വിദേശയാത്രകളിൽ തങ്ങൾക്ക് യോജിക്കാത്ത പാന്റ്സും കോട്ടും ധരിക്കാതെ വെണ്മയുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും ധരിച്ച് മലയാളിയുടെ അഭിമാനമായി മാറി. വിദേശ ഭരണാധികാരികൾക്ക് മുൻപിലും അത്ഭുതമായി മാറി. നിയമസഭയിൽ മക്കളെ പറഞ്ഞു അവഹേളിച്ചപ്പോഴും എതിരാളികളുടെ മക്കൾ ആപത്തിൽ പെട്ടപ്പോൾ പറഞ്ഞത് അവരുടെ മക്കളല്ല ശത്രുക്കളെന്ന്. ഉമ്മൻ ചാണ്ടിയുടെ കബറിടം കാണാൻ വിദേശ പ്രതിനിധികളും എത്തുമ്പോൾ – ദാസനും വിജയനും
ഒരു മനുഷ്യനെ എത്രത്തോളം ഇല്ലാതാക്കുവാൻ ശ്രമിച്ചുവോ അത്രത്തോളം ആ മനുഷ്യൻ ഉയരങ്ങളിലെത്തും- എന്നതിന്റെ വ്യക്തമായ സന്ദേശമാണ് പുതുപ്പള്ളി കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മൻചാണ്ടി ഈ ലോകത്തിന് നൽകിയ സന്ദേശം. കേരളത്തിന്റെ ചരിത്രത്താളുകളിൽ ഉമ്മൻചാണ്ടി എന്നയാൾ അണ്ണാദുരൈക്കും കാമരാജിനും എംജിആറിനും ഏറെ മുന്നിലെത്തിയിരിക്കുന്നു.…