Category: ബഡ്ജറ്റ് 2024

Auto Added by WPeMatico

‘ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മനയം, കേരളം ആവശ്യപ്പെട്ടിരുന്ന എയിംസ് ബജറ്റിൽ ഇല്ല’; എൻ.കെ പ്രേമചന്ദ്രൻ

കേന്ദ്ര ബജറ്റിന്റെ പൊതു സ്വഭാവം പരിശോധിച്ചാൽ ഇന്ത്യൻ പ്രതിപക്ഷം മുന്നോട്ടുവച്ച പ്രശ്നങ്ങൾ സാധൂകരിക്കുന്നതാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. ഈ സർക്കാർ നായിഡുവിനെയും നിതീഷിനെയും ആശ്രയിച്ചു കഴിയുന്നതാണ്. രാജ്യത്തിന്റെ പൊതു ബജറ്റിന്റെ ഘടനയ്ക്ക് വിരുദ്ധമായാണ് ബജറ്റ്. സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടിയുള്ള…

രാജ്യത്ത് മൂന്ന് കോടി വീടുകള്‍ നിര്‍മിക്കും, പദ്ധതിക്കായി പത്ത് ലക്ഷം കോടി രൂപ നീക്കിവച്ചു, സ്ത്രീകളുടെ ഉന്നമനത്തിനായി മൂന്ന് ലക്ഷം കോടി രൂപ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഗ്രാമവികസനത്തിനുമായി അനുവദിച്ചത് 2.66 ലക്ഷം കോടി

ന്യൂഡല്‍ഹി: പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് മൂന്ന് കോടി വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പത്ത് ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. നഗരങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുകോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.…

കേരളത്തെ അവഗണിച്ച്‌ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂര്‍ത്തിയായി; പ്രതിരോധ ചെലവ് 4.56 ലക്ഷം കോടി രൂപയായി നിശ്ചയിച്ചു; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല; 3-7 ലക്ഷം വരെ അഞ്ച് ശതമാനം നികുതി ചുമത്തും, 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതി ചുമത്തും

ഡല്‍ഹി:കേരളത്തെ അവഗണിച്ച് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂര്‍ത്തിയായി. നേരത്തെ 4.55 ലക്ഷം കോടി രൂപയായിരുന്ന പ്രതിരോധ ചെലവ് 4.56 ലക്ഷം കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. വിദേശ സ്ഥാപനങ്ങള്‍ക്കായുള്ള കോര്‍പ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു. അതെസമയം വാര്‍ഷിക…

ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരുമാസത്തെ ശമ്പളം; തൊഴിൽ മേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങൾ ഇങ്ങനെ

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ തൊഴിൽ മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങൾ. ഡയറക്റ്റ് ബെനിഫിറ്റ്, എംപ്ലോയ്മെന്‍റ് ഇന്‍സെന്‍റീവ്, നൈപുണ്യ വികസനം, തുടങ്ങിയ പദ്ധതികൾ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. എല്ലാ സംഘടിത മേഖലകളിലും ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരുമാസത്തെ ശമ്പളം ഡയറക്റ്റ് ബെനിഫിറ്റ്…

കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ഥ്യമാക്കും; സോളാര്‍ വൈദ്യുതിക്ക് കൂടുതല്‍ പ്രാധാന്യം, ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി  സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം

ന്യൂഡല്‍ഹി: സോളാര്‍ വൈദ്യുതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ…

കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി; ഒരുകോടി  കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കും:  നിര്‍മലാ സീതാരാമന്‍

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അടുത്ത രണ്ടു വര്‍ഷത്തില്‍ ഒരുകോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നവീന പദ്ധതിയുണ്ടാകും. ആറ് കോടി…

തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന; ബിഹാറില്‍ പുതിയ വിമാനത്താവളമെന്ന് പ്രഖ്യാപനം, വര്‍ക്കിങ് വിമണ്‍സ് ഹോസ്റ്റലുകള്‍ കൂട്ടും; ബിഹാറിനും ആന്ധ്രാപ്രദേശിനും വമ്പൻ പ്രഖ്യാപനങ്ങള്‍; ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി; 12 വ്യവസായ പാർക്കുകൾ അനുവദിക്കുമെന്ന് ധനമന്ത്രി

ഡല്‍ഹി: തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകളുടെ പ്രത്യേക നൈപുണ്യ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഹോസ്റ്റലുകള്‍ സ്ഥാപിക്കുകയും പങ്കാളിത്തം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ഇത് സുഗമമാക്കും. ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക…

പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സുശക്തം, മൂന്നാം തവണയും മോദി സര്‍ക്കാരിനെ തെരഞ്ഞെടുത്തതിന് ജനങ്ങള്‍ക്ക് നന്ദി; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് കൂടുതല്‍ പ്രാധാന്യം തൊഴില്‍ മേഖലയ്ക്കെന്ന് ധനമന്ത്രി; തൊഴിലും നൈപുണ്യവും സുഗമമാക്കുന്നതിന് 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികളുടെ പാക്കേജി പ്രഖ്യാപിച്ചു; വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യത്തിനുമായി 1.48 ലക്ഷം കോടി

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു. മൂന്നാം തവണയും മോദി സര്‍ക്കാരിനെ തെരഞ്ഞെടുത്തതിന് ജനങ്ങള്‍ക്ക് നന്ദിയെന്ന് ധനമന്ത്രി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സുശക്തമാണെന്നും ധനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. മൂന്നാം…

തൻ്റെ ഏഴാം ബജറ്റ് അവതരണത്തിനായി പാർലമെൻ്റിലെത്തി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ; രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളത്തിന് എയിംസ് അനുവദിക്കുമോ? വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് കേരളം; കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവ

ഡല്‍ഹി: തന്റെ ഏഴാം ബജറ്റ് അവതരണത്തിനായി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യ മന്ത്രി രാഷ്ട്രപതി ദൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് കേരളം പ്രതീക്ഷിക്കുന്നത്.…

സാമ്പത്തിക വരുമാനവും നികുതി സ്രോതസുകളുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൈയില്‍ ചുരുക്കിപ്പിടിച്ചിരിക്കുന്ന ഇക്കാലത്ത് കേരള ബജറ്റ് തയ്യാറാക്കുകയെന്നത് വലിയ വെല്ലുവിളി. വരുമാനത്തിന്‍റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി മാറ്റവെയ്ക്കേണ്ടിവരുന്ന ഒരു സര്‍ക്കാരിന്‍റെ ധനകാര്യ മന്ത്രിക്ക് പുതിയ വികസന പദ്ധതികള്‍ക്കു പണം കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അതെ. മന്ത്രി കെ.എന്‍ ബാലഗോപാലിനു മുന്നില്‍ വിണ്ടുമൊരു വെല്ലുവിളി – മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് തയ്യാറാക്കുക എന്നത് എക്കാലത്തെയും ധനകാര്യ മന്ത്രിമാര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്. സാമ്പത്തിക വരുമാനവും നികുതി സ്രോതസുകളുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൈയില്‍ ചുരുക്കിപ്പിടിച്ചിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ച്. സംസ്ഥാന ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ എല്ലാ തയ്യാറെടുപ്പും…