Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ സ്വന്തമാക്കിയത് ബിജെപി, രണ്ടാമത് കോണ്‍ഗ്രസ്; ഒറ്റ മണ്ഡലത്തില്‍ മാത്രം ആധിപത്യമുള്ളത് 18 പാര്‍ട്ടികള്‍ക്ക്; തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടികളും, മണ്ഡലങ്ങളിലെ പ്രാതിനിധ്യവും; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പരിസമാപ്തിയിലേക്ക് കടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിച്ചത് ബിജെപി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബിജെപി 209 സീറ്റുകളില്‍ വിജയിച്ചു. 31 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 240 മണ്ഡലങ്ങളിലാണ് ബിജെപി…

പിണറായി എന്ന കരുത്തും തഴക്കവുമുള്ള നേതാവിനോടു മുഖത്തോടു മുഖം നോക്കിനിന്ന് പൊരുതുകയായിരുന്നു വി.ഡി സതീശന്‍, അതും ഒറ്റയ്ക്ക്; യുഡിഎഫിന്റെ വമ്പന്‍ വിജയത്തിന്റെ ക്രെഡിറ്റിന് അര്‍ഹന്‍ സതീശന്‍ തന്നെ; 2019 -ന്‍റെ തനിയാവര്‍ത്തനത്തിനു കാരണമായതും ഈ നേതൃമികവു തന്നെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ഓരോ തെരഞ്ഞെടുപ്പും കക്ഷി നേതാക്കള്‍ക്കു പരീക്ഷണമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച്. കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കും കൂടി 18 സീറ്റ് നേടാനായത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വിജയം തന്നെയെന്നു പറഞ്ഞുവയ്ക്കുകയാണിവിടെ. അത്രകണ്ട് ഐക്യമോ കെട്ടുറപ്പോ ഇല്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് കേരളത്തില്‍ വി.ഡി…

ഇന്ത്യാ സഖ്യം ത്രിപുരയില്‍ ‘ക്ലിക്കാ’യില്ല; സംസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം

അഗര്‍ത്തല: ത്രിപുരയില്‍ ഇന്ത്യാ സഖ്യത്തിന്റെ പരീക്ഷണം പാളി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ജയം. ത്രിപുര ഈസ്റ്റില്‍ സിപിഎമ്മിന്റെ രാജേന്ദ്ര റിയാങ്ങ് 4,86819 വോട്ടുകള്‍ക്ക്‌ ബി.ജെ.പിയിലെ കൃതി സിങ് ദേബര്‍മ്മയോട് തോറ്റു. ത്രിപുര…

മാവേലിക്കരയുടെ സ്വന്തം കൊടിക്കുന്നില്‍ സുരേഷ്; 2009 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ച് ജൈത്രയാത്ര; ഇത്തവണ ആദ്യം ഒന്ന് പകച്ചെങ്കിലും അവസാനം തിരിച്ചടിച്ചു; ശക്തമായി പോരാടി സി.എ. അരുണ്‍കുമാറും

മാവേലിക്കര: മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ വീണ്ടും വിജയം ഉറപ്പിച്ച് സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷ്. നിലവില്‍ 9678 വോട്ടിനാണ് കൊടിക്കുന്നില്‍ ലീഡ് ചെയ്യുന്നത്. നിലവില്‍ 358666 വോട്ടാണ് അദ്ദേഹം നേടിയത്. സിപിഐ രംഗത്തിറക്കിയ യുവസ്ഥാനാര്‍ത്ഥി അഡ്വ. സി.എ. അരുണ്‍കുമാറും ശക്തമായ പോരാട്ടമാണ്…

