Category: ജില്ലാ വാര്‍ത്തകള്‍

Auto Added by WPeMatico

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇവരാണ് ആ ഭാഗ്യശാലികൾ 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 474 (Karunya Plus KN 474 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PF 220333 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന്…

‘ഐ ലൗ കിഡ്സ്’; വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവച്ചു; പോക്സോ കേസിൽ യുവാവിന് ഒരു വർഷം തടവും 35,000 രൂപ പിഴയും 

മലപ്പുറം: മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും ഷെയർ ചെയ്ത യുവാവിന് ഒരു വർഷം തടവും 35,000 രൂപ പിഴയും. എടക്കര പാലേമാട് അറണാംപാടം കൊളക്കാടന്‍ അജ്നാസി(23)നെയാണ് മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി (പോക്സോ) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്.…

കോടികളുടെ സാമ്പത്തിക തട്ടിപ്പ്; പെരിങ്ങോത്ത് നാല് സി.പി.എം.  നേതാക്കളെ പുറത്താക്കി

പെരിങ്ങോം: കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിങ്ങോത്ത് നാല് സി.പി.എം. നേതാക്കൾക്കെതിരേ നടപടി. ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാക്കൾ കൂടിയാണ്. പെരിങ്ങോം ലോക്കൽ കമ്മിറ്റി അംഗം അഖിൽ, പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗം റാംഷ, തിരുമേനി ലോക്കൽ കമ്മിറ്റി അംഗം സേവ്യർ പോൾ,…

മന്ത്രി അബ്ദുറഹ്മാന്റെ പരിപാടിയിൽ പങ്കെടുത്തില്ല; കുടുംബശ്രീ അംഗങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം, വിവാദം

കൊല്ലം: മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന കുടുംബശ്രീ അംഗങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം. പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളാണ് പിഴയായി നൂറ് രൂപ വീതം നൽകണമെന്ന് സി.ഡി.എസ്. ഭാരവാഹികൾ നിർദ്ദേശിച്ചത്. പുനലൂർ നഗരസഭാ മുൻ കൗൺസിലർ,…

കുട്ടികൾ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നത് തടയാം, വിദ്യാർത്ഥികൾക്ക് പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് അക്കിടോർ വിഷന്റെ പുതിയ ഡിജിറ്റൽ ഉൽപ്പന്നം

മണ്ണാർക്കാട്: കേബിളിന്റെയും ഡിടിഎച്ചിന്റെയും സഹായമില്ലാതെ ടിവി ചാനലുകളിൽ ലഭ്യമാക്കുന്നതിനും, ഓൺലൈൻ ഓഫ് ലൈൻ ട്യൂഷൻ ക്ലാസുകൾ, ഒടിടി സർവീസ് തുടങ്ങി ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും അക്കിടോർ വിഷൻ ഏറ്റവും പുതിയ ഉത്പന്നം ഡിജിറ്റൽ സെറ്റ് ടോപ് ബോക്സ് (വയർലെട്) വഴി കഴിയുമെന്ന്…

ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതി വീണ് ഭർത്താവ്; രക്ഷിക്കാൻ പിന്നാലെ ചാടി ഭാര്യ, ഒടുവിൽ ഗൃഹനാഥന് ദാരുണാന്ത്യം

തൃശൂർ: വീടിനു മുന്നിലെ ആൾമറയില്ലാത്ത കിണറിന്റെ വശത്തു കൂടി നടക്കുന്നതിനിടയിൽ കിണറ്റിലേക്ക് കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. തൃശൂർ ചേർപ്പ് സിഎൻഎൻ സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാണ്ടിയത്ത് വീട്ടിൽ പ്രതാപ(65)നാണ് മരിച്ചത്. രക്ഷിക്കാൻ കിണറ്റിലേക്കു ചാടിയ പ്രതാപന്റെ ഭാര്യ…

പത്താം ദിവസവും വിദ്യ ഒളിവിൽത്തന്നെ; മഹാരാജാസ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി, അഗളി പോലീസ് ഇന്ന് ചിറ്റൂർ ഗവ. കോളേജിൽ

പാലക്കാട്: പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തിൽ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. പുതൂർ, ചെർപ്പുളശ്ശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. പത്താം ദിവസവും മുഖ്യപ്രതിയെ…

അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

പാലക്കാട്: അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠ(26)നാണ് മരിച്ചത്. യുവാവിന്റെ വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

മലപ്പുറത്ത് പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത്: പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അരീക്കോട് സ്വദേശി പരേതനായ പുത്തുപാടൻ അബ്ദുൾ റഷിദിന്‍റെ മകൻ ഷനോജ് പുത്തുപാടനാ(45)ണ് മരിച്ചത്. മലപ്പുറം ഡി.ഇ.ഒ. ഓഫീസ്‌ ജീവനക്കാരനായിയിരുന്നു. ബുധനാഴ്ച രാത്രി എട്ടിന് മുണ്ടുപറമ്പ് കാവുങ്ങൽ ബൈപ്പാസിൽ വച്ച് ബൈക്ക് പിക്കപ്പ്…

പത്തനംതിട്ട കോവിഡ് സെന്ററിലെ പീഡനം: നാട് വിട്ട മുൻ ഡിവൈഎഫ് ഐ നേതാവ് മൂന്ന് വർഷത്തിനു ശേഷം അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് സെന്ററിൽ ജീവനക്കാരിയെ പീഡിപ്പിച്ച ശേഷം നാട് വിട്ട മുൻ ഡിവൈഎഫ് ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് സ്വദേശി എം പി പ്രദീപിനെ ഡൽഹിയിൽ നിന്നാണ് മൂഴിയാർ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ നാട്ടിലെത്തിക്കും. 2020…

You missed