2019 നെക്കാൾ ഒന്നാം ഘട്ടത്തിൽ പോളിങ് 4 ശതമാനം കുറഞ്ഞു; 39 സീറ്റുകളുള്ള തമിഴ്‌നാട്ടിൽ വോട്ടിങ് ശതമാനം 3 ശതമാനം കുറഞ്ഞ് 72.44% ൽ നിന്ന് 69.46% ആയി; അഞ്ച് സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ വോട്ടിങ്ങിൽ ആറ് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി; ആശങ്കയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ പോളിങ് നാലു ശതമാനം കുറഞ്ഞതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ആശങ്കയിൽ. വെള്ളിയാഴ്ച നടന്ന ആദ്യ ഘട്ടത്തിൽ 16 കോടിയിലധികം വോട്ടർമാരാണ് വോട്ട് ചെയ്യാൻ യോഗ്യരായിട്ടുള്ളത്. ഏകദേശം 65.5% പോളിങ്ങാണ് രേഖപ്പെടുത്തിയത്, 2019 ൽ രേഖപ്പെടുത്തിയ…