Category: ദാസനും വിജയനും

Auto Added by WPeMatico

അന്നൊരു 52 വെട്ടും മാഷാ അള്ളായും ! ഇടയ്ക്ക് വേറെ ചിലത് ലക്ഷ്യം വച്ച് ചില ഫസല്‍മാരെ മായ്ച്ചു കളഞ്ഞപ്പോള്‍ പെട്ടത് കരായിമാര്‍. വടകരയിലൊരു ‘കാഫിര്‍’ ഇറക്കി നാറി നാമാവിശേഷമായി. പാലക്കാട്ടെത്തിയപ്പോള്‍ മുസ്ലീം വോട്ടുകള്‍ ലാക്കാക്കി ‘സന്ദീപ് പരസ്യങ്ങള്‍’. അതും കക്ഷത്തിലിരുന്ന് പൊട്ടി ! നാല് വോട്ടിനായി എത്ര അപകടകരമായ കളികള്‍ ? – ദാസനും വിജയനും

അന്നത്തെ 'മാഷാ അള്ളാ' ചീറ്റിയിട്ടും അതൊരു പ്രേതബാധ പോലെ പിന്തുടർന്നിട്ടും 52 വെട്ടുകളെ ഓർമ്മപ്പെടുത്തിയിട്ടും മനസിലാക്കാത്തചില വർഗീയവാദികൂട്ടങ്ങള്‍ വീണ്ടും വീണ്ടും ഇസ്ലാം മതവിശ്വാസികളെ പ്രീണിപ്പിക്കുവാനും അതുപോലെ ഇസ്ലാം മതവിശ്വാസികളെ മറ്റുള്ളവരിൽ നിന്നും വെറുക്കപ്പെട്ടവരാക്കി ഹിന്ദു പ്രീണന നയവും ഒക്കെയായി കളിച്ചു തുടങ്ങിയിട്ട്…

ഡോക്ടര്‍മാര്‍ മുതല്‍ ഭാര്യമാര്‍ വരെ വിവാദമായ പ്രചാരണകോലാഹലങ്ങള്‍. പാലക്കാട് മുതല്‍ ഷാര്‍ജയില്‍ വരെ വാര്‍ത്താ സമ്മേളനങ്ങള്‍. സ്ഥാനാര്‍ഥികളുടെ ഭാര്യമാരും വിമര്‍ശനം കേട്ടപ്പോള്‍ ഭാര്യയില്ലാത്ത സ്ഥാനാര്‍ഥിക്ക് ദീര്‍ഘനിശ്വാസം. പാലക്കാടന്‍ പോരിന്‍റെ പൊരുളൊന്ന് വേറെ. കനകം മൂലം കാമിനി മൂലം – ദാസനും വിജയനും

നിങ്ങളുടെ വണ്ടി ഓടിക്കുവാൻ ഒരാളെ കിട്ടിയേക്കാം, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുവാൻ ഒരാളെ കിട്ടിയേക്കാം, നിങ്ങളുടെ വസ്ത്രങ്ങൾ തിരുമ്മുവാൻ ഒരാളെ കിട്ടിയേക്കാം, നിങ്ങളുടെ അടുത്തിരുന്ന് പാട്ടുപാടുവാൻ ഒരാളെ കിട്ടിയേക്കാം, നിങ്ങൾക്കായി എഴുതുവാൻ ഒരാളെ കിട്ടിയേക്കാം, നിങ്ങളുടെ കൂട്ടുകാരനായി ഒരാളെ കിട്ടിയേക്കാം, അതുപോലെ…

മലപ്പുറവും മുനമ്പവുമൊക്കെ ചില കേന്ദ്രങ്ങളുടെ രാഷ്ട്രീയ അജണ്ടയോ ? സമുദായങ്ങളെ തമ്മിലകറ്റി അവര്‍ക്കിടയിലേയ്ക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് അജണ്ടയുണ്ട്. കാഫിറും വക്കഫുമൊക്കെ പറഞ്ഞ് കേരള ജനതയെ തൂക്കി വില്‍ക്കാന്‍ ശ്രമിക്കുന്ന ചെന്നായ്ക്കളെ സൂക്ഷിച്ചില്ലെങ്കില്‍ നാടിനാപത്ത് – ദാസനും വിജയനും

കളിച്ച കളികളെല്ലാം ജയിച്ചു ജയിച്ചു പോന്നിരുന്ന ഒരു പാർട്ടി ഇന്നിപ്പോൾ ഇസ്രയേലിന്റെ അവസ്ഥയിലാണ്. ഒരു സമയത്ത് ബുദ്ധികൊണ്ടും ശക്തികൊണ്ടും എതിരാളികളുടെ മേൽ ആധിപത്യം സ്ഥാപിച്ചിരുന്ന യഹൂദികൾ ഇന്നിപ്പോൾ നിലനിൽപ്പിനായി വിയർക്കുകയാണ്. അതിനായി ടിക്‌ടോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ മുതലാളിമാരെവരെ ഇല്ലാതാക്കുവാൻ…

കണ്ണന്താനത്തിനും സെൻകുമാറിനും ജേക്കബ് തോമസിനുമൊക്കെ പിന്നാലെ മറ്റൊരു ഗോപാലകൃഷ്ണനും ‘കാക്കി ട്രൌസറുമിട്ട്’ വാട്സാപ്പ് ഗ്രൂപ്പുമുണ്ടാക്കി വര്‍ഗീയ കാര്‍ഡിറക്കി നയം വ്യക്തമാക്കുന്നു. ആദ്യ പേരുകാരൊക്കെ വിരമിക്കല്‍ വരെ കാത്തിരുന്നെങ്കിലും ടിയാന്‍ അതിനും മുന്‍പേ കയറുംപൊട്ടിച്ച് കളത്തിലിറങ്ങി. ഇനി അദ്ദേഹത്തിന്റെ പദവികളിൽ നിന്നും ജനം എന്ത് പ്രതീക്ഷിക്കണം ? – ദാസനും വിജയനും

സ്വാതന്ത്ര്യത്തിനുശേഷം ഒട്ടേറെ വർഷങ്ങൾ കോൺഗ്രസ് പാർട്ടി ഇന്ത്യയിലെ ഭരണം കൈയ്യാളിയെങ്കിലും അവർക്ക് സാധിക്കാത്ത ഒട്ടേറെ ബൃഹത്തായ കാര്യങ്ങൾ നേടിയെടുക്കുവാൻ ആർഎസ്എസിനും അവരുടെ ഒപ്പമുള്ള ബിജെപിക്കും ആയി എന്നത് ചിന്തിക്കേണ്ട വസ്തുതകൾ ആണ്. ഒരുകാലത്ത് കോൺഗ്രസിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒട്ടേറെ കുടുംബങ്ങളെ മസ്തിഷ്ക…

തൊടുന്നതെല്ലാം തിരിഞ്ഞു സ്വന്തം ചന്തിക്ക് തന്നെ കുത്തുന്ന വല്ലാത്തൊരു ഗതികേട് ! ഏതെങ്കിലും പ്രശ്നത്തില്‍ ഇടപെട്ട് പാർട്ടി പ്രതിരോധത്തിലാകുമ്പോള്‍ സമൂഹത്തെ കൺഫ്യൂഷനിലേക്ക് തള്ളിവിടുന്ന പ്രവണത തിരിഞ്ഞുകുത്തുന്നു. കാഫിറിൽ സോഷ്യല്‍/പോഷക എഴുത്തുകാരും ടീച്ചറമ്മവരെയും കുടുങ്ങിയപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നു. അപ്പോഴതാ അവിടെയും പെടുന്നു – ദാസനും വിജയനും

കമ്മ്യുണിസ്റ്റുകൾ എന്നും അങ്ങനെയാണ്. എല്ലാ വിവാദങ്ങളിലും പോയി തലവെച്ചിട്ട് അവസാനം നിൽക്കക്കള്ളി ഇല്ലാതാകുമ്പോൾ ഒരു പുകമറബോംബ് പൊട്ടിച്ചുകൊണ്ട് സമൂഹത്തെ ഒന്നടങ്കം പൊട്ടന്മാരാക്കി, കൺവിൻസ്‌ അല്ലെങ്കിൽ കൺഫ്യൂഷൻ എന്ന നിലയിലേക്ക് തള്ളിവിടുന്ന പ്രവണത ആരംഭിച്ചിട്ട് നാളുകളേറെയായി. സഖാവ് ഇഎംഎസ് രൂപകൽപ്പന ചെയ്തുകൊണ്ട് കേരളത്തെ…

പാലക്കാട്ടുകാര്‍ അങ്ങനൊരു കടുത്ത രാഷ്ട്രീയമില്ലാത്തവരാണ്. പ്രൗഢിയുള്ള മനുഷ്യര്‍. കൊള്ളാവുന്നവരെത്തിയാല്‍ സ്വീകരിക്കും, കൊള്ളാതെ വന്നാല്‍ അവരങ്ങു തഴയും. സരിന്റെ അന്‍വര്‍ കളിയും സന്ദീപ് വാര്യരുടെ ‘സരിൻ’ കളികളുമൊക്കെയായി പാലക്കാട് അരങ്ങ് കൊഴുക്കുകയാണ്. ഈ ജയം അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന പ്രത്യേകത കൂടിയുണ്ടിതിന് – ദാസനും വിജയനും

പാലക്കാട് എന്നാൽ പകൽ കമ്മ്യുണിസ്റ്റും രാത്രി ആർഎസ്എസും ആയിട്ടുള്ള ആളുകളുടെ ഒരു അഗ്രഹാരമാണെങ്കിലും ധാരാളം നന്മയുള്ള മനുഷ്യരുടെ ഒരിടം കൂടിയാണ്. അവിടത്തുകാർക്ക് രാഷ്ട്രീയം എന്നാൽ വ്യക്തികളിൽ ഒതുങ്ങിയുള്ള രാഷ്‌ടീയമാണ്. ഗ്രാമങ്ങളിൽ പാവപ്പെട്ടവർ ധാരാളമുള്ളതുകൊണ്ട് കമ്മ്യുണിസ്റ്റ് പാർട്ടികൾ പിടിമുറുക്കി. എങ്കിലും നല്ല സ്ഥാനാർത്ഥികൾ…

തീവണ്ടിയുടെ ടോയ്‌ലെറ്റിലും ഇരിപ്പിടങ്ങളിലും പബ്ലിക്ക് കക്കൂസിനുള്ളിലുമായിരുന്നു പണ്ടത്തെ ‘ചുവരെഴുത്തുകള്‍ ‘.: സോഷ്യല്‍ മീഡിയ വന്നതോടെ ആ അസുഖം ഒന്നടങ്കം ഇപ്പോള്‍ കമ്പ്യൂട്ടറുകളുടെ മുന്നിലിരുന്നായി, മലയാളത്തില്‍ ഈ വക കൊള്ളരുതായ്മകള്‍ ‘അലൌഡ്’ ആണെങ്കില്‍ യുഎഇയുടെ തീരുമാനം ഇത് കര്‍ശനമായി തടയാനാണ്; കുടുങ്ങുന്നതില്‍ ഏറെയും മലയാളികള്‍ ആയിരിയ്ക്കുമെന്നും ഉറപ്പ് – ദാസനും വിജയനും

സോഷ്യൽ മീഡിയ വരുന്നതിന്റെ മുൻപൊക്കെ കേരളത്തിൽ കാണപ്പെട്ടിരുന്ന ഒരസുഖമായിരുന്നു ചുവരെഴുത്ത്. ചുവരെഴുത്ത് എന്നാൽ നമ്മൾ ഇരിക്കുന്ന ബസ്സിന്റെ മുന്നിലെ സീറ്റിന്റെ പിറകിൽ കോയിൻ ഉപയോഗിച്ച് പെയിന്റ് കോറി എഴുതുന്നത്, തീവണ്ടിയുടെ ടോയ്‌ലെറ്റിലും ഇരിപ്പിടങ്ങളിലും എഴുതുന്നത്, പബ്ലിക്ക് കക്കൂസിനുള്ളിൽ എഴുതിവിടുന്നത്, ആശുപത്രി കട്ടിലിലും…

ഒരു സര്‍വീസ് കാലം മുഴുവന്‍ അഴിമതിയുടെ കറ പുരളാത്ത സത്യസന്ധനായ ഉദ്യോഗസ്ഥന്‍. ഒരു പൊതുവേദിയില്‍ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി കള്ളനെന്ന് വിളിച്ചാക്ഷേപിച്ചപ്പോള്‍ കള്ളനല്ലാത്ത ഒരാള്‍ക്ക് അത് സഹിച്ചെന്ന് വരില്ല. അത് സത്യമുള്ളവന്‍റെ വേദനയാണ്. അതില്‍ നുണ പറഞ്ഞ പ്രശാന്തനെയും പറയിച്ച നേതാവിനെയും അന്വേഷണ വിധേയമാക്കണം – ദാസനും വിജയനും

ഈ പാപമൊക്കെ കമ്മ്യുണിസ്റ്റ് പാർട്ടിയും പിപി ദിവ്യയെപ്പോലെ അഹങ്കാരികളായ നേതാക്കളും എവിടെ പോയി കഴുകിക്കളയും എന്ന് ഒരു പിടുത്തവുമില്ല. ഇങ്ങനെ കൊന്ന് കൊന്ന് ബംഗാളിൽ സാധാരണക്കാരായ ജനങ്ങൾ കമ്മ്യുണിസ്റ്റുകാരെ ഓടിച്ചിട്ട് കൊല്ലുന്ന അവസ്ഥ സംജാതമായത് കഴിഞ്ഞ നൂറ്റാണ്ടിൽ ഒന്നുമല്ലല്ലോ. അവരതെല്ലാം അനുഭവിച്ചിട്ടും…

ദുബായിയെ ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമായിപ്പോലും മനസില്‍ കണ്ടാല്‍ അത്ഭുതപ്പെടാനില്ല. ഐശ്വര്യമുള്ള മണ്ണാണിത്. പക്ഷേ ചില എരപ്പാളി മലയാളികള്‍ ഇവിടെ കാണിച്ചുകൂട്ടാത്ത വേലകളില്ല. യുഎഇ ഏര്‍പ്പെടുത്തിയ ‘ഗോൾഡൻ വിസ’ എന്ന മഹാപ്രോജക്റ്റും ഇപ്പോള്‍ തൂക്കി വിറ്റ് കാശാക്കി ജയിലില്‍ പോയിരിക്കുകയാണ് ഒരു മലയാളി. നന്മയുള്ള നാട്ടില്‍ നന്മയില്ലാത്ത ഒരു കൂട്ടര്‍ – ദാസനും വിജയനും

ദുബായ് എന്നത് ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമായിട്ടാണ് ഓരോരോ ഇന്ത്യക്കാരനും മനസ്സിൽ കാത്തുസൂക്ഷിച്ചിട്ടുള്ളത് . കേരളത്തിന്റെ ഇപ്പോഴത്തെ മോശമല്ലാത്ത പുരോഗതിയിൽ ദുബായിയുടെയും മറ്റുള്ള എമിറേറ്റുകളുടെയും പങ്ക് നിസ്സാരമായി തള്ളിക്കളയാനാകില്ല. ദൈവത്തിന്റെ പ്രത്യേക കരുണാകടാക്ഷമുള്ള ഈ ഭൂമിയിൽ ജീവിക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുമുള്ള കുടുംബങ്ങൾ…

രാഷ്ട്രീയം എന്നാല്‍ ഏറ്റവും മഹത്വമുള്ള സാമൂഹ്യ സേവനമാണെന്ന് മനസിലാക്കാത്ത നേതാക്കന്മാരുണ്ടെങ്കില്‍ നല്ല നമസ്കാരം. ഏത് സീറ്റില്‍ നിന്നാലും ഒരു പാര്‍ട്ടിയും കൊടിയുമില്ലാതെ ജയിക്കുമായിരുന്ന പിസി തോമസിന്‍റെയും പിസി ജോര്‍ജിന്‍റെയും ഇന്നത്തെ ഗതി ! അതു വരരുതേ.. ! കെവി തോമസുമാരും ചാക്കോമാരും ആകാതിരിക്കുക. ചെറിയാന്‍ ഫിലിപ്പിനും ജലീലിനും പഠിക്കാതിരിക്കുക – ദാസനും വിജയനും

കേരള രാഷ്ട്രീയത്തിൽ വളരെ ഉന്നതിയിൽ എത്തുകയും സ്വന്തം പ്രവർത്തികളാൽ മൂക്കും കുത്തി വീഴുകയും ചെയ്ത ഒട്ടനവധി ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. രാഷ്ട്രീയ പ്രവർത്തനം എന്നാൽ ഏറ്റവും മഹത്വമുള്ള ഒരു സാമൂഹിക സേവനമാണെന്നും ജനങ്ങളെ സേവിക്കുവാനും സഹായിക്കുവാനും കിട്ടുന്ന ഏറ്റവും നല്ല അവസരമാണെന്നും…