Category: പാലക്കാട്‌

Auto Added by WPeMatico

ആനയുടെ ചവിട്ടേറ്റ് ഇരുകാലുകള്‍ക്കും പരിക്ക്. അട്ടപ്പാടിയില്‍ ആര്‍ആര്‍ടി ടീം പിടികൂടിയ കരടി ചത്തു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. തൃശൂരില്‍ ചികിത്സയിലിരിക്കെയാണ് കരടി ചത്തത്. ആനയുടെ ചവിട്ടേറ്റ് കരടിയുടെ ഇരുകാലുകള്‍ക്കും പരുക്കേറ്റിരുന്നു. മേലെ ഭൂതയാര്‍, ഇടവാണി മേഖലകളില്‍ ജനങ്ങള്‍ക്ക് സ്ഥിര ശല്യമായിരുന്ന കരടിയെ പുതൂര്‍ കുളപ്പടിക ഊരിന് സമീപം ശനിാഴ്ചയാണ്…

മണ്ണാർക്കാട് അട്ടപ്പാടി ചുരം റോഡിലെ മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ ചുമർ ചിത്രങ്ങളാൽ മനോഹരമാക്കുന്നു; അട്ടപ്പാടിയുടെ ജൈവ പ്രാധാന്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നവയാണ് ഈ ചുമർ ചിത്രങ്ങൾ

മണ്ണാർക്കാട് : മണ്ണാർക്കാട് അട്ടപ്പാടി ചുരം റോഡിന്റെ ഇരു വശങ്ങളിലും കാലങ്ങളായി പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു പരിസ്ഥിതി മലിനീകരണം നടത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. മണ്ണാർക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുബൈറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷക്കാലമായി ഈ പ്രശ്‌നങ്ങൾ…

ഗ്ലോബൽ കെഎംസിസി പെരിങ്കന്നൂർ തസ്‌കിയത് റമദാൻ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

പാലക്കാട്: ഗ്ലോബൽ കെഎംസിസി പെരിങ്കന്നൂർ തസ്‌കിയത് റമദാൻ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു, മുസ്‌ലിം യൂത്ത് ലീഗ് തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് കമറുദ്ധീൻ സാഹിബ്‌ പ്രകാശനം ചെയ്തു. ചടങ്ങിൽ യൂത്ത് ലീഗ് പഞ്ചായത്ത് നേതാക്കളായ ഷിഹാബുദീൻ ഏ , അസ്‌ലംമാസ്റ്റർ ,…

ഒലവക്കോട് എൻഎസ്എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി

പാലക്കാട്: എൻഎസ്എസ് ഒലവക്കോട് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ആരംഭവും കുടുംബ മേളയും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപത്തിൽ ചേർന്ന സമ്മേളനത്തിൽ കരയോഗം…

പാലക്കാട്ടെ പ്രശസ്ത അഭിഭാഷകനായ സി മോഹൻറാമിനെ ജൂനിയര്‍ അഭിഭാഷകര്‍ ആദരിച്ചു

പാലക്കാട്: പാലക്കാട്ടെ പ്രശസ്ത അഭിഭാഷകനായ സി മോഹൻറാമിന്റെ നാലു പതിറ്റാണ്ട് കാലത്തെ സേവനങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹത്തെ ജൂനിയർ അഭിഭാഷകർ ആദരിച്ചു. മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷൻ പി.പ്രേംനാഥിന്റെ അധ്യക്ഷതയിൽ മലമ്പുഴ ഹോട്ടൽ ഗോവർധന സാമോസിൽ ചേർന്ന യോഗത്തിൽ മുൻ കേരള…

കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയില്‍ വെടി കൊണ്ടത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന്. ഇരുനൂറ് കൂടുംബങ്ങള്‍ക്കാണ് വൈദ്യുതി മുടങ്ങി. നഷ്ടം രണ്ടര ലക്ഷം രൂപ. വൈദ്യുതി ബോര്‍ഡിന് സംഭവിച്ച നഷ്ടം പഞ്ചായത്ത് നല്‍കണമെന്ന് കെ. എസ്. ഇ. ബി ഉദ്യോഗസ്ഥര്‍

പാലക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയില്‍ വെടി കൊണ്ടത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന്. മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്. കെഎസ്ഇബി കണക്കാക്കിയ നഷ്ടം രണ്ടര ലക്ഷം രൂപയുമാണ്. കുമരംപുത്തൂര്‍ പഞ്ചാത്തിലെ മോതിക്കല്‍ ഭാഗത്ത് കാട്ടുപന്നി വേട്ട നടക്കുന്നതിനിടെയാണ് സംഭവം. ഉതിര്‍ത്ത വെടി…

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ബോര്‍ഡ്. പെപ്പര്‍ സ്‌പ്രേ, കട്ടിങ് പ്ലെയര്‍ അടക്കമുള്ള ആയുധങ്ങള്‍. പാലക്കാട് ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. ഇവരുടെ ലക്ഷ്യം കുഴല്‍പ്പണം

പാലക്കാട്: പാലക്കാട് ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. പാലക്കാട് പുതുശ്ശേരിയ്ക്ക് സമീപം കുരുടിക്കാട് വെച്ചാണ് നാലംഗം സംഘം പിടിയിലായത്. കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവര്‍ ഹൈവേയില്‍ കുഴല്‍പ്പണ സംഘത്തെ ലക്ഷ്യമിട്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും…

നാഷണൽ സെക്യൂലർ കോൺഫ്രൻസ് പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു

പാലക്കാട്:കാർഷിക മേഖലയിലെ നെൽ കർഷകരുടെ നെല്ല് സംഭരണത്തിൽ ഉണ്ടായ പാളിച്ചകൾ പരിഹരിക്കണമെന്ന് നാഷണൽ സെക്യൂലർ കോൺഫ്രൻസ് (എൻ എസ് സി ) ആവശ്യപ്പെട്ടു. വിദേശ വിദ്യാഭ്യാസം നേടാനായി കുട്ടികൾ കേരളം വിട്ട് പുറം രാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യങ്ങൾ വിലയിരുത്തി സർക്കാർ തലത്തിൽ…

എലപ്പുള്ളി മണ്ണൂക്കാട് സർക്കാർ പ്രഖ്യാപിച്ച ബ്രൂവറിക്കെതിരെ ലഹരി നിർമാർജ്ജന സമിതി നടത്തിയ പ്രതിഷേധ സംഗമം സർക്കാരിന് താക്കീതായി, എംപി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌ :എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ലഹരിനിർമാർജന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.എം പി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. എൽ എൻ എസ് പാലക്കാട്‌ ജില്ല പ്രസിഡന്റ് ഹമീദ് ഹാജി തച്ചമ്പാറ അധ്യക്ഷനായി.എലപ്പുള്ളി പഞ്ചായത്തിലെ മണ്ണുക്കാട് പ്രദേശത്ത്…

വടക്കഞ്ചേരിയിൽ മാർച്ച് 4 മുതൽ 6 വരെ മണി കിലുക്കം; കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

പാലക്കാട്: നടൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം വോയിസ് ഓഫ് വടക്കഞ്ചേരി,മണി കിലുക്കം 2025 സംസ്ഥാന നാടൻപാട്ട് മത്സരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 4 5 6 തീയതികളിൽ വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിനു സമീപം നാട്ടരങ്ങ് ഓപ്പൺ വേദിയിലാണ്…

You missed