റായ്ബറേലിയിൽ രാഹുലിന് ചരിത്ര വിജയം; ഭൂരിപക്ഷം നാല് ലക്ഷത്തിലധികം

റായ്ബറേലി: റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വൻ വിജയം. 4 ലക്ഷം വോട്ടിൻ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചിരിക്കുന്നത്. ഉത്തർ പ്രദേശ് സർക്കാരിലെ മന്ത്രിയും ബിജെപി നേതാവുമായ ദിനേശ് സിങിനെ പരാജയപ്പെടുത്തിയാണ് റായ്ബറേലിയിലെ രാഹുലിന്റെ ചരിത്ര വിജയം. വിജയത്തോടെ സോണിയാ…

എല്‍ഡിഎഫ് വോട്ടുകള്‍ കുറഞ്ഞിട്ടില്ല, കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധിച്ചു; എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫിന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം വോട്ട് ! സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായുണ്ടായ ട്രെന്‍ഡ് എന്തുകൊണ്ട് തൃശൂരില്‍ സംഭവിച്ചില്ല ? യുഡിഎഫും ഉത്തരം പറയണം: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് വി.എസ്. സുനില്‍കുമാര്‍

തൃശൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേഡര്‍ വോട്ടുകളില്‍ കുറവുണ്ടായിട്ടില്ലെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2019നെ അപേക്ഷിച്ച് വോട്ടില്‍ വര്‍ധനവുണ്ടായി. എന്നാല്‍ കഴിഞ്ഞ തവണ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച യുഡിഎഫിന് ഒരു ലക്ഷത്തിലധികം വോട്ട് നഷ്ടപ്പെട്ടതും…

പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ കോണ്‍ഗ്രസിന്റെ അമര്‍ സിംഗ് വിജയിച്ചു

ഡല്‍ഹി: പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ കോണ്‍ഗ്രസിന്റെ അമര്‍ സിംഗ് വിജയിച്ചു. 34,202 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. അമര്‍ സിംഗ് 3,32,591 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി എഎപിയുടെ ഗുര്‍പ്രീത് സിംഗ് 2,98,389 വോട്ടുകള്‍ നേടി.

യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു; തൃശൂരിനെ ഞാനെന്‍റെ തലയില്‍ വയ്ക്കും; നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാന്‍ കൊണ്ടു നടക്കും: വിജയാഹ്ലാദത്തില്‍ സുരേഷ് ഗോപി

തൃശൂര്‍: യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നുവെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് തനിക്കു ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'തൃശൂര്‍ ഞാനെടുത്തിട്ടില്ല. അവരെനിക്ക് തന്നു. അതെന്‍റെ…

വിനയമാണ് പ്രവര്‍ത്തിക്കുന്നത്, അഹങ്കാരമല്ല; അമേഠി വിധിയില്‍ സ്മൃതി ഇറാനിയെ പരിഹസിച്ച് കെ എല്‍ ശര്‍മ

ഡല്‍ഹി: അമേത്തിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ കീഴടക്കി 1,15,128 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കിഷോരി ലാല്‍ ശര്‍മ്മ. അമേഠിയില്‍ വിനയമാണ് പ്രവര്‍ത്തിക്കുന്നത്, അഹങ്കാരമല്ലെന്ന് സ്മൃതി ഇറാനിയെ പരിഹസിച്ച് ശര്‍മ്മ പറഞ്ഞു. മികച്ച ജനവിധിയില്‍ പ്രിയങ്ക ഗാന്ധിയെ അദ്ദേഹം…

രാജസ്ഥാനിലുമുണ്ട് കനലൊരു തരി; സികാറില്‍ സിപിഎം സ്ഥാനാര്‍ത്ഥി മുന്നില്‍

ജയ്പുര്‍: രാജസ്ഥാനില്‍ സികാറില്‍ സിപിഎം സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു. സിപിഎം സ്ഥാനാര്‍ത്ഥി അമ്രാറാം 71346 വോട്ടുകള്‍ക്ക് മുന്നിലാണ്. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അമ്രാറാം 644837 വോട്ടുകള്‍ നേടി. രണ്ടാമതുള്ള ബിജെപിയുടെ സുമേദാനന്ദ് സരസ്വതി 573401 വോട്ടുകളാണ് നേടിയത്.

You missed