Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

അവസാന ലാപ്പിൽ ‘റൂട്ട് മാറ്റിപ്പിടിച്ച് ‘ രാജീവ് ചന്ദ്രേശഖർ; യാത്രക്കാരുടെ ദുരിതമറിയാൻ ട്രെയിനിൽ യാത്ര

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി തലസ്ഥാന നഗരിയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സബർബൻ ട്രെയിനുകൾ കൊണ്ടുവരാനും രാവിലേയും വൈകുന്നേരവുമായി എട്ട് സർവീസുകൾ ഉറപ്പുവരുത്താനും ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇവരുടെ…

നാടിന്റെ വികസനത്തിനും, പുരോഗതിക്കും, നിലനിൽപ്പിനും വേണ്ടി എൽഡിഎഫിന് വോട്ട് ചെയ്യണം; സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഉഴവുർ: നാടിന്റെ വികസനത്തിനും പുരോഗതിക്കും നിലനിൽപ്പിനും വേണ്ടി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ഉഴവൂരിൽ എൽഡിഎഫ് മണ്ഡലതല റാലിയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി. ഒ അനൂപ് അദ്ധ്യക്ഷത വഹിച്ചു. പി.എൽ…

വോട്ട് ചെയ്യാൻ പാട്ടുമായി സ്വീപ്

കോട്ടയം: വോട്ട് ചെയ്യാൻ പാട്ടുമായി കോട്ടയം ജില്ലാ ഭരണകൂടവും സ്വീപും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് ഉയർത്തുന്നതിനുളള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) തെരഞ്ഞെടുപ്പ് വീഡിയോഗാനം പുറത്തിറക്കിയത്. 'വോട്ടുകൾ ചെയ്യുക നാം' എന്നു തുടങ്ങുന്ന ബോധവൽക്കരണഗാനം…

ആവേശം കടലോളം; കെ.സി.വേണുഗോപാലിന്റെ കൂറ്റന്‍ മണല്‍ ശില്‍പ്പം ആലപ്പുഴ ബീച്ചില്‍

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ആലപ്പുഴ ബീച്ചില്‍ കൂറ്റന്‍ മണല്‍ ശില്‍പ്പം ഒരുക്കി. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ അസംബ്ലി പ്രസിഡന്റ് ഷാഹുല്‍ ജെ. പുതിയ പറമ്പിലിന്റെയും എന്‍എസ്‌യുഐ ജനറല്‍ സെക്രട്ടറി എറിക് സ്റ്റീഫന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്ന്…

മണ്ണിന്റെയും കർഷകരുടെയും പ്രശ്നം ചർച്ചയാവുന്ന ഇടുക്കിയിൽ അനായാസ വിജയത്തിന് കച്ചമുറുക്കി ഡീൻ കുര്യാക്കോസ്; കഴിഞ്ഞ തവണത്തെ റിക്കോർഡ് ഭൂരിപക്ഷം ഇനിയും ഉയരുമെന്ന് ആത്മവിശ്വാസം; വികസനത്തിന്റെ വമ്പൻ പട്ടിക നിരത്തി വീണ്ടും ജയിച്ചു കയറുമെന്ന് ഡീൻ; മണ്ഡലം തിരിച്ചു പിടിക്കാൻ ജോയ്സ്; ശക്തമായ പോരാട്ടവുമായി എൻ.ഡി.എയുടെ സംഗീത വിശ്വനാഥൻ. ഇടുക്കിയിൽ ആര് ജയിച്ചു കയറും?

ഇടുക്കി: വന്യജീവി ആക്രമണവും കാർഷിക പ്രശ്നങ്ങളുമടക്കം പ്രചാരണ വിഷയങ്ങളേറെയുള്ള ഇടുക്കിയിൽ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. മണ്ഡലത്തിൽ നടത്തിയ വികസന പദ്ധതികളുടെ നീണ്ട പട്ടികയുമായാണ് നിലവിലെ എം.പി ഡീൻ കുര്യാക്കോസ് യുഡിഎഫിനായി വീണ്ടും ജനവിധി തേടുന്നത്. മണ്ഡലം തിരിച്ചുപിടിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ്…

പൗരത്വ നിയമം മുതൽ കൊലക്കേസിലെ വിധി വരെ; കാസർകോട്ട് പ്രചാരണ വിഷയങ്ങൾ മാറിമാറി കൊഴുപ്പിച്ച് മുന്നണികൾ; ഭൂരിപക്ഷം റിക്കോർഡിലെത്തിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; മണ്ഡലം ചുവപ്പിക്കുമെന്ന് എൽ.ഡി.എഫിന്റെ എം.വി.ബാലകൃഷ്ണൻ; അട്ടിമറി വിജയം നേടാൻ ബി.ജെ.പിയുടെ എം.എൽ അശ്വിനി; കാസർകോട്ട് നടക്കുന്നത് അതിശക്തമായ ത്രികോണപ്പോര്

കാസ‌ർകോട്: കേരളത്തിന്റെ വടക്കേറ്റത്തെ കാസർകോട് മണ്ഡലത്തിൽ ജീവന്മരണ പോരാട്ടമാണ് മുന്നണികൾ നടത്തുന്നത്. ഇടതു മണ്ഡലമെന്ന് വിശേഷണമുള്ള കാസർകോട് കഴിഞ്ഞ തവണ അട്ടിമറിയിലൂടെ പിടിച്ചെടുത്ത യു.ഡി.എഫ് ഇത്തവണ മണ്ഡലം നിലനിറുത്താനുള്ള പോരാട്ടത്തിലാണ്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരിലാണ് എൽ.ഡി.എഫ്. ഇരുമുന്നണികളെയും അട്ടിമറിച്ച് മണ്ഡലം പിടിക്കാനുള്ള…

ഇക്കുറി ചരിത്രം മാറും, ബി.ജെ.പി. സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും, രാഹുല്‍ ഗാന്ധി വയനാടിനെ തിരിഞ്ഞുനോക്കിയിട്ടില്ല,  എല്ലാവര്‍ക്കും പ്രധാനമന്ത്രിയില്‍ വിശ്വാസം: കെ. സുരേന്ദ്രന്‍

വയനാട്: കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് വയനാട് ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. ബി.ജെ.പി. സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും. എല്ലാവരും പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നെന്ന് വ്യക്തമായെന്നും വയനാട്ടില്‍ നൂറ് ശതമാനം വിജയം ഉറപ്പെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാടിനെ തിരിഞ്ഞുനോക്കിയിട്ടില്ല.…

ആവേശം വാരിവിതറിയ പ്രചാരണ ദിവസങ്ങള്‍ക്ക് സമാപനം കുറിച്ച്  നാളെ കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് ആഘോഷത്തിന്റെ കൊടിയിറക്കം ഗംഭീരമാക്കാന്‍ മുന്നണികള്‍; നിയോജക മണ്ഡല അടിസ്ഥാനത്തിലും പരിപാടികള്‍ തയ്യാര്‍

കോട്ടയം: കോട്ടയത്തെ മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് അങ്കം പരിസമാപ്തിയിലേക്ക്. ആവേശം വാരിവിതറിയ പ്രചാരണ ദിവസങ്ങള്‍ക്ക് സമാപനം കുറിച്ച് നാളെ കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് ആഘോഷത്തിന്റെ കൊടിയിറക്കം ഗംഭീരമാക്കാനാണു മുന്നണികളുടെ തീരുമാനം. മൂന്നു മുന്നണികളും കോട്ടയത്താണ് കൊട്ടിക്കലാശം ഒരുക്കിയിരിക്കുന്നത്. നിയോജക മണ്ഡല അടിസ്ഥാനത്തിലും പരിപാടികള്‍…

കേരളത്തിൽ പരസ്യ പ്രചാരണം നാളെ അവസാനിക്കും; അടിയൊഴുക്കുകൾ അനുകൂലമാക്കാൻ സകല അടവുകളും പയറ്റി രാഷ്ട്രീയ പാർട്ടികൾ

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം നാളെ അവസാനിക്കും. പൗരത്വ നിയമഭേദഗതിയിൽ തുടങ്ങി പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ എത്തിനിൽക്കുകയാണ് പ്രചാരണ വിഷയങ്ങൾ. അടിയൊഴുക്കുകൾ അനുകൂലമാക്കാൻ സകല അടവുകളും പയറ്റുകയാണ് രാഷ്ട്രീയപ്പാർട്ടികൾ. തെരഞ്ഞെടുപ്പ് രാഷ്ട്രീയപാർട്ടികൾക്ക് യുദ്ധമാണ്. ജയിക്കാൻ സകല അടവുകളും…

ഈ തിരഞ്ഞെടുപ്പോടെ തിരുവനന്തപുരം മാറും, മോദി സർക്കാരിന്റെ പിന്തുണയോടെ വികസന രേഖ നടപ്പാക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വികസനം മുരടിച്ചു നിൽക്കുന്ന തിരുവനന്തപുരത്തിന് പുതിയ ദിശാബോധം നൽകാൻ എൻഡിഎ തയാറാക്കിയ വികസന രേഖയ്ക്ക് കഴിയുമെന്ന് എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്തിന്റെ പരിവർത്തനത്തിന് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം…