Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

റായ്ബറേലിയിൽ സോണിയയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് രാഹുൽ; ചരിത്ര വിജയത്തിലേക്ക്

മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് കുതിക്കുന്ന രാഹുൽ ഗാന്ധി റായ് ബറേലിയിൽ ഒരു പുതു ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. മണ്ഡലത്തില്‍ അമ്മ സോണിയാ ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം രാഹുൽ മറികടന്നു. 2,62,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.…

മാണ്ഡിയിലെ ജനങ്ങള്‍ അവരുടെ മകളിലും സഹോദരിയിലും വിശ്വാസം സ്ഥാപിച്ചു, പ്രധാനമന്ത്രിയുടെ ഉറപ്പില്‍ അവര്‍ വിശ്വസിച്ചു; എന്റെ മാതൃഭൂമി എന്നെ തിരികെ വിളിച്ചതായി കങ്കണ റണാവത്ത്

ഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്സഭാ സീറ്റില്‍ 72,000 വോട്ടുകളുടെ ലീഡ് നേടി നടിയും ബിജെപി നേതാവുമായ കങ്കണ റണാവത്ത് മുന്നിട്ടു നില്‍ക്കുകയാണ്. തന്റെ മാതൃരാജ്യം തന്നെ തിരികെ വിളിച്ചതായി കങ്കണ റണാവത്ത് പറഞ്ഞു. മാണ്ഡിയിലെ ജനങ്ങള്‍ അവരുടെ മകളിലും സഹോദരിയിലും…

സിപിഐയെ ആദ്യം മോഹിപ്പിച്ച് ബെഗുസരായി; പിന്നാലെ ലീഡ് കൈവിട്ടു; തിരിച്ചടിച്ച് ബിജെപി

പട്‌ന: ബെഗുസരായിയില്‍ വിജയക്കൊടി പാറിക്കാനുള്ള സിപിഐയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. തുടക്കത്തില്‍ മണ്ഡലത്തിലുണ്ടായിരുന്ന ലീഡ് പാര്‍ട്ടി കൈവിട്ടു. ബിജെപിയുടെ ഗിരിരാജ് സിംഗ് നിലവില്‍ 70680 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. 522770 വോട്ടാണ് ഇതുവരെ അദ്ദേഹം നേടിയത്. ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ…

ചിത്രദുര്‍ഗയില്‍ ബിജെപിയുടെ ഗോവിന്ദ് കാര്‍ജോള്‍ വിജയിച്ചു; യുപിയിലെ 80 സീറ്റുകളിലും മായാവതിയുടെ ബിഎസ്പി പിന്നില്‍

ഡല്‍ഹി: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 6,84,890 വോട്ടുകള്‍ക്ക് ബിജെപിയുടെ ഗോവിന്ദ് കര്‍ജോള്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ ചന്ദ്രപ്പയെ 48,121 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാര്‍ജോള്‍ പരാജയപ്പെടുത്തിയത്. എ നാരായണസ്വാമിക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇവിടെ നിന്ന് മത്സരിപ്പിച്ചത്. അഞ്ച് തവണ എംഎല്‍എയായിട്ടുണ്ട്. അതെസമയം…

കനയ്യ കുമാറിന് ഇത്തവണയും രക്ഷയില്ല ? വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്നില്‍; ബിജെപിയുടെ മനോജ് തിവാരിക്ക് വമ്പന്‍ ലീഡ്‌

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ പിന്നില്‍. നിലവില്‍ ബിജെപിയുടെ മനോജ് തിവാരിക്ക് 1.37 ലക്ഷം വോട്ടിന്റെ ലീഡുണ്ട്. മനോജ് തിവാരി ഇതിനകം 5.5 ലക്ഷം വോട്ടുകള്‍ നേടി. രാജ്യതലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപിയാണ് മുന്നില്‍. അരവിന്ദ് കെജ്‌രിവാളിന്റെ…

ഝാര്‍ഖണ്ഡിലെ ഖുന്തി മണ്ഡലത്തില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട പിന്നില്‍

ഡല്‍ഹി: ഝാര്‍ഖണ്ഡിലെ ഖുന്തി മണ്ഡലത്തില്‍ കേന്ദ്ര ആദിവാസി, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട 97,000 വോട്ടുകള്‍ക്ക് പിന്നിലാണ്. കോണ്‍ഗ്രസിന്റെ കാളീചരണ്‍ മുണ്ടയാണ് സീറ്റില്‍ ലീഡ് ചെയ്യുന്നത്, ഇദ്ദേഹം വിജയിക്കുമെന്നാണ് സൂചന. മൂന്ന് തവണ മുഖ്യമന്ത്രിയായ അര്‍ജുന്‍ മുണ്ട 2019ല്‍ കാളീചരണ്‍ മുണ്ടയെ…

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ജലന്ധര്‍ മണ്ഡലത്തില്‍ വിജയിച്ചു

ഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ജലന്ധറില്‍ ബിജെപിയുടെ സുശീല്‍ കുമാര്‍ റിങ്കുവിനെതിരെ 1,75,993 വോട്ടുകള്‍ക്ക് വിജയിച്ചു. ദളിത് നേതാവായ ചന്നി 390,053 വോട്ടുകള്‍ നേടിയപ്പോള്‍ റിങ്കു 2,14,060 വോട്ടുകള്‍ നേടി.

ബാംഗ്ലൂര്‍ റൂറലില്‍ ബിജെപിയുടെ ഡോ സി എന്‍ മഞ്ജുനാഥ് വന്‍ വിജയത്തിലേക്ക്; പരാജയം സമ്മതിച്ച് ഡികെ സുരേഷ്

ബാംഗ്ലൂര്‍: കോണ്‍ഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെടുന്ന ബാംഗ്ലൂര്‍ റൂറലില്‍ ബിജെപിയുടെ ഡോ സി എന്‍ മഞ്ജുനാഥ് വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരനും ബാംഗ്ലൂര്‍ റൂറല്‍ എംപിയുമായ ഡികെ സുരേഷ് പരാജയം സമ്മതിച്ചു. എന്നെ മൂന്ന് തവണ തിരഞ്ഞെടുത്തതിന്…

ജയ്പൂർ മണ്ഡലത്തിൽ ബിജെപിയുടെ മഞ്ജു ശർമ്മ വിജയിച്ചു

ജയ്പൂർ: ജയ്പൂർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ മഞ്ജു ശർമ്മ കോൺഗ്രസിൻ്റെ പ്രതാപ് സിംഗ് ഖച്ചരിയവാസിനെക്കാൾ 3,31,767 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മഞ്ജു ശർമ്മ 8,86,850 വോട്ടുകൾ നേടിയപ്പോൾ ഖച്ചരിയാവാസിന് 5,55,083 വോട്ടുകൾ ലഭിച്ചു.

വിജയം ഉറപ്പാക്കാന്‍ കഠിനമായി പ്രയത്‌നിച്ചു, പക്ഷേ തീരുമാനം ഞങ്ങളുടെ കൈയിലല്ല; രാഹുല്‍ ഗാന്ധിയോട് പരാജയം സമ്മതിച്ച് ദിനേശ് പ്രതാപ് സിംഗ്

ഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ രാഹുല്‍ ഗാന്ധിയോട് പരാജയം സമ്മതിച്ച് ബിജെപിയുടെ റായ്ബറേലി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിംഗ്. പരാജയം സമ്മതിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍, ദിനേശ് പ്രതാപ് സിംഗ് റായ്ബറേലിയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു.…

You missed