ഒരാള്‍ സംസാരിക്കുന്നത് കേട്ടാലറിയാം. അയാളുടെ ബുദ്ധിക്ക് യോഗാത്മക ഗുണങ്ങള്‍ വല്ലതുമുണ്ടോ എന്ന്. ചിന്തയും വാക്കുമടക്കം ചിത്തവൃത്തി തന്നെയാണ് ഒരു വ്യക്തിയില്‍ നിന്നുള്ള പ്രവൃത്തിയിലൂടെ കാണാകുന്നത്. ധ്യാനത്തിന്റെ പരകോടിയാണ് സമാധി. ശവസംസ്‌കാരത്തെ ഇന്നത്തെ മനുഷ്യന്‍ എങ്ങനെ കാണുന്നുവെന്ന് വരും കാലങ്ങള്‍ പറയട്ടെ – ബദരി നാരായണന്‍ എഴുതുന്നു
യോഗമെന്നത് മനുഷ്യബുദ്ധിയിലെ ഒരു ഗുണമാണ്. പ്രകൃത്യാ ഗതമായും അഭ്യസനങ്ങളിലൂടെ ആർജിതമായും ഒരു വ്യക്തിയിൽ ഏറിയും കുറഞ്ഞും അതുണ്ടാകാം.യോഗം സംഭവിക്കാം. പതഞ്ജലി മഹർഷിയുടെ യോഗസൂത്രമെന്ന അടിസ്ഥാന ഗ്രന്ഥപ്രകാരം യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം എന്നിങ്ങനെ പോകുന്ന അഷ്ടാംഗ യോഗത്തിലെ…