ഗവർണർ രാജേന്ദ്ര അർലേകറുമായി ഏറ്റുമുട്ടലിന് മുതിരാതെ സർക്കാർ. സർക്കുലർ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചതോടെ യുജിസി കരടിന് എതിരായ കൺവെൻഷന്റെ പേര് സർക്കാർ മാറ്റി. ഗവർണർ കളത്തിലിറങ്ങിയത് സർക്കുലറിനെതിരെ വൈസ് ചാൻസലർമാർ നൽകിയ പരാതിയുടെ ബലത്തിൽ. ഗവർണറുടെ ആദ്യ പ്രഹരത്തിൽ പകച്ച് പിണറായി സർക്കാർ
തിരുവനന്തപുരം: ഗവർണർ കണ്ണുരട്ടിയതോടെ യു.ജി.സി ചട്ട ഭേദഗതിക്ക് എതിരായ കൺവൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സർക്കാർ. കൺവെൻഷനിലെ പങ്കാളിത്തത്തെ കുറിച്ചും, ഡ്യൂട്ടി ലീവ്, ചെലവ് തുടങ്ങിയവയെ സംബന്ധിച്ചും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലർ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ മുഖ്യമന്ത്രിയെ നേരിട്ട്…