Category: ജില്ലാ വാര്‍ത്തകള്‍

Auto Added by WPeMatico

രാമപുരം പഞ്ചായത്തിൽ സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം : മൂന്നുപേർ അറസ്റ്റിൽ

രാമപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് നല്ലൻകുഴിയിൽ വീട്ടിൽ ജയേഷ് എൻ.എസ് (33), രാമപുരം ഓലിക്കൽ വീട്ടിൽ മനു ജേക്കബ് (31), കുറിഞ്ഞി കുര്യനാത്ത് വയലിൽ വീട്ടിൽ മനോജ്…

ബാത്‌റൂമില്‍ കാല്‍ വഴുതി; ക്ലോസറ്റില്‍ കാല്‍ അകപ്പെട്ട യുവതിയെ രക്ഷിച്ച് അഗ്നിരക്ഷാസേന

പത്തനംതിട്ട: ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു. തിരുവല്ല കവിയൂര്‍ പോളച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് ഫാം ക്വാര്‍ട്ടേഴ്‌സിലെ ക്ലോസറ്റിലാണ് യുവതിയുടെ കാല്‍ കുടുങ്ങിയത്. ഫാമിലെ ജീവനക്കാരിയുടെ സഹോദരിയുടെ കാലാണ് അബദ്ധത്തില്‍ ക്ലോസറ്റില്‍ അകപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം.…

മർകസ് ഹാദിയ അക്കാദമി പഠനാരംഭത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി

കാരന്തൂർ: മർകസ് ഹാദിയ അക്കാദമി പഠനാരംഭം ‘ബസ്മല’ പ്രൗഢമായി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിദ്യാരംഭത്തിന് നേതൃത്വം നൽകി. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനികവും ആത്മീയവുമായ പുരോഗതി സമൂഹത്തിന്റെ…

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി ; അക്രമസ്വഭാവമുള്ളതിനാൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം; മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. പുതുതായി മൃഗശാലയിൽ എത്തിച്ച കുരങ്ങാണ് ചാടിപ്പോയത്. അക്രമസ്വഭാവമുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം മൃഗശാലയിൽ രണ്ട് സിംഹങ്ങൾ ഉൾപ്പെടെ നിരവധി മൃഗങ്ങളെ എത്തിച്ചിരുന്നു. തുടർന്ന് ക്വാറന്റീൻ കാലയളവിന് ശേഷം മറ്റന്നാൾ മന്ത്രി…

മൂന്നാറിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിട നിർമാണത്തിന് വിലക്ക്‌, നടപടി വൺ എർത്ത് വൺ ലൈഫ് എന്ന എൻജിഒ സമർപ്പിച്ച ഹരജിയിൽ

കൊച്ചി: മൂന്നാറിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണാനുമതി നൽകുന്നതിന് താൽക്കാലിക വിലക്ക്. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. വൺ എർത്ത് വൺ ലൈഫ് എന്ന എൻജിഒ സമർപ്പിച്ച ഹരജിയിലാണ് നടപടി. മൂന്നാറിൽ അനധികൃത കയ്യേറ്റം നടക്കുന്നുവെന്ന് ജില്ലാ കലക്ടർ…

യാത്രക്കാരിയെ രാത്രി പാതിവഴിയില്‍ ഇറക്കിവിട്ടു; കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

കൊച്ചി: യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ – തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടര്‍ സജു തോമസിന്റെ കണ്ടക്ടര്‍ ലൈസന്‍സാണ് 20 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ആലുവ ജോയിന്റ് ആര്‍ടിഒ ബി ഷഫീഖ്…

മിഥുനമാസ പൂജ: ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

ശബരിമല; മിഥുനമാസ പൂജകൾക്കായി ശബരിമല തുറക്കാനിരിക്കെ സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. ജൂൺ 15 മുതൽ 20 വരെയാണ് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുക. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് പമ്പയിലേക്കുള്ള പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. ശബരിമലയിലേക്ക് യാത്ര…

കുളിക്കാൻ പോകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ആളൊഴിഞ്ഞ സ്ഥലത്ത് കലുങ്കിനടിയിൽ; വഴിയാരക്കച്ചവടക്കാരനെ കൈയ്യോടെ പൊക്കി നാട്ടുകാർ, പോക്സോ കേസെടുത്ത് പോലീസും

കോട്ടയം: ഈരാറ്റുപേട്ടയിൽ ദുരൂഹ സാഹചര്യത്തിൽ കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായെത്തി നാട്ടുകാർ പിടികൂടിയ വയോധികനെതിരെ പോലീസ് പോക്സോ കേസ് ചുമത്തി. ടി.എ. ഇബ്രാഹിമിനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയിൽ നിന്ന് ഇന്നലെ നാട്ടുകാർ പിടികൂടിയത്. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ…

കണ്ണൂരിൽ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയുടെ സീലിംഗ് അടർന്നുവീണു; ഫാർമസിസ്റ്റിന് ഗുരുതര പരിക്ക്

കണ്ണൂർ: സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയുടെ സീലിംഗ് അടർന്നുവീണു. കണ്ണൂർ കടമ്പൂർ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലാണ് സംഭവം. സംഭവത്തിൽ ഫാർമസിസ്റ്റ് കല്ലുവഴി പുത്തൻവീട്ടിൽ ശ്യാമസുന്ദരിക്ക് പരിക്കേറ്റു. കടമ്പൂർ വേട്ടേക്കര റോഡിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്‌പെൻസറി കെട്ടിടത്തിലെ കോൺക്രീറ്റ് സീലിംഗാണ് അടർന്നുവീണത്. ശ്യാമസുന്ദരി…

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു; 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം; മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. രണ്ട് ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 3 മണിയോടെയായിരുന്നു ആദ്യ അപകടം. അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുനിടെ 5 മണിയോടെ രണ്ടാമത്തെ വള്ളവും മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ…