Category: പൊളിറ്റിക്‌സ്

Auto Added by WPeMatico

സിപിഐയെ വെട്ടിലാക്കി മുൻ എംഎൽഎ പി.രാജുവിൻെറ മരണവും കുടുംബത്തിന്റെ വെളിപ്പെടുത്തലും. തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സിപിഐയിൽ നിന്നും രാജുവിന് നീതി ലഭിച്ചില്ലെന്ന തുറന്നുപറച്ചിൽ വഴിവച്ചത് വൻ വിവാദങ്ങൾക്ക്. കെ.ഇ ഇസ്മയിലിന്റെ ഫെയിസ്ബുക്ക് കുറിപ്പുകൂടിയായപ്പോൾ പ്രശ്നം കുഴഞ്ഞുമറിഞ്ഞു. രണ്ട് തവണ എംഎൽഎയായിരുന്ന നേതാവിനെ പന്ത് തട്ടിയ സിപിഐക്ക് ഇത് കാലം കാത്തുവച്ച പണി !

കൊച്ചി: മുൻ എം.എൽ.എ പി.രാജുവിൻെറ മരണത്തെ തുടർന്ന് സി.പി.ഐ വിവാദത്തിൽ. പി.രാജുവിന്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹത്തിൻെറ കുടുംബം നിലപാടെടുത്തതാണ് തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സി.പി.ഐ വിവാദത്തിൽ പെട്ടത്. ജില്ലാ കൗൺസിൽ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന്…

കോണ്‍ഗ്രസിന്‍റെ തെരെഞ്ഞെടുപ്പ് തന്ത്രജ്ഞൻ കനഗോലുവിൻെറ ടീമിലും ചാരന്മാരോ ? പുതിയ കെപിസിസി അധ്യക്ഷന്മാരുടെ പേരുകള്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നൽകിയ കനഗോലുവിൻെറ ടീമില്‍ നിന്നും വാര്‍ത്തകള്‍ ചോരുന്നുവെന്നും ഇടത് കേന്ദ്രങ്ങളുമായി ഇവര്‍ക്കുള്ള അഭേദ്യ ബന്ധവും ചൂണ്ടിക്കാട്ടി ചാരനെ കൈയ്യോടെ ‘പൊക്കി’ നേതാക്കള്‍. പ്രസിഡന്‍റ് പാനല്‍ ചോര്‍ത്തിയതും മുന്‍ മാധ്യമപ്രവര്‍ത്തകനായ ‘ചാരന്‍’

കോട്ടയം: കോൺഗ്രസിൻെറ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻെറ റിപോ‍ർട്ടിൻെറ അടിസ്ഥാനത്തിൽ കെ.പി.സി.സി അധ്യക്ഷനെ അടക്കം മാറ്റി അഴിച്ചുപണി നടത്താനിരിക്കെ കനഗോലുവിൻെറ സംഘംഗങ്ങളെ കുറിച്ചുതന്നെ കോൺഗ്രസിൽ സംശയങ്ങളുയരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസിനെ രാഷ്ട്രീയമായും സംഘടനാപരമായും സജ്ജമാക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്ന കനഗോലു…

പ്രായപരിധിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിയുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഇളവ് പ്രഖ്യാപിച്ചത് പിണറായിയെ മുൻനിർത്തി മൂന്നാംതവണയും അധികാരം പിടിക്കാനാവുമെന്ന കണക്കുകൂട്ടലിൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിനെ പിണറായി തന്നെ നയിക്കുമെന്ന് ഉറപ്പായി. ആനുകൂല്യം പിണറായിക്ക് മാത്രം, 75 കഴിഞ്ഞ ബാക്കി നേതാക്കളെല്ലാം ‘ഔട്ട്’ !

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിലെ സി.പി.എമ്മിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് ഉറപ്പായി. പാ‌ർട്ടി കമ്മിറ്റിയിൽ തുടരുന്നതിനായി സി.പി.എം നിശ്ചയിച്ച പ്രായപരിധിയിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഇളവ് നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്.…

കെ.​സു​ധാ​ക​ര​നെ അ​ധ്യ​ക്ഷ​സ്ഥാനത്തു നിന്നും മാ​റ്റേ​ണ്ടതി​ല്ല. പാര്‍ട്ടിയില്‍ ഐക്യം വേണം. 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ലെന്ന് ശശി തരൂർ

തി​രു​വ​ന​ന്ത​പു​രം : കെ​പി​സി​സി പ്ര​സി‍​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് കെ.​സു​ധാ​ക​ര​നെ മാ​റ്റേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ശ​ശി ത​രൂ​ർ എം​പി. സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട​ക്കം വ​ലി​യ നേ​ട്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. "പാ​ർ​ട്ടി​യി​ൽ ഐ​ക്യം വേ​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ത​ന്‍റെ നി​ല​പാ​ട്. ​അ​തി​ന് കെ​പി​സി​സി…

എൻ.സി.പി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനം ഉറപ്പിച്ച് തോമസ്. കെ. തോമസ്. പദവിയിലെത്തുന്നത് 14 ജില്ലാ അധ്യക്ഷന്മാരുടേയും പിന്തുണയോടെ. ശശീന്ദ്രനും ഒപ്പമുളളവരും നിലപാട് ആവർത്തിച്ചതോടെ അധ്യക്ഷസ്ഥാനം കൈവിട്ടുപോയില്ല. സി.പി.എമ്മിന്റെ പിന്തുണ കൂടിയായപ്പോൾ പി.സി.ചാക്കോ പത്തി മടക്കി. ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനമുണ്ടെങ്കിലും ചാക്കോയ്ക്ക് ഇനി ‘ക്ഷീണ’ കാലം !

കൊച്ചി: എൻ.സി.പി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറായിരിക്കും പ്രഖ്യാപനം നടത്തുക. തോമസ്. കെ. തോമസ് എംഎൽഎ സംസ്ഥാന അധ്യക്ഷനാകുമെന്ന് ഉറപ്പായിട്ടുണ്ട്. കൊച്ചിയിൽ നടന്ന യോഗത്തിൽ 14 ജില്ലാ അധ്യക്ഷന്മാരും തോമസ്.കെ. തോമസിനെയാണ് പിന്തുണച്ചത്. പാർട്ടി…

കോണ്‍ഗ്രസിന് വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന ശൈലിയില്ല. കേരളത്തിൽ ഐക്യം ഊട്ടി ഉറപ്പിക്കും. പത്തനംതിട്ടയിലെ പ്രസം​ഗത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചു. തന്റെ പരാമർശം ഒരാൾക്കും എതിരല്ലെന്നും കെ.സി.വേണുഗോപാല്‍ എംപി

തിരുവനന്തപുരം: വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന ശൈലി കോൺ​ഗ്രസിന് ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു​ഗോപാൽ എംപി. പാര്‍ട്ടിയുടെ നന്മയെ കരുതിയുള്ള ഏത് ഭാഗത്ത് നിന്നുമുള്ള വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിമശിച്ചതിൻ്റെ പേരിൽ ഒരാളെയും ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിന്…

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ശശി തരൂര്‍ ആവശ്യപ്പെട്ടത് കേരളത്തില്‍ സജീവമാകാനുള്ള ആഗ്രഹവും മുഖ്യമന്ത്രി സ്ഥാനവും. സിപിഎമ്മിനെ പുകഴ്ത്തിയിട്ട് ചെന്ന് തരൂര്‍ മുഖ്യമന്ത്രി സ്ഥാനം ചോദിച്ച സമയവും സാഹചര്യവും തെറ്റായത്. തരൂര്‍ വീണ്ടും തുറന്നടിച്ചത് തന്റെ ആവശ്യങ്ങള്‍ രാഹുല്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് കണ്ടപ്പോള്‍

ന്യൂഡല്‍ഹി : പിണറായി സര്‍ക്കാരിന്റെ വ്യവസായ നയത്തെ പിന്തുണച്ച് ലേഖനം എഴുതിയതിന് പിന്നാലെ വീണ്ടും കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ ശശി തരൂരിന്റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികളുണ്ടെന്ന തരൂരിന്റെ ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രത്തിലെ…

എൻ.സി.പിയുടെ നിയന്ത്രണം പിടിക്കാൻ പടയൊരുക്കം തുടങ്ങി പാർട്ടിയിലെ പ്രബല വിഭാഗങ്ങൾ. തോമസ്.കെ.തോമസിനെ അധ്യക്ഷനാക്കാൻ എ.കെ.ശശീന്ദ്രൻ വിഭാഗം കരുനീക്കം ആരംഭിച്ചു. പി.എം.സുരേഷ് ബാബുവിനെ കൊണ്ടുവരാൻ പി.സി.ചാക്കോയും കളി തുടങ്ങി. ഇരുവിഭാ​ഗവും അധ്യക്ഷനെ പ്രഖ്യാപിച്ചാൽ പാർട്ടിയിൽ പിളർപ്പ് ഉറപ്പ്. ചാക്കോയുടെ മൗനം ദുരൂഹം !

തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാൻ ചൊവ്വാഴ്ച യോഗം ചേരാനിരിക്കെ പാർട്ടിയുടെ നിയന്ത്രണം പിടിക്കാൻ പാർട്ടിയിലെ പ്രബല വിഭാഗങ്ങൾ പടയൊരുക്കം തുടങ്ങി. അധ്യക്ഷ സ്ഥാനത്തേക്ക് തോമസ്.കെ.തോമസിനെ എത്തിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ വിഭാഗം കരുനീക്കുമ്പോൾ പി.എം.സുരേഷ് ബാബുവിനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനാണ് പി.സി.ചാക്കോ…

ബ്രൂവറി അനുമതിലെ നിലപാട് മാറ്റത്തിന്റെ ജാള്യത മറയ്ക്കാൻ സർക്കാ‍രിനെ വിമർശിച്ച് കൈയ്യടി നേടാനുള്ള പരിപാടിയുമായി സിപിഐ രം​ഗത്ത്. സിപിഐയുടെ നാല് മന്ത്രിമാർ ആംഗങ്ങളായ മന്ത്രിസഭ കൈക്കൊണ്ട പി.എസ്.സി ചെയർമാൻെറയും അംഗങ്ങളുടെയും ശമ്പള പരിഷ്കരണത്തെ വിമ‍ർശിച്ചാണ് പുതിയ നീക്കം. ബ്രൂവറി അനുമതിയിലും അരങ്ങേറിയത് ഇതേ നാടകം. മാധ്യമശ്രദ്ധക്കായി പെടാപ്പാട് പെടുന്ന സിപിഐയുടെ ഭാവി ആശങ്കയിൽ !

തിരുവനന്തപുരം: സർക്കാ‍ർ തീരുമാനങ്ങളെ എതിർത്തും വിമർശിച്ചും മാധ്യമശ്രദ്ധയും കൈയ്യടിയും നേടുന്ന പരിപാടിയുമായി വീണ്ടും സി.പി.ഐ. ബ്രൂവറി അനുമതിയെ ശക്തമായി എതിർക്കുമെന്ന് പാർട്ടിയോഗങ്ങളിലും മാധ്യമങ്ങൾക്ക് മുന്നിലും ആണയിട്ടശേഷം മുന്നണി യോഗത്തിൽ അതിനോട് യോജിച്ചതിൻെറ ക്ഷീണം മറയ്ക്കാനാണ് സി.പി.ഐയുടെ പുതിയ നീക്കം. പി.എസ്.സി ചെയർമാൻെറയും…

ബ്രൂവറി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ സി.പി.ഐയിൽ വൻ പൊട്ടിത്തെറി. സംസ്ഥാന എക്സിക്യൂട്ടിവ് ചർച്ച ചെയ്തെടുത്ത തീരുമാനം ബിനോയ് വിശ്വം അട്ടിമറിച്ചെന്ന് ആക്ഷേപം. സി.പി.എമ്മിന്റേയും മുഖ്യമന്ത്രിയുടേയും സമ്മർദ്ദത്തിന് പാർട്ടി സെക്രട്ടറി വഴങ്ങി കൊടുത്തെന്നും വിമർശനം. പാർട്ടി നിലപാട് ബലികഴിച്ചത് ആസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ വച്ചും !

തിരുവനന്തപുരം: എലപ്പുളളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകാനുളള എൽ.ഡി.എഫ് തീരുമാനത്തെ തുടർന്ന് സി.പി.ഐയിൽ വൻ പൊട്ടിത്തെറി. മദ്യനിർമ്മാണശാലയ്ക്ക് നൽകിയ പ്രാരംഭാനുമതി പിൻവലിക്കണമെന്ന സംസ്ഥാന എക്സിക്യൂട്ടിവ് ചർച്ച ചെയ്തെടുത്ത തീരുമാനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അട്ടിമറിച്ചെന്നാണ് സി.പി.ഐക്കുളളിൽ ഉയരുന്ന വികാരം. പദ്ധതിയെ…