Category: ദാസനും വിജയനും

Auto Added by WPeMatico

കിറ്റ് വാങ്ങി കഴിച്ചും ആറരക്കുള്ള തള്ളുകൾ കേട്ടും ക്ഷണിച്ചുവരുത്തിയ ഭരണത്തില്‍ അനുഭവിക്കുന്നതൊക്കെ മലയാളികളുടെ കര്‍മഫലം. ഇനിയും പ്രളയങ്ങളും കോവിഡുമൊക്കെ സഹായത്തിന് എത്തുമെന്ന പ്രതീക്ഷയിലാണെങ്കില്‍ ഹാ കഷ്ടം ! ശബരിമലയിൽ തുടങ്ങിയ ‘കലക്കലുകൾ’ തൃശൂർ പൂരത്തിലും വടകര തിരഞ്ഞെടുപ്പിലും ഒക്കെ കലക്കിയിട്ടും എല്ലാം ബുമറാങ്ങ് ആയി തിരിഞ്ഞു കൊത്തുന്നു – ദാസനും വിജയനും

സഖാവ് എം വി രാഘവനെയും സഖാവ് കെ ആർ ഗൗരിയമ്മയെയും വൻ ചതികളിലൂടെ പുറത്താക്കിയ സിപിഎം പിന്നീട് അവരെ വെറുതെ വിട്ടില്ല. അവർക്കെതിരെ പ്രയോഗിക്കാവുന്ന പരമാവധി പാരകളും കുത്തിത്തിരിപ്പുകളും നടത്തുവാൻ സഖാവ് ഇ.എം.എസും സഖാവ് നായനാരും സഖാവ് വി.എസും അണികളോട് ആഹ്വാനം…

മലപ്പുറത്തിനൊരു കൊട്ട് കൊടുത്തപ്പോള്‍ ആകെ ഉണര്‍വായി. വോട്ടാണ് പ്രശ്നം; അത് പോകാനും പോകാതിരിക്കാനും മലപ്പുറം തന്നെ ശരണം. വോട്ടുകിട്ടി ജയിക്കുവാൻ ഏതറ്റം വരെ പോകുമെന്നത് വോട്ടു കൊടുത്ത വോട്ടർമാർക്ക് മനസിലാക്കി കൊടുത്തതും ഈ പിആര്‍ വര്‍ക്കാണ്. പക്ഷേ പിആറിനുമില്ലേ പരിമിതി – ദാസനും വിജയനും

എത്ര ഉയരങ്ങളിൽ സഞ്ചരിച്ചാലും സമ്മാനം വാങ്ങുവാൻ താഴേക്ക് തന്നെ വരണമെന്ന തത്വ സംഹിത അക്ഷരാർത്ഥത്തിൽ ഇന്നിപ്പോൾ ഇന്ത്യാ രാജ്യത്ത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. സാക്ഷാൽ നരേന്ദ്രമോഡി ആയാലും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് പിണറായി വിജയൻ ആയാലും അവർ നേടിയ വിജയങ്ങൾ ഒന്നൊന്നായി ചീട്ടുകൊട്ടാരം…

ലോകത്തിലെ തന്നെ ആഘോഷങ്ങളില്‍ മുന്‍നിരയിലാണ് ‘മ്മ്‌ടെ പൂര’വും. തൃശൂര്‍ പൂരത്തിന്റെ വലിപ്പം നമുക്ക് മനസിലാക്കാന്‍ സാധിക്കാത്തതാണ് ദുഃഖകരം; പൂരത്തെ തൊട്ടുകളിക്കാന്‍ ഒരുത്തനെയും അനുവദിക്കരുത് ! അയോധ്യയും, ശബരിമലയും തിരിഞ്ഞുകൊത്തിയതുപോലെ ഇന്നിപ്പോള്‍ പൂരം കലക്കലും തിരിഞ്ഞുകൊത്തുന്നു; ദൈവങ്ങള്‍ക്കും കാര്യങ്ങള്‍ അത്ര സുഖിച്ചിട്ടില്ല – ദാസനും വിജയനും

തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മാത്രമല്ല, ലോകത്തിലെ തന്നെ ആഘോഷങ്ങളിൽ ഒന്നാം നിരയിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ആഘോഷമാണ് തൃശൂർ പൂരം. മറ്റുള്ള രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഓരോ തവണയും ഒന്നോ രണ്ടോ ഗിന്നസ് റെക്കോർഡുകൾ ഭേദിക്കുവാൻ സാധിക്കുന്ന 'മ്മ്‌ടെ പൂരം'…

എല്ലാകാലവും എല്ലാ കണ്‍കെട്ട് വിദ്യകളും പണ്ടേപോലെ ഫലിക്കണമെന്നില്ല. ‘മാഷാ അള്ളായും കാഫിറു’മൊക്കെ ഇപ്പോള്‍ മലയാളിക്ക് പരിചിതമായി കഴിഞ്ഞു. കാലം മായ്ചുകളഞ്ഞ കലാപങ്ങളുടെ പിന്നാമ്പുറങ്ങള്‍ ചികഞ്ഞാല്‍ ചരിത്രംപോലും നാണിക്കും ! മലയാളി തിരിച്ചറിവിന്‍റെ പാതയിലോ – ദാസനും വിജയനും

1959 -ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേയ്ക്കുള്ള യാത്രാ മധ്യേ തനിക്കൊപ്പമുണ്ടായിരുന്ന മുഖ്യമന്ത്രി ഇഎംഎസ് ശങ്കരന്‍ നമ്പൂതിരിപ്പാടിനോട് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ചോദിച്ചു: 'ഇത്രേം ചുരുങ്ങിയ നാൾ കൊണ്ട് ഇത്രയും ആളുകളെ വെറുപ്പിക്കുവാൻ എങ്ങനെ നിങ്ങൾക്ക് കഴിഞ്ഞു എന്ന്'. ലോകചരിത്രത്തിൽ…

നമ്മളെയൊക്കെ ആരൊക്കെയോ നിയന്ത്രിക്കുന്നു എന്നതിന് തെളിവായിരുന്നു കോവിഡ് വാക്സിന്‍ ? വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റായും മണിക്കൂറുകള്‍ നിശ്ചലമായപ്പോൾ നമ്മുടെ യുവത്വം അമ്പരന്നു. ഒടുവില്‍ സമ്പത്തില്‍ മാത്രം ആകൃഷ്ടരാകുന്ന നമ്മുടെ യുവത്വം ചെന്നെത്തുന്ന അപകടങ്ങള്‍. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളാത്ത കാലം – ദാസനും വിജയനും

ഇസ്രയേലിന്റെ സ്വന്തം ഐടി സെൽ രൂപീകരിച്ച 'യൂണിറ്റ് 8200' എന്ന കമ്പനിയാണ് ഇന്നിപ്പോൾ ലോകത്തെമ്പാടുമുള്ള മൊബൈൽ ഫോണുകളും പേജറുകളും വാക്കി ടോക്കികളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും എന്തിനധികം പറയുന്നു, വേണമെങ്കിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വരെ നിയന്ത്രിക്കുന്നത്. അത് മനസിലാക്കിയതുകൊണ്ടാകാം ജർമനി, ഇംഗ്ലണ്ട്,…

ആ കണക്കുകള്‍ സംഭാവന നല്‍കിയവന് ആശ്വാസം നല്‍കുന്നതകുല്ലല്ലോ ? പഴയ സമരങ്ങളും മുദ്രാവാക്യങ്ങളും കേരളം ഓര്‍ത്തുവയ്ക്കുന്നുണ്ടെങ്കില്‍ ഈ കള്ളകണക്കുകള്‍ കേട്ടാല്‍ എന്തൊക്കെ സംഭവിക്കേണ്ടതായിരുന്നു. വയനാട്ടില്‍ ജീവന്‍ നഷ്ടമായ പാവം മനുഷ്യരുടെ മൃതദേഹങ്ങള്‍ക്ക് വില ഇടരുത് ? – ദാസനും വിജയനും

'അയ്യേ അയ്യേ അയ്യയ്യേ, അയ്യയ്യേ ഇത് നാണക്കേട് ' എന്ന് പണ്ട് എസ്എഫ്‌ഐക്കാർ തൊണ്ട പൊട്ടി വിളിച്ചു കൂവിയിരുന്ന ഈ മുദ്രാവാക്യം ഇപ്പോൾ പ്രയോജനമായി എന്ന് തോന്നിയത് വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഒരു മയ്യത്ത് മറവു ചെയ്യുവാൻ…

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് മാപ്ലാക്കളും സങ്കാക്കളും തമ്മിലുള്ള അങ്കംവെട്ടും വടംവലി മത്സരങ്ങളുമാണ്. ഒരു ഭാഗത്ത് മരുമകൻ വാഴ്ചയും മറുഭാഗത്ത് ശശി വാഴ്ചയും കണ്ടു പൊറുതിമുട്ടിയ സഖാക്കളാണ് ഇപ്പോള്‍ അന്‍വര്‍ – ജലീല്‍മാര്‍ക്ക് കമന്‍റ് ബോക്സില്‍ പിന്തുണ നല്‍കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മാപ്പിളകലാപം – ദാസനും വിജയനും

കേരളത്തിൽ ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്നത് മാപ്ലാക്കളും സങ്കാക്കളും തമ്മിലുള്ള അങ്കം വെട്ടും വടംവലി മത്സരങ്ങളുമാണ്. ഇക്കഴിഞ്ഞ കുറെ നാളുകളായി കേരളം ഭരിക്കുന്നു എന്ന് പറയപ്പെടുന്ന കമ്മ്യുണിസ്റ്റ് പാർട്ടികളും അവരുടെ ക്ളപ്പിത്താൻ എന്ന് പറയപ്പെടുന്ന പിണറായി വിജയനും ഒരിക്കലും കേൾക്കാൻ പാടില്ലാത്തതും അതുപോലെ ഒരിക്കലും…

ലോക്സഭയിലെ രാഹുൽഗാന്ധിയുടെ തകർപ്പൻ പ്രകടനങ്ങൾ യുവതലമുറ ഒരു ആക്ഷൻ സിനിമ കാണുന്നത് പോലെയാണിപ്പോൾ വീക്ഷിക്കുന്നത്. ഇപ്പോള്‍ തെരെഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നില 150 ല്‍ എത്തും എന്ന് പഴയ നിരീക്ഷക പ്രമാണിമാരൊക്കെ പറഞ്ഞു തുടങ്ങി. അതിനിടയില്‍ 75 വയസെന്ന പൊല്ലാപ്പും – ദാസനും വിജയനും

രാഷ്ട്രീയ സ്വയം സേവക് അദ്ധ്യക്ഷനെ ഇന്ത്യൻ സെക്യൂരിറ്റിയുടെ അത്യുന്നതമായ എ എസ് എൽ കാറ്റഗറിയിൽ പെടുത്തിയിരിക്കുന്നു. ഇതുവരെ അമിത്ഷാക്ക് മാത്രം ലഭിച്ചിരുന്ന ഈ പ്രൊട്ടക്ഷൻ ഇനിമുതൽ മോഹൻ ഭഗവതിനും ലഭിച്ചു തുടങ്ങും. ഇതുവരെ ഉണ്ടായിരുന്നത് ഇസഡ് പ്ലസ് പ്രൊട്ടക്ഷൻ ആയിരുന്നു .…

കള്ള കാഫിറും പൂരം കലക്കലും കഴിഞ്ഞപ്പോള്‍ അടുത്ത ഊഴം കോണ്‍ഗ്രസ് എംപിയുടെ കാലുമാറ്റത്തിനാണ്. ചെന്നിത്തലയേയും സുധാകരനെയും തിരുവഞ്ചൂരിനെയുമൊക്കെ ഇടീക്കാന്‍ വച്ച ട്രൗസറുമായി ഇപ്പോള്‍ നെട്ടോട്ടം തരൂരിന്‍റെ പിന്നാലെ. കടത്തുകളും കലക്കലുകളും പൂരംപോലെ പൊട്ടുന്ന കാലം – ദാസനും വിജയനും

സഖാവ് പിവി എന്ന പിണറായി വിജയനും പിവി അൻവറും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഓരോ നാളും ഓരോരോ രൂപത്തിലും ഭാവത്തിലും മറ നീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മനസ്സിൽ ആദ്യമായി കടന്നു വരുന്നത് 1989 ൽ വടകരയിൽ രൂപം കൊണ്ടു എന്ന് പറയപ്പെടുന്ന…

ഹൈക്കോടതി കനിഞ്ഞില്ലെങ്കില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഗതി എന്താകുമായിരുന്നു ? ഇനി ആശ്വസിക്കാം, അന്വേഷണം പേരിനെങ്കിലും നടന്നേക്കാം, നടിമാര്‍ക്ക് അനായാസം കക്കൂസിലൊക്കെ പോയി ലൊക്കേഷനില്‍ ധൈര്യമായിരിക്കാം. കേസ് ഒതുക്കാന്‍ നടക്കുന്ന സൂപ്പര്‍ താര വാലാട്ടികളുടെ നീക്കങ്ങള്‍ ഫലം കാണാതിരിക്കട്ടെ – ദാസനും വിജയനും

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് അന്വേഷണം ആരംഭിക്കണം എന്ന് ഹൈക്കോടതി ബെഞ്ച് ആവശ്യപ്പെട്ടപ്പോൾ കേരളത്തിലെ മെഗാസ്റ്റാറുകളിൽ നെഞ്ചിടിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അവരുടെയൊക്കെ വാലുകൾ പിആർ കളികളുമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം ചെറുപ്പക്കാരായ നടന്മാരുടെ പേരുകളും മെഗാസ്റ്റാറുകളുടെ പേരുമോശത്തിനോടൊപ്പം കൂട്ടി ചേർക്കുവാൻ…