പണ്ട് നാട്ടിൻപുറങ്ങളിൽ ആർട്സ് & സ്പോർട്സ് ക്ളബ്ബുകളും പന്തുകളിയുമൊക്കെയായി ചെറുപ്പക്കാർ ബിസിയായിരുന്നു. അവരൊക്കെ ഇപ്പോഴെവിടെയെന്ന് നാട്ടിലെ സിസിടിവി ക്യാമറകളായ കാരണവന്മാരുടെ കണ്ണുകളിൽ പതിയുന്നില്ല. വെഞ്ഞാറമൂട് പോലുള്ള വാർത്തകൾ കേൾക്കുമ്പോഴാണ് ഞെട്ടുന്നത്. മാര്‍ക്കോയും പണിയും പോലുള്ള അലമ്പ് സിനിമകളാണ് ഈ മക്കൾ കാണുന്നതും – ദാസനും വിജയനും
ദൈവത്തിന്റെ സ്വന്തം നാടെന്ന് കവികൾ പാടി പുകഴ്ത്തിയ ഈ കേരളത്തിൽ എന്താണ് നടക്കുന്നത്. ഈയിടെയായി ചാനലുകാർ ആഘോഷിക്കുന്ന വാർത്തകൾ ഒന്നും ഐശ്വര്യമുള്ള വാർത്തകൾ ആകുന്നില്ല എന്നതാണ് ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥകൾ. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ക്രിസ്റ്റലിന്റെയും ഒക്കെ പേര് പറഞ്ഞുകൊണ്ട്…