തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുതലേന്ന് ക്ഷേമ പെൻഷനിൽ സർക്കാരിൻെറ സർജിക്കൽ സ്ട്രൈക്ക് ! വിഷുവിന് മുമ്പ് രണ്ട് ഗഡു കൂടി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജം പകരാൻ; ഏപ്രിലിൽ വിതരണം ചെയ്യുന്ന രണ്ട് ഗഡു കാലേകൂട്ടി പ്രഖ്യാപിച്ചത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നാൽ പ്രഖ്യാപനം നടത്താൻ കഴിയില്ലെന്നതിനാല്‍; വിതരണം ഏപ്രിലിൽ ആയതിനാൽ പണം കണ്ടെത്താൻ സർക്കാരിന് സാവകാശം ലഭിക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് കുടിശികയായി കിടക്കുന്ന രണ്ട് ഗഡു സാമൂഹ്യക്ഷേമ പെൻഷൻ കൂടി പ്രഖ്യാപിച്ച് സർക്കാരിൻെറ സർജിക്കൽ സ്ട്രൈക്ക്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ആറ് മാസത്തെ കുടിശികയിൽ രണ്ട് ഗഡുകൂടി നൽകുമെന്ന്…