Category: ജില്ലാ വാര്‍ത്തകള്‍

Auto Added by WPeMatico

100 ദിന ക്ഷയരോഗ നിർമാർജ്ജന ക്യാമ്പെയ്‌നിന്റെ ഭാഗമായി ക്ഷയരോഗ സ്ക്രീനിംഗ് ക്യാംപ് സംഘടിപ്പിച്ച് അമൃത ആശുപത്രി

കൊച്ചി : അമൃത ആശുപത്രിയുടെ 100 ദിന ക്ഷയരോഗ നിർമാർജ്ജന ക്യാമ്പെയ്‌നിന്റെ ഭാഗമായി, ക്ഷയരോഗ സ്ക്രീനിംഗ് ക്യാംപ് സംഘടിപ്പിച്ചു. പുകവലി, പ്രമേഹം, പ്രായാധിക്യം, കാൻസർ, ദീർഘകാല ശ്വാസകോശ രോഗങ്ങൾ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ളവർ ഉൾപ്പെടെ 120-ൽ കൂടുതൽ വ്യക്തികളിൽ സ്ക്രീനിംങ് നടത്തി.…

മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം യഥാർത്ഥ്യമായി; കെഎസ്ആർടിസി ചെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

കൊച്ചി : യാത്രക്കാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തുറന്ന മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം വഴി കോട്ടയത്ത് നിന്നും പാലായിൽ നിന്നും ആലുവയിലേക്കും തിരിച്ചും കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ചെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയത്ത് നിന്നും പാലായിൽ…

‘ഈറ്റ് റൈറ്റ് ഇന്ത്യ’ ; ബോധവല്‍ക്കരണ പരിപാടികളുമായി കൊല്ലം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ്. 22 ന് വാക്കത്തോണ്‍ സംഘടിപ്പിക്കും

കൊല്ലം: പൊതുജനങ്ങളില്‍ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കുന്നതില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി രാജ്യ വ്യാപകമായി നടപ്പാക്കുന്ന ‘ഈറ്റ് റൈറ്റ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ പരിപാടികള്‍ നടത്തുന്നു. ഫെബ്രുവരി 22 ന്…

വടക്കഞ്ചേരിയിൽ മാർച്ച് 4 മുതൽ 6 വരെ മണി കിലുക്കം; കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

പാലക്കാട്: നടൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം വോയിസ് ഓഫ് വടക്കഞ്ചേരി,മണി കിലുക്കം 2025 സംസ്ഥാന നാടൻപാട്ട് മത്സരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 4 5 6 തീയതികളിൽ വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിനു സമീപം നാട്ടരങ്ങ് ഓപ്പൺ വേദിയിലാണ്…

‘മല്ലീസ്പറമുടി’ കവിത എം.ജി.യൂണിവേഴ്സിറ്റി എം.എ.മലയാളം സിലബസിൽ; ചരിത്രത്തിലാദ്യമായി ഗോത്ര കവിതകൾ പ്രസിദ്ധീകരിച്ച് കേരള സാഹിത്യ അക്കാദമി.

അട്ടപ്പാടി :സമകാലിക ഗോത്ര കവികളിൽ ഏറ്റവും ചെറുപ്പവും ഊർജ്ജസ്വലനുമാണ് 27 കാരനായ മണികണ്ഠൻ അട്ടപ്പാടി. കാടും മഴയും പുഴയും സ്വന്തം ജനതയുടെ തനതു ജീവിതവും സംസ്ക്കാരവും നൊമ്പരവും ഉൾച്ചേർന്നതാണ് മണികണ്ഠന്റെ കവിതകൾ.എഴുപത് കവിതകൾ ചേർത്ത് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയ 'മല്ലീസ്പറമുടി' എന്ന…

വയലാ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 2 ന് കൊടിയേറും

വയല: വയലാ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 2 ന് കൊടിയേറി 7 ന് ആറാട്ടോടെ സമാപിക്കുമെന്ന് എസ്എൻഡിപി യോഗം 1131- നമ്പർ വയലാ ശാഖായോഗം പ്രസിഡന്റ് അനിൽകുമാർ പി ടി, വൈസ് പ്രസിഡന്റ് ടി കെ. സജി,സെക്രട്ടറി സജീവ്…

ബ്രൂവറി തുടങ്ങുമ്പോള്‍ കുടിവെള്ളക്ഷാമം രൂക്ഷമാകും, ബ്രൂവറി വിരുദ്ധ സമരം ശക്തിപ്പെടുത്തും, കേരള സർവ്വോദയ ആക്ട്സ് നേതാക്കൾ മണ്ണൂക്കാട്ടെ ബ്രൂവറി വിരുദ്ധ സമരപന്തലിൽ എത്തി

പാലക്കാട്‌ :മദ്യപ്ലാൻ്റുമായി മുന്നോട്ടെന്ന ഇടതുപക്ഷ മുന്നണിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇതിന് എതിരായുള്ള ജനകീയ സമരത്തിന് പിന്തുണയുമായി ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടസിൻ്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും.കേരള സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് റ്റി. ബാലകൃഷ്ണനും മണ്ണൂക്കാട്ടെ ബ്രുവറി വിരുദ്ധ…

എസ്.പി. മെഡിഫോർട്ടിലെ പുതിയ ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ ഉദ്‌ഘാടനം 23ന്

തിരുവനന്തപുരം: എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച പുതിയ ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ ഉദ്‌ഘാടനം 23ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ നിർവഹിക്കും. അന്നേദിവസം രാവിലെ 9.30 മുതൽ നടക്കുന്ന 'ജിഐ അപ്‌ഡേറ്റുകൾ' തുടർ മെഡിക്കൽ വിദ്യാഭ്യാസ…

ആലപ്പുഴ ജില്ലാ കോടതി പരിസരത്തെ മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിൽ സ്ഥാപിച്ചു

ആലപ്പുഴ: ജില്ലാ കോടതി പരിസരത്തെ മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിൽ സ്ഥാപിച്ചു. അതിൻ്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ നിർവ്വഹിച്ചു. അജൈവമാലിന്യവും ജൈവ മാലിന്യവും വേർതിരിച്ച് നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകളാണ് സ്ഥാപിച്ചത്. കോടതി പരിസരത്തെ മാലിന്യം സംബന്ധിച്ച്…

സംസ്ഥാന സാക്ഷരതാ മിഷന്‍ , തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഉല്ലാസ് പദ്ധതി സംഘാടകസമിതി രൂപീകരിച്ചു

കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷന്‍ , തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഉല്ലാസ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം) പദ്ധതിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത…

You missed