മലപ്പുറം എടവണ്ണയിൽ ശക്തമായ ഇടിമിന്നലിൽ വീടിനു കേടുപാട്, സ്വിച്ച് ബോർഡുകൾ തകർന്നു; ഇലക്ട്രിക് പോസ്റ്റ് പൊട്ടിത്തെറിച്ചു
മലപ്പുറം: എടവണ്ണ ഒതായിയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ ഇടിമിന്നലിൽ വീടിനു കേടുപാട്. ചുണ്ടേപറമ്പിൽ പറമ്പിൽ പുളിങ്കുഴി അബ്ദുറഹ്മാന്റെ വീടിനാണ് ഇടിമിന്നലേറ്റത്. കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്ത് ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിലായിരുന്നു അപകടം. സംഭവ സമയം രണ്ടു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.…