 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പ്രഖ്യാപിച്ചത്. ഇതിനായി മുൻപ് എൻ.ഡി.എയിൽ ഉണ്ടായിരുന്നതും വിട്ടുപോയതുമായ കക്ഷികളെയെല്ലാം മുന്നണിയുടെ ഭാഗമാക്കാനാണ് ബി.ജെ.പിയുടെ…

‘ഭർത്താവ് മോദി- മോദി എന്ന് പറഞ്ഞാൽ അത്താഴം നൽകരുത്, ഇതിനുശേഷം ഓരോ ഭർത്താവും ഭാര്യയെ അനുസരിക്കേണ്ടിവരും”; എഎപിക്ക് വോട്ടുചെയ്യാൻ സ്ത്രീകളോട് അഭ്യർത്ഥിച്ച് കെജ്രിവാൾ

ഡൽഹി; ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ സിവിക് സെന്ററിൽ നടന്ന വനിതാ അനുമോദന ചടങ്ങോടെയാണ് ആംആദ്മി പാർട്ടി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വൻതോതിൽ വോട്ട് ചെയ്യണമെന്ന്…

ഡിഎംകെയും കോൺഗ്രസും ഒരുമിച്ച് പോരാടും, ഒരുമിച്ച് മുന്നോട്ട് പോകും, ​​ഒരുമിച്ച് വിജയിക്കും; തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ലോക്‌സഭാ സീറ്റുകളിൽ ഡിഎംകെയുമായി സീറ്റ് പങ്കിടൽ കരാറിലെത്തി കോൺഗ്രസ്; 40 സീറ്റുകളിലും വിജയിക്കുമെന്ന് കെസി വേണുഗോപാൽ

പുതുച്ചേരി: തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ലോക്‌സഭാ സീറ്റുകളിൽ ഡിഎംകെയുമായി സീറ്റ് പങ്കിടൽ കരാറിലെത്തി കോൺഗ്രസ്. കരാർ പ്രകാരം തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റിലും പുതുച്ചേരിയിലെ ഏക സീറ്റിലും കോൺഗ്രസ് മത്സരിക്കും. ശേഷിക്കുന്ന 30 സീറ്റുകളിൽ സഖ്യകക്ഷികൾ നിർത്തുന്ന സ്ഥാനാർത്ഥികളെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് എഐസിസി ജനറൽ…

ലോക്സഭാ തിരഞ്ഞെടുപ്പ്: ആന്ധ്രയിൽ മോദിയുടെ നേതൃത്വത്തിൽ സഖ്യം പ്രഖ്യാപിച്ച് ടി.ഡി.പിയും ജനസേനയും

വിശാഖപട്ടണം: ലോക്സഭാ തിരഞ്ഞെടുപ്പിലും ഒപ്പം നടക്കാനിടയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമുണ്ടാക്കാൻ തീരുമാനിച്ച് ബിജെപിയും തെലുഗു ദേശം പാര്‍ട്ടിയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് ലക്ഷ്യമിടുന്ന എന്‍ഡിഎയ്ക്ക് ആന്ധ്രാ പ്രദേശില്‍ ടി.ഡി.പിയുമായുള്ള സഖ്യം കരുത്തു പകരുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രയില്‍ ടി.ഡി.പിയും പവന്‍കല്യാണിന്റെ ജനസേന…

പാർലമെൻറിൽ ഏത് ഭാഷയിലും സംസാരിക്കാമെങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും നന്നായി സംസാരിക്കാനുള്ള കഴിവ് ഏറെ പ്രധാനം; നന്നായി സംസാരിക്കാനും പ്രവർത്തിക്കാനും കഴിവുള്ള കുറച്ചു പേരെ ലോക്‌സഭയിൽ എത്തിക്കാൻ തന്ത്രപൂർവ്വം ഒരുമിച്ചു  ശ്രമിക്കും എന്ന് വിചാരിച്ചു; സ്ത്രീ പ്രാതിനിധ്യവും കുറവ്; കൂടുതല്‍ ചെറുപ്പക്കാരെ അയക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിലും മാറ്റമില്ല-സ്ഥാനാര്‍ഥിപ്പട്ടികയെക്കുറിച്ച് മുരളി തുമ്മാരുകുടി പറയുന്നു

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനായി വിവിധ മുന്നണികള്‍ പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടിക അവലോകനം ചെയ്ത് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിലും, കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്താത്തതിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. പാർലമെൻറിൽ ഏത് ഭാഷയിലും സംസാരിക്കാമെങ്കിലും ഹിന്ദിയിലും ഇംഗ്ളീഷിലും നന്നായി…