Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

കേരളത്തില്‍ യുഡിഎഫ് തരംഗം; ഇരുപതില്‍ ഇരുപതും നേടുമെന്നത് യുഡിഎഫ് ഗ്യാരന്റി ! കനത്ത പരാജയം ഉണ്ടായാല്‍ പിണറായി രാജിവച്ച് ജനവിധി തേടുമോയെന്ന് എം.എം. ഹസന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍. കെ.പി.സി.സി മാധ്യമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള മുഖാമുഖം പരമ്പരയില്‍ സംസാരിക്കുകയായിരുന്നു ഹസന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ്…

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പരസ്യപ്പോരിന് അന്ത്യം കുറിച്ച് കൊട്ടിക്കലാശം; ചിലയിടങ്ങളില്‍ സംഘര്‍ഷം; ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍; കേരളം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്‌

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് അവസാനം കുറിച്ച് മുന്നണികളുടെ കൊട്ടിക്കലാശം. ഇരുപതില്‍ ഇരുപതും നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇത്തവണ പുതുചരിത്രം രചിക്കാമെന്ന ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫും. ഒന്നിലേറെ മണ്ഡലങ്ങളില്‍ താമര വിരിക്കാമെന്ന ശുഭാപ്തിവിശ്വാസത്തില്‍ എന്‍ഡിഎയും. ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തെ തിളച്ചുമറിച്ച പരസ്യപ്രചരണങ്ങളുടെ ആവേശകരമായ…

ചാഴികാടൻ ടിപ്സ് ; ഉദ്യോഗസ്ഥന്മാരെ പ്രകോപിപ്പിക്കാതെ പ്രചോദിപ്പിച്ച ചാഴികാടൻ

കോട്ടയം: ഗവൺമെന്റിന്റെ ഏതു പദ്ധതിയും ഭംഗിയായി നടക്കണമെങ്കിൽ ഉദ്യോഗസ്ഥ വൃന്ദം ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതുണ്ട്. പലതരത്തിലുള്ള ജോലിത്തിരക്കുകളുടെയും, ജീവിത പ്രശ്നങ്ങളുടെയും ഇടയിൽ കഴിയുന്ന ഉദ്യോഗസ്ഥർക്ക് ചിലപ്പോഴെങ്കിലും ജനപ്രതിനിധികൾ കൊണ്ടുവരുന്ന പദ്ധതികൾ നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്നു വരില്ല. വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരെ നല്ല…

ഹാക്കിങിന് തെളിവില്ലെന്ന് സുപ്രീംകോടതി; വിവിപാറ്റില്‍ വിധി പിന്നീട്

ഡൽഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്​ലിപുമായി ഒത്തുനോക്കണമെന്ന ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവച്ചു. ഹര്‍ജി പരിഗണിക്കവേ സാങ്കേതിക കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി വ്യക്തത…

ആവേശം പടിവാതില്‍ക്കല്‍, തെരഞ്ഞെടുപ്പിനോട് അത്ര ആവേശം കാണിക്കാതെ യുവതലമുറ, ഡി.ജെ. ഉള്‍പ്പടെ ഒരുക്കി യുവ തലമുറയെ ആകര്‍ഷിച്ച് സ്ഥാനാര്‍ഥികള്‍

കോട്ടയം: ആവേശം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍, തെരഞ്ഞെടുപ്പിനോട് അത്ര ആവേശം കാണിക്കാതെ യുവതലമുറ. വോട്ട് ചെയ്യാന്‍ പോലും ആഗ്രഹം പ്രകടിപ്പിക്കാത്ത നിരവധി യുവാക്കളെ കാണാനായി. രാഷ്ട്രീയത്തോടും പലര്‍ക്കും താത്പര്യം കുറവാണ്. വിദ്യാര്‍ഥി സംഘനകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ യുവാക്കള്‍ക്ക് രാഷ്ട്രീയത്തോട് അത്ര നല്ല…

വോട്ടെടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കേ മുന്നണികളെല്ലാം തികഞ്ഞ വിജയപ്രതീക്ഷയില്‍, ഇരുപതില്‍ ഇരുപതും നേടുമെന്ന് യു.ഡി.എഫ്, ഇടത് തരംഗം ആഞ്ഞടിക്കുമെന്നും 18സീറ്റ് കിട്ടുമെന്നും എല്‍.ഡി.എഫ്, മോഡി തരംഗത്തില്‍ 7 സീറ്റില്‍ വിജയം ഉറപ്പെന്ന് എന്‍.ഡി.എ; കൊട്ടിക്കലാശത്തില്‍ കരുത്തു കാട്ടാന്‍ പാര്‍ട്ടികള്‍;  അവസാന നിമിഷത്തെ അടിയൊഴുക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

തിരുവനന്തപുരം: വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെ, ഏതുവിധേനയും വിജയം കൈപ്പിടിയിലാക്കാന്‍ ജീവന്മരണ പോരാട്ടത്തിലാണ് മുന്നണികള്‍. വിവാദങ്ങളും ആക്ഷേങ്ങളും പോര്‍വിളികളും അന്തരീക്ഷത്തില്‍ മുഴങ്ങുകയാണ്. മൂന്ന് മുന്നണികളും ശുഭപ്രതീക്ഷയിലാണ്. ഇരുപതില്‍ ഇരുപതും നേടുമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ…

വോട്ട് ചെയ്‌ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണം; വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങള്‍; ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍; ലോക്‌സഭ തിരഞ്ഞെടുപ്പിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സഞ്ജയ് കൗള്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. വോട്ട് ചെയ്‌ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചൂടിനെ…

അമിത് ഷാ കേരളത്തിൽ; ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്. കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വാ​ഗതം ചെയ്തു. ‌ അതേസമയം പ്രിയങ്ക ഗാന്ധി മല്ലികാർജുൻ ഖാർഗെ…

ചാലക്കുടി ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ മണ്ഡലം കൺവെൻഷൻ നടത്തി

പെരുമ്പാവൂർ: ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലം കൺവെൻഷൻ പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് ഉദ്ഘാടനം ചെയ്തു. സുഭാഷ് മൈതാനിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷൻ മെമ്പർ പി…

ട്വന്റി20 പാർട്ടിയുടെ ജന്മനാടായ കുന്നത്തുനാട്ടിൽ ചാർളി പോൾ, സ്ഥാനാർത്ഥിയെ പൊതിഞ്ഞ് ജനങ്ങൾ

എറണാകുളം/ തൃശൂർ: ട്വന്റി20 പാർട്ടിയുടെ തട്ടകമായ കുന്നത്തുനാടിലെ മൂന്നാം ഘട്ട പര്യടനം തുടർന്ന് ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ. രാവിലെ മുതൽ കാത്തു നിന്ന പ്രവർത്തകർക്കിടയിലേയ്ക്ക് സ്ഥാനാർത്ഥി എത്തിയതോടെ പുഷ്പഹാരവുമായി കുന്നത്തുനാട്ടിലെ ജനങ്ങൾ ചുറ്റും കൂടി. രാവിലെ…