Category: മലപ്പുറം

Auto Added by WPeMatico

ആശാ വർക്കർമാരുടെ സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ ഐക്യദാർഢ്യം

മലപ്പുറം: സെക്രട്ടറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ രാപകൽ സമരത്തിന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ മലപ്പുറത്ത് നടത്തിയ ഐക്യദാർഢ്യസംഗമത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ നേതാക്കൾ പങ്കെടുത്തു. ആശാ വർക്കർമാരുടെ ഡിമാന്റുകൾ അംഗീകരിച്ച് സർക്കാർ നീതിപുലർത്തണമെന്ന് ഐക്യദാർഢ്യ സംഗമത്തിൽ…

വഖഫ് വിരുദ്ധ കേന്ദ്ര ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി

മക്കരപ്പറമ്പ് : 'ഉമീദ് ബില്ല് മുസ്‌ലിം വംശഹത്യ ശ്രമത്തിന്റെ തുടർച്ച' തലക്കെട്ടിൽ വഖഫ് വിരുദ്ധ കേന്ദ്ര ബില്ല് പിൻവലിക്കുക എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി മക്കരപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി ഷബീർ…

ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മിഷിനില്‍ കുടുങ്ങി യുവതിയുടെ കൈ അറ്റുപോയി

മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മിഷിനില്‍ കുടുങ്ങി യുവതിയുടെ കൈ അറ്റുപോയി. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്. ചൊവ്വാഴ്ച്ച രാവിലെ പത്തര മണിയോടെയാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി ചെയ്യുന്ന പുഷ്പയാണ് അപകടത്തില്‍ പെട്ടത്.…

ജവഹർ ബാൽ മഞ്ച് തെയ്യങ്ങാട് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്തി

പൊന്നാനി: ജവഹർ ബാൽ മഞ്ച് തെയ്യങ്ങാട് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ കാമ്പയിൻ നടത്തി. പൊന്നാനി പോലീസ് സബ്ബ് ഇൻസ്പെക്ടർ ടി.ആനന്ദൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ബ്ലോക്ക് കോഡിനേറ്റർ എം. ഫൈസൽ റഹ്മാൻ അദ്ധ്യക്ഷത…

ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്. പട്ടയത്തിന് 50,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

മലപ്പുറം: പട്ടയത്തിന് 50,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ തിരുവാലി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നിഹമത്തുള്ളയാണ് പിടിയിലായത്. മലപ്പുറം തവനൂര്‍…

അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങി. രണ്ടാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനെന്ന് കരുതി എത്തിയത് ഫയര്‍ സ്റ്റേഷനില്‍. സംഭവം മലപ്പുറത്ത്. അമ്മക്കെതിരെ പരാതി നല്‍കാനെത്തിയതാണെന്ന് കുട്ടി

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനെന്ന് കരുതി എത്തിയത് ഫയര്‍ സ്റ്റേഷനില്‍. മലപ്പുറത്താണ് സംഭവം. നാല് കിലോമീറ്ററോളം നടന്നാണ് കുട്ടി ഫയര്‍ സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച വൈകുന്നേരം മലപ്പുറം ഇരുമ്പൂഴിയിലാണ് സംഭവമുണ്ടായത്. അമ്മയുമായി ചെറിയ രീതിയില്‍ വഴക്കുണ്ടായിരുന്നു.…

മലപ്പുറത്ത് പറമ്പില്‍പീടികയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. വരപ്പാറ സ്വദേശിയാണ് യുവാവ്.  കയ്യിലുണ്ടായിരുന്നത് 0.72 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്ന്. മഫ്തിയില്‍ എത്തിയ പൊലീസിനെ കണ്ട പ്രതി ഓടി. ഒടുവില്‍ പിടിയില്‍. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍

മലപ്പുറം: മലപ്പുറത്ത് പറമ്പില്‍പീടികയില്‍ 0.72 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി എംഡിഎംഎയുമായി യുവാവ് പിടിയില്‍. വരപ്പാറ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (27) ആണ് പിടിയിലായത്. തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂര്‍ പോലീസ് സംഘം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവാവിനെ പിടിയിലായത്. പറമ്പില്‍ പീടികയിലെ എച്ച്പി…

പി.സി.ജോർജിൻ്റെ കലാപ ശ്രമങ്ങൾക്ക് കേരള പോലീസ് സംരക്ഷണം നൽകുന്നു : ഫ്രറ്റേണിറ്റി മലപ്പുറം

മലപ്പുറം :ടെലിവിഷൻ ചാനലിലൂടെ പരസ്യമായി കലാപാഹ്വാനം നടത്തി വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ച ബി.ജെ.പി നേതാവ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടും അനങ്ങാപ്പാറ സമീപനം സ്വീകരിക്കുന്ന കേരള പോലീസിൻ്റെയും അഭ്യന്തര വകുപ്പിൻ്റെയും നിലപാടിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി…

വേനല്‍ക്കാലത്ത് മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

മലപ്പുറം: വേനല്‍ക്കാലത്ത് മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അമിതമായ ചൂടും വയറിളക്കവും കാരണം നിര്‍ജലീകരണവും തുടര്‍ന്നുള്ള സങ്കീര്‍ണ്ണ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അതുകൊണ്ട് ജലജന്യ രോഗങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്…

വെസ്റ്റ് ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കടത്തി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: വെസ്റ്റ് ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കടത്തി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ അറസ്റ്റില്‍. സി ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമാണ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ…