Category: മഹാ ശിവരാത്രി 2024

Auto Added by WPeMatico

മഹാശിവരാത്രി വെള്ളിയാഴ്ച; ആഘോഷങ്ങൾക്കൊരുങ്ങി അയ്മുറി നന്ദിഗ്രാമം

പെരുമ്പാവൂർ: ബൃഹത് നന്ദി ശില്പത്തിലൂടെ ലോകമറിഞ്ഞ കൂവപ്പടി അയ്മുറി നന്ദിഗ്രാമത്തിലും ശില്പം സ്ഥിതിചെയുന്ന അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിലും മഹാശിവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഉത്സവത്തിനു മുന്നോടിയായുള്ള താന്ത്രിക ശുദ്ധിക്രിയകൾ തന്ത്രി ചേലാമറ്റം തോട്ടാമറ്റം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പൂർത്തിയാക്കി. മേൽശാന്തി കോൽക്കുഴി ഇല്ലം…

ആലുവ മഹാശിവരാത്രി: സുരക്ഷയൊരുക്കാന്‍ പോലീസ് സജ്ജം: ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന

കൊച്ചി: ആലുവ മഹാശിവരാത്രിയോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന. ശിവരാത്രിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആലുവ മണപ്പുറത്ത്…

ആലുവ ശിവരാത്രി: കെ.എസ്.ആര്‍.ടി.സി 125 അധിക സര്‍വീസുകള്‍ നടത്തും

കൊച്ചി: മാര്‍ച്ച് 8 ന് നടക്കുന്ന മഹാശിവരാത്രിയോടനുബന്ധിച്ച് ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സി 125 അധിക സര്‍വീസുകള്‍ നടത്തും. ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്…

അതിരാവിലെ ചൂടുവെള്ളത്തില്‍ കുളിക്കണം, അരി  ആഹാരം വര്‍ജിക്കണം; ശിവരാത്രി വൃതമിങ്ങനെ..

വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാകുന്നെന്നാണ് വിശ്വാസം. പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ…

ശിവരാത്രി മഹോത്സവം, ആലുവയിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ

കൊച്ചി: ശിവരാത്രി ആഘോഷങ്ങൾ പരിഗണിച്ച് സ്‌പെഷ്യൽ ട്രെയിനുകൾ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഭക്തർക്ക് ആലുവ ശിവ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിനാണ് പ്രത്യേക സർവീസ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ശിവരാത്രി ദിനമായ മാർച്ച് ഏഴിന് രാത്രി ഷൊർണൂർ-തൃശൂർ എക്‌സ്പ്രസ് ആലുവ വരെ പ്രത്യേക സർവീസ് നടത്തും.…

9 ദിനങ്ങൾ നീണ്ടുനിൽക്കുന്ന ശിവ നവരാത്രി ; മഹാകാലേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഭാരതീയ കലണ്ടർ അനുസരിച്ച് ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിനാലാം ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത്. മഹാശിവരാത്രി ദിനത്തിൽ കാലാതീതനായ ശ്രീ പരമേശ്വരനെ ഭജിക്കുന്നത് മോക്ഷ പ്രാപ്തിക്കുള്ള ഏറ്റവും എളുപ്പമാർഗം ആണെന്നാണ് ഹൈന്ദവ വിശ്വാസം പറയുന്നത്. മഹാശിവരാത്രി ദിവസമാണ് ശ്രീ…

ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…? ഉപവാസവും ഒരിക്കലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു; വ്രതം മുറിക്കേണ്ടതെങ്ങനെ…

കുംഭ മാസത്തിലുള്ള കൃഷ്ണപക്ഷത്തിലെ 13-ാം രാത്രിയും 14-ാം പകലുമാണ് ശിവരാത്രി ദിനമായി ആഘോഷിക്കുന്നത്. ഈ വർഷം മാർച്ച് എട്ടിനാണ് ശിവരാത്രി ആഘോഷിക്കുന്നത്.ശിവഭഗവാന് വേണ്ടി പാർവതി ദേവി ഉറക്കമിളച്ച ദിവസത്തെയാണ് ശിവരാത്രിയെന്ന് പറയപ്പെടുന്നത് എന്നാണ് ഐതിഹ്യം. പാലാഴിമഥനം നടത്തിയപ്പോൾ കാളകൂട വിഷത്തിൽ നിന്നും…

ശിവന് ഈ വഴിപാടുകൾ പ്രിയങ്കരം; സമർപ്പിച്ചാൽ ഫലം ഉറപ്പ്, ശിവരാത്രി ദിനത്തിലെ പ്രധാന വഴിപാടുകളെക്കുറിച്ച് അറിയാം

സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്നാണ് പറയുന്നത്. എന്നാൽ, ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തോടൊപ്പം വഴിപാടുകൾ കൂടി നടത്തുന്നത് അതീവ ഫലം ലഭിക്കുമെന്നാണ് പറയുന്നത്. ഏറ്റവും പ്രധാന വഴിപാടുകളിലൊന്ന് ഭഗവാന് കൂവളത്തില…