‘സ്ത്രീവിരുദ്ധ ചിന്തയും പിന്തിരിപ്പൻ നയവുമായി ഇവർ എങ്ങനെ കേരളത്തിൽ ജീവിക്കുന്നു? കേരളമടക്കം ഇന്ത്യയിൽ വിദ്യാഭ്യാസമില്ലാത്ത, തൊഴിലില്ലാത്ത സ്ത്രീകൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ രംഗത്ത് ബോധവതികളായ, വിദ്യാസമ്പന്നരായ പെൺകുട്ടികൾ, സ്ത്രീകൾ പുരുഷാധിപത്യത്തെ അംഗീകരിക്കുന്നവരല്ല; ‘കേരളത്തിലെ സ്ത്രീവിമോചന പോരാട്ടങ്ങൾ’ കാരൂർ സോമൻ എഴുതുന്നു
ഐക്യരാഷ്ട്ര സഭ 1975-ലാണ് അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചത്. നമ്മുടെ സ്ത്രീശാക്തീകരണ പ്രക്രിയ നടക്കുമ്പോഴാണ് മലയാളിയായ നബീസുമ്മയുടെ മണാലി യാത്രയെ, സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ല ബന്ധുക്കൾ ഒപ്പമുണ്ടായിരിക്കണമെന്ന മതപുരോഹിതരുടെ മനോഭാവങ്ങൾ താമരപ്പൂവ് വിടരുന്നതുപോലെ വിടർന്നു് വന്നത് ഒരു മതത്തിൽ ജനിച്ചതുകൊണ്ട്…