Category: തൃശ്ശൂര്‍

Auto Added by WPeMatico

വലപ്പാട് ലയണ്‍സ് ക്ലബ്ബിന് ഭൂമി നല്‍കി വി പി നന്ദകുമാര്‍

വലപ്പാട്: ലയണ്‍സ് ക്ലബ്ബിന്റെ ‘ക്ലബ്ബ് ഹൗസ്’ നിര്‍മാണത്തിനായി മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി പി നന്ദകുമാര്‍ അഞ്ചു സെന്റ് ഭൂമി നല്‍കി. വലപ്പാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അജിത്ത് പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി പി നന്ദകുമാര്‍ ക്ലബ്ബ്…

എ സി മൊയ്തീനെ അറസ്റ്റ് ചെയ്തതിന് തുല്യം; ഇ ഡി നടപടി സ്വാഗതാർഹമെന്ന് അനിൽ അക്കര

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവും വടക്കാഞ്ചേരി കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിലായ നടപടി സ്വാഗതാര്‍ഹമെന്ന് അനില്‍ അക്കര. പിടിയിലായത് എ സി മെയ്തീന്റെ വിശ്വസ്തനാണ്. പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിലായത് എ സി മൊയ്തീനെ അറസ്റ്റ് ചെയ്തതിന്…

“കേശദാനം നിർവഹിച്ച് 323 ഓളം വനിതകളും 3 യുവാക്കളും”

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത കെസിവൈഎം വനിതാ വിംഗ് സംഘടിപ്പിക്കുന്ന തേജസ്വിനി വനിതാ സംഗമത്തിന്റെ മുന്നോടിയായി തൃശൂർ അമല ആശുപത്രിയിലെ കേശദാനം സ്നേഹദാനം എന്ന പദ്ധതിയോട് സഹകരിച്ച് “മേക്ക് ദി കട്ട്” കേശദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. സെപ്തംബർ 24 പോട്ട ലിറ്റൽ ഫ്ലവർ…

തൃശൂരിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണിമംഗലം തോണിപറമ്പിൽ സനീഷിനെ (32) വീടിനുടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച രാത്രി മുതൽ സനീഷിനെ കാണ്മാനില്ലായിരുന്നു. തുടർന്ന് നെടുപുഴ പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു.

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ ഭരതൻ (44) ആണ് മരിച്ചത്. രാത്രി 9 മണി കഴിഞ്ഞും ഭരതനെ കാണാതായതോടെ തിരഞ്ഞിറങ്ങിയപ്പോഴാണ് കുളക്കടവിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ…

എ.സി. മൊയ്തീന്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സഹകരിക്കണം: കേന്ദ്രം വേട്ടയാടുന്നുവെന്ന പതിവു ക്യാപ്‌സ്യൂളുമായി എം.വി.ഗോവിന്ദന്‍ വരരുതെന്ന് മുരളീധരന്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ എ.സി. മൊയ്തീന്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) സഹകരിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രം വേട്ടയാടുന്നുവെന്ന പതിവു ക്യാപ്‌സ്യൂളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വരരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പുത്തൂരില്‍ ബിജെപി…

ഡിക്കി തുറക്കാനാകുന്നില്ലെന്ന് കാറുടമ, വിടാതെ പൊലീസ്; തുറന്നപ്പോൾ കിട്ടിയത് 375 കുപ്പി വിദേശമദ്യം

തൃശ്ശൂർ: വാഹനപരിശോധനയ്ക്കിടെ ആഡംബര വാഹനത്തിന്റെ ഡിക്കി തുറന്ന പൊലീസിന് കിട്ടിയത് 375 കുപ്പി വിദേശമദ്യം. ഇതോടെ വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് ഗോവിന്ദാപുരം ഇമ്പിച്ചമ്മു വീട്ടിൽ മുബാസ് (33) പിടിയിലായി. സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പരിശോധനയ്ക്കിടെ…

തൃശൂരില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

തൃശൂര്‍; എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാള്‍ ആദ്യം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം കുട്ടികളെ ഇറക്കിയതായി ബസ് കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ കുടുംബവും തെരച്ചില്‍…

കൃഷി അഭിമാനമായി കാണുന്ന കർഷകരെ മാനിക്കുന്ന ഒരു കാലം വരും :മന്ത്രി പി.പ്രസാദ്

വടക്കഞ്ചേരി :കൃഷി അഭിമാനമായി തന്നെ കാണണമെന്നും പുതിയ തലമുറ കൃഷിയിലേക്ക് വരണമെന്നും കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സർക്കാർ എപ്പോഴും നടത്തുന്നതെന്നും കൃഷിമന്ത്രി പി.പ്രസാദ്.അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽവടക്കഞ്ചേരി ഇഎംഎസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച നെൽ കർഷകരുടെ…

സംസ്ഥാനത്ത് പനി മരണം തുടരുന്നു: തൃശൂരിൽ ഡെങ്കിപ്പനി ബാധിച്ച് മധ്യവയസ്ക മരിച്ചു

തൃശൂർ: സംസ്ഥാനത്ത് പനി മരണം തുടരുകയാണ്. ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. രാവിലെ 6.35-നാണ് മരണം സംഭവിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍…