വലിയ പ്രതീക്ഷകളോടെ തുടക്കം; മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ‘അകാല ചരമം’ പ്രാപിച്ച് കെഎംടിഎ ! തിരിച്ചടിയായത് ഉദ്യോഗസ്ഥരുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മയും പരിചയക്കുറവും. ഇന്ന് ജിസിഡിഎയ്ക്കും പഴയ പ്രഭാവമില്ല ? കൊച്ചി വികസനം ഇനി എങ്ങനെ സാധ്യമാകും ?
കെഎംടിഎ (കൊച്ചി മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി) കേരള നിയമസഭയുടെ അംഗീകാരത്തോടെ രൂപീകരിച്ചതായിരുന്നു കൊച്ചി മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി എന്ന കെഎംടിഎ. 2020 നവംബർ മാസത്തിൽ പൊതുജനങ്ങൾക്ക് വലിയ പ്രതീക്ഷകൾ കൊടുത്തുകൊണ്ട് കെഎംടിഎയുടെ പ്രവർത്തനം ആരംഭിച്ചു. കൊച്ചിയുടെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ, നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക്…