Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

നാല്‍പ്പത്തൊന്നുനാള്‍ നീണ്ടു നിന്ന പ്രചാരണ കാലം; വിവാദങ്ങള്‍ ഏറെയുണ്ടായ കോട്ടയം പോര് ! ഓര്‍ത്തെടുക്കാം പ്രചാരണ കോലാഹലങ്ങള്‍

കോട്ടയം: നാല്‍പ്പത്തൊന്നുനാള്‍ നീണ്ടു നിന്ന പ്രചാരണ കാലം ആരംഭിക്കുന്നതിനു മുന്‍പു തന്നെ പ്രചാരണ ചൂടറിഞ്ഞ മണ്ഡലമാണ് കോട്ടത്തേത്. ശക്തമായ ത്രികോണ മത്സരം കണ്ട കോട്ടയത്തെ പ്രചാരകാലത്തെ വിവാദങ്ങളിലുടെയും സംഭവങ്ങളിലൂടെയും ഒരു ഓട്ടപ്രദക്ഷിണം. 2024 ഫെബ്രുവരി 12 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ…

വിദ്വേഷപ്രചാരണത്തിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ; പരാതിയുമായി കോണ്‍ഗ്രസ്

കോഴിക്കോട്: വിദ്വേഷ പ്രചാരണത്തിന് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയമിച്ചതിന് എതിരെ പരാതി. മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ അബ്ദുല്‍ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യു.ഡി.എഫ്. വടകര പാര്‍ലമെന്റ് മണ്ഡലം സോഷ്യല്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍…

തൃശ്ശൂർ സീറ്റ് ലഭിച്ചത് എങ്ങനെയെന്ന് പ്രധാനമന്ത്രിയോടും അമിത്ഷായോടും ചോദിക്കൂ- സുരേഷ്​ഗോപി

തൃശ്ശൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്​ഗോപി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനമെന്നാണ് കൂടിക്കാഴ്ചയെകുറിച്ച് സുരേഷ്​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. തൃശ്ശൂരിൽ തനിക്ക് സീറ്റ് ലഭിച്ചതിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിൽ തനിക്ക്…

നിശബ്‍ദ പ്രചാരണത്തിലും അടിയൊഴുക്കുകൾ ശക്തം, വോട്ടുറപ്പിക്കാൻ തന്ത്രങ്ങളുമായി മുന്നണികൾ; ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഓരോ വോട്ടും വിലപ്പെട്ടത്; ഇരുപതിടത്തും വാശിയേറിയ പോരാട്ടം; മോദിയുടെ ഉത്തരേന്ത്യൻ പ്രസംഗവും വോട്ടെടുപ്പിനെ സ്വാധീനിക്കും; സാധാരണ പൗരന് പൊന്നിന്റെ വിലയുണ്ടാവുന്ന ‘ഏക’ ദിനം ! വോട്ടുചെയ്ത് ജനാധിപത്യത്തിന്റെ ഭാവി ശക്തിപ്പെടുത്താൻ ആഹ്വാനം

തിരുവനന്തപുരം: കൂട്ടിയും കിഴിച്ചും അടിയൊഴുക്കുകളിൽ പ്രതീക്ഷ വച്ചും ഇന്നത്തെ പകലും രാത്രിയും. നാളെ ബൂത്തുകളിൽ ജനോത്സവമാണ്. സാധാരണ പൗരന് പൊന്നിന്റെ വിലയുണ്ടാവുന്ന ദിനമാണ് വോട്ടെടുപ്പ് ദിനം. രാജ്യത്തെ മന്ത്രിയും രാഷ്ട്രീയ വമ്പന്മാരുമെല്ലാം ജനങ്ങളുടെ വോട്ടിന് അഭ്യർത്ഥനയുമായെത്തും. തൊഴുതും വണങ്ങിയും ഏതു വിധേനയും…

കലാശക്കൊട്ടില്‍ കെ.കെ. ശൈലജയ്ക്കെതിരേ  അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചെന്ന് പരാതി

വടകര: വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കെതിരെ കലാശക്കൊട്ടില്‍ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതായി പരാതി. യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ കലക്ടര്‍ക്കും എല്‍.ഡി.എഫ്. പരാതി നല്‍കി. വടകര അഞ്ചുവിളക്കിനു സമീപം നടന്ന കലാശക്കൊട്ടിനിടെയാണ് അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതെന്നാണ് പരാതി. എല്‍.ഡി.എഫ്.…

യുവ വോട്ടര്‍ന്മാരെ ആകര്‍ഷിക്കാന്‍ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്ത സിനിമാ താരം മമിത ബൈജുവിന് വോട്ടില്ല; താരത്തിന്റെ കന്നിവോട്ട് നഷ്ടമായത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തെ വന്നതോടെ

കോട്ടയം: കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്ത സിനിമാ താരം മമിത ബൈജുവിന് വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണു താരത്തിന് പ്രശ്‌നമായത്. നൂറുകോടി ക്ലബില്‍ ഇടം നേടിയ പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണു മമിത ബൈജു. ഇത്തവണ…

ചിഹ്നം കാക്കാന്‍ സി.പി.എമ്മും രാജ്യം കാക്കാന്‍ കോണ്‍ഗ്രസും  മത്സരിക്കുന്നു: പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാന്‍ പറ്റില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ചിഹ്നം കാക്കാന്‍ സി.പി.എമ്മും രാജ്യം കാക്കാന്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ പ്രശ്‌നത്തിനും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ്…

പിതാവ് വീട്ടില്‍വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍  മൊബൈല്‍ ഫോണില്‍ പകര്‍ത്തി; മകനെതിരേ കേസ്

കോഴിക്കോട്: പിതാവ് വീട്ടില്‍നിന്ന് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മകനെതിരേ കേസ്. 'വീട്ടില്‍ നിന്നു വോട്ട്' സേവനം ഉപയോഗപ്പെടുത്തി മലയമ്മ പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ മൂസയാണ് ഓപ്പണ്‍ വോട്ട് ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍…

പത്തനംതിട്ടയില്‍ നാലര ലക്ഷം വോട്ടുകള്‍ നേടും,  വിജയം ഉറപ്പാണ്, ഒരു ടെന്‍ഷനുമില്ല: അനില്‍ ആന്റണി

പത്തനംതിട്ട: താന്‍ നാലര ലക്ഷം വോട്ടുകള്‍ നേടുമെന്ന ആത്മവിശ്വാസം പങ്കുവച്ച് അനില്‍ ആന്റണി. പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും അനില്‍ പറഞ്ഞു. ഒരു തെരഞ്ഞെടുപ്പിലും പിതാവ് എ കെ ആന്റണിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോലും പിതാവ് ടെന്‍ഷനടിച്ചിട്ടില്ല.ഒരു ടെന്‍ഷനുമില്ലെന്നും…

സംസ്ഥാനത്ത് നാളെ പൊതു അവധി; ശമ്പളം  നിഷേധിക്കാനോ കുറവ് വരുത്താനോ പാടില്ലെന്നും നിര്‍ദ്ദേശം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. അവധിയുടെ പേരില്‍ നാളത്തെ ശമ്പളം നിഷേധിക്കാനോ കുറവ് വരുത്താനോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ്…