സതാര്‍ക്ക് നാഗ്രിക് സംഗതന്‍ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 6 സംസ്ഥാനങ്ങളിലെ വിവരാവകാശ കമ്മീഷനുകളിൽ മുഖ്യവിവരാവകാശ കമ്മീഷണർമാരുടെ പദവി ഒഴിഞ്ഞുകിടക്കുന്നു. ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് സർക്കാരുകൾ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. മന്ത്രിമാർക്കെതിരെവരെ ആര്‍ടിഐ നിയമപ്രകാരം ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണ് വിവരാവകാശ കമ്മീഷനുകളെ നിർവീര്യമാക്കാൻ സർക്കാരുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിവരാവകാശനിയമം അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ..
നമ്മുടെ ഭരണഘടനയിൽ എഴുതിയിരിക്കുന്ന നിയമങ്ങളെല്ലാം ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. എന്നാൽ 2005ൽ പാർലമെന്റ് പാസ്സാക്കിയ വിവരാവകാശനിയമം ഒന്നുമാത്രമാണ് സർക്കാർ പാലിക്കേണ്ടതായുള്ളത്. സർക്കാർ – വകുപ്പുതലങ്ങളിലുള്ള അഴിമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നത്. നമ്മുടെ രാജ്യത്തെ മുഖ്യധാരാമാദ്ധ്യമങ്ങളിലൊന്നും ഇത്രയേറെ പ്രാധാന്യമുള്ള ആര്‍ടിഐ ആക്ടുമായി…