കോൺഗ്രസിന്റെ ഉറച്ച കോട്ടയായ ചാലക്കുടിയിൽ വികസനം ചർച്ചയാക്കി രണ്ടാം ജയം തേടി ബെന്നി ബെഹനാൻ; നവ ചാലക്കുടി എന്ന ആശയവുമായി പ്രൊഫ. രവീന്ദ്രനാഥ്; വോട്ടുവിഹിതം കൂട്ടാൻ എൻ.ഡി.എ; ഇരു മുന്നണികൾക്കും ഭീഷണിയായി ട്വന്റി-20 ! വിജയത്തിൽ നിർണായകമാവുക ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ; ചാലക്കുടി പിടിക്കാൻ ഇത്തവണ പൊരിഞ്ഞ അങ്കം
ചാലക്കുടി: പുറമെ ശാന്തമാണെങ്കിലും അടിയൊഴുക്കുകളേറെയുള്ളതും ചങ്കിടിപ്പേറ്റുന്നതുമായ പോരാട്ടമാണ് ചാലക്കുടിയിൽ നടക്കുന്നത്. പൊതുവെ വലതുപക്ഷത്തിനോട് ചാലക്കുടി പുലർത്തുന്ന കൂറിലാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസവും പ്രതീക്ഷയും. രാഷ്ട്രീയ, സമുദായികമാറ്റങ്ങളും സ്ഥാനാർത്ഥിയുടെ ബന്ധങ്ങളും ജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവവും പിന്നാക്ക സമുദായങ്ങളുടെ പിന്തുണയും…