Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

‘കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പാക്കണം’- ധനമന്ത്രിക്ക് കത്തെഴുതി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കി മാത്രമെ സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാവൂ എന്ന് കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഫണ്ട് അനുവദിക്കുന്നതിന് ഈ വ്യവസ്ഥ വെക്കണമെന്ന് ആവശ്യപ്പെട്ട്…

ലോക്‌സഭാ തിരഞ്ഞെടുപ്പിൻെറ പരസ്യ പ്രചാരണം ബുധനാഴ്ച അവസാനിക്കുന്നു; പ്രചാരണച്ചൂടിൽ തിളച്ചുമറിഞ്ഞ് കേരളത്തിലെ രാഷ്ട്രീയ രംഗം; ഇരുപതിൽ ഇരുപത് സീറ്റും നേടാമെന്ന സമ്പൂർണ വിജയ പ്രതീക്ഷയിൽ യു.ഡി.എഫ്; ശബരിമല ആഞ്ഞടിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നഷ്ടം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്; നാല് സീറ്റുകളിൽ ഉറച്ച വിജയ പ്രതീക്ഷയുമായി ബി.ജെ.പി

തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇനി രണ്ട് ദിവസം മാത്രം. പ്രചരണം അന്ത്യ ഘട്ടത്തിലേക്ക് എത്തിയതോടെ സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിൽ അമർന്ന് കഴിഞ്ഞു. ദേശീയ - സംസ്ഥാന നേതാക്കളെ രംഗത്തിറക്കി അവസാന ദിവസങ്ങളിൽ രാഷ്ട്രീയ ആക്രമണത്തിൻെറ മൂ‍ർച്ച പരമാവധി…

പരാജയഭീതിയില്‍ മോദി വിദ്വേഷ പ്രചാരണം നടത്തുന്നു, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നുണ പ്രചരിപ്പിക്കുന്നയാളാണ് മോദി, പരാജയ ഭീതിയുടെ വിഭ്രാന്തിയില്‍ നിന്നുണ്ടായ പ്രസംഗമാണ് മോദിയുടേത്, മോദി രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍

കൊച്ചി: തെരഞ്ഞെടുപ്പിനെ മോദി എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളതിനു തെളിവാണ് അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ കെ.സി വേണുഗോപാല്‍. ഒരു പ്രധാനമന്ത്രി സംസാരിക്കേണ്ട ഭാഷയിലല്ല മോദി സംസാരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നുണ പ്രചരിപ്പിക്കുന്ന…

അഡ്വ. ചാർളി പോളിന്റെ മൂന്നാംഘട്ട പര്യടനം കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ; അഴിമതി വിമുക്ത ഭരണം ട്വന്റി20യുടെ വാഗ്ദാനം

എറണാകുളം : ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ പര്യടനം കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ നടന്നു. തുറന്ന ജീപ്പിലായിരുന്നു ട്വന്റി 20 സ്ഥാനാർത്ഥിയുടെ പര്യടനം. അഴിമതി മുക്ത ഭരണമെന്ന ട്വന്റി20 പാർട്ടിയുടെ പ്രധാന വാഗ്ദാനത്തെ പ്രതീക്ഷയോടെ കണ്ട…

രാജസ്ഥാനില്‍ മോദി പ്രസംഗിച്ചത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത, തോല്‍വി ഉറപ്പയതോടെ പ്രധാനമന്ത്രി വര്‍ഗീയ വിഷം ചീറ്റുന്നു, രാഹുല്‍ ഗാന്ധിക്കെതിരേ ബി.ജെ.പി നടത്തുന്ന അധിക്ഷേപ കാമ്പയില്‍ സി.പി.എം. ഏറ്റെടുത്തു, കെ.കെ, ശൈലജയ്ക്ക് എതിരായ കോവിഡ്കാല കൊള്ള ഇനിയും ഉന്നയിക്കും, പൂരം ദിനത്തില്‍ കമ്മിഷണര്‍ അഴിഞ്ഞാടിയപ്പോള്‍ ആഭ്യന്തരമന്ത്രി ഉറക്കത്തിലായിരുന്നോ? കേരളത്തില്‍ യു.ഡി.എഫ് തരംഗം, ഇരുപതില്‍ ഇരുപതും ജയിക്കും: പ്രതിപക്ഷ നേതാവ്

പാലക്കാട്: തെരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നതെന്ന് പ്രധാനമന്ത്രി വി.ഡി. സതീശന്‍. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്‍…

ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ക്രിസ്ത്യാനികളോട് ചിറ്റമ്മനയം, സംസ്ഥാനത്ത് എല്ലാ അഴിമതിയും കൊള്ളയും പരസ്പര സഹകരണത്തിലൂടെ രണ്ട് മുന്നണികളും മൂടിവയ്ക്കുന്നു: കെ. സുരേന്ദ്രന്‍

കല്‍പ്പറ്റ: ന്യൂനപക്ഷ ആനുകൂല്യങ്ങളുടേയും സ്‌കോളര്‍ഷിപ്പിന്റെയും കാര്യത്തില്‍ ക്രിസ്ത്യാനികളോട് ചിറ്റമ്മനയമാണ് കേരളത്തില്‍ കാലാകാലങ്ങളായി ഭരിച്ച രണ്ട് മുന്നണികളും സ്വീകരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്ലിങ്ങള്‍ക്ക് നല്‍കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് 20% മാത്രമാണ് ലഭിക്കുന്നത്. 80:20 അനുപാതം…

ഭൂരിപക്ഷത്തിന്റെ റെക്കോഡ് തിരുത്തിക്കുറിക്കാൻ രാഹുൽ ഗാന്ധി. കഴിഞ്ഞ തവണത്തെ നാലുലക്ഷം ഇത്തവണ 5 ലക്ഷം കടത്തുമെന്ന് യു.ഡി.എഫ്. രാഹുലിന്റെ പ്രഭാവം കുറയ്ക്കാൻ ബത്തേരിയുടെ പേരുമാറ്റം അടക്കം വിവാദങ്ങളുയർത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. രാഹുലും ആനി രാജയും ‘ഡൽഹിയിൽ ദോസ്തിയും വയനാട്ടിൽ ഗുസ്തി’യുമാണെന്ന് എൻഡിഎ. ദേശീയ നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിച്ച് എൽ.ഡി.എഫ്. വയനാട്ടിലേത് രാജ്യം ഉറ്റുനോക്കുന്ന വമ്പൻ പോരാട്ടം.

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമായ വയനാട്ടിൽ ഈസി വാക്കോവറിന് യു.ഡി.എഫും വിട്ടുകൊടുക്കാൻ ഒരുക്കമില്ലാതെ മറ്റ് രണ്ട് മുന്നണികളും പൊരിഞ്ഞ പോരാട്ടത്തിലാണ്. 2019 ൽ പൊതു തിരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു രാഹുൽ വയനാട്ടിൽ നേടിയത്. 10,89,999…

കോട്ടയം അത്ര സേഫല്ല. നേതാക്കളുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിനിടയിലും എല്ലാം കോണ്‍ഗ്രസിനെ ഏല്‍പ്പിച്ച് കോട്ടയത്തേയ്ക്ക് തിരിഞ്ഞു നോക്കാതെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍, കേരളാ കോണ്‍ഗ്രസ് – എം – സിപിഎം അണികള്‍ക്കിടയിലെ കൂട്ടായ്മയുടെ ആഴം അളക്കാന്‍ റെഡിയായി ഇടതുമുന്നണിയും, ആശങ്കയേറെയും യു.ഡി.എഫിന്.

കോട്ടയം: ജനം പോളിങ് ബൂത്തിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രം. അവസാന വട്ട ഓട്ടപ്പാച്ചിലിനിടെ മുന്നണികൾക്ക് തലവേദനയായി തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഉടനീളം ഉയർന്നു വന്ന നെഗറ്റീവ് ഘടകങ്ങള്‍ വിനയാകുമോ എന്ന ആശങ്കയാണ് മുന്നണികള്‍ക്കുള്ളത്. മാസങ്ങള്‍ക്കു മുമ്പേ ഗൃഹപാഠം നടത്തി, ഒരുങ്ങിയിറങ്ങിയിട്ടും തുടര്‍ച്ചയായി…

പൂരം കലക്കിയത് സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍,  വോട്ടു കച്ചവടത്തിനുള്ള അന്തര്‍ധാരയാണ് പുറത്തായത്, സി.പി.എമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മിഷണറെ ഉപയോഗിച്ചു: കെ. മുരളീധരന്‍

തൃശൂര്‍: ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. സി.പി.എമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മിഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബി.ജെ.പി. സൈബര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വോട്ടു കച്ചവടത്തിനുള്ള അന്തര്‍ധാരയാണ് പുറത്തായത്.…

പരസ്യ പ്രചാരണം ഇനി മൂന്നുനാൾ കൂടി; കേരളം വെള്ളിയാഴ്ച വിധിയെഴുതും

തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാൾ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കൾ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയച്ചൂടിൽ തിളച്ചു